BMC News Desk

ഒഐസിസി പത്തനംതിട്ട ജില്ലാ കുടുംബസംഗമം ഇന്ന് സനദ് ബാബാ സിറ്റിയിൽ

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം ഇന്ന് (08.02.2024, വ്യാഴം) വൈകുന്നേരം ഏഴ് മണി മുതൽ സനദ് ബാബാസിറ്റിയിൽ വച്ച് നടത്തുമെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി വാർത്താകുറുപ്പിലൂടെ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രത്യേകം കലാ – കായിക മത്സരങ്ങൾ, മാജിക് ഷോ, ബഹ്‌റൈനിലെ പ്രമുഖരായ കലാകാരന്മാരുടെ ഗാനമേള, കോമഡി ഷോ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. […]
Read More

പണമിടപാടുകൾ ഇനി ഡിജിറ്റൽ: ബഹ്റൈൻ ഇന്ത്യൻ എംബസി കിയോസ്ക് സ്ഥാപിച്ചു

പണമിടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലാക്കാൻ ഒരുങ്ങി ബഹ്റൈൻ ഇന്ത്യൻ എംബസി. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക്, സദാദ് ഇലക്ട്രോണിക് പേയ്‌മെൻ്റ് സിസ്റ്റം ബിഎസ്‌സി എന്നിവയുമായി സഹകരിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി ഡിജിറ്റൽ ഫീസ് കളക്ഷൻ ഉപകരണമായ കിയോസ്‌ക് സ്ഥാപിച്ചു. എംബസി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്വയം സേവന ടച്ച്-സ്ക്രീൻ ആയ കിയോസ്ക് വഴി ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും മറ്റുള്ളവർക്കും പാസ്‌പോർട്ട് പുതുക്കൽ, യോഗ്യത വിവരങ്ങൾ സാക്ഷ്യപ്പെടുത്തൽ, വിവാഹ രജിസ്‌ട്രേഷൻ, ജനന രജിസ്‌ട്രേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ഡെബിറ്റ്, […]
Read More

ഇന്ത്യൻ ക്ലബ് ബിഎംഎംഐ അലക്സ് മെമ്മോറിയൽ ഇന്ത്യൻ എക്സ്പാറ്റ്സ് ഫുട്ബോൾ & ഹോക്കി ഫിയസ്റ്റ 2024 ഫെബ്രുവരി 17 ന്

ദി ഇന്ത്യൻ ക്ലബ് – ബി എം എം ഐ അലക്‌സ് മെമ്മോറിയൽ 5-എ-സൈഡ് ഇന്ത്യൻ എക്‌സ്‌പാറ്റ് ഫുട്‌ബോൾ & ഹോക്കി ഫിയസ്റ്റ 2024′ ഫെബ്രുവരി 17 മുതൽ 29 വരെ നടക്കും. ഓപ്പൺ വിഭാഗത്തിൽ ഒമ്പത് കളിക്കാർ വരെയുള്ള സ്ക്വാഡ് ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടൂർണമെൻ്റിൽ മൊത്തം 50-ലധികം ടീമുകൾ മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമാണ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാൻ കഴിയുക എന്നാൽ ഹോക്കി ടൂർണമെൻ്റിൽ ഏത് രാജ്യക്കാർക്കും […]
Read More

ലൈഫ് ഓഫ് കെയറിങ് – ബഹ്റൈൻ സാമ്പത്തിക സഹായം കൈമാറി

ബഹറിനിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ കലാസാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ലൈഫ് ഓഫ് കെയറിങ്, കേരളത്തിൻറെ വടക്കൻ ജില്ലകളിൽ 600 -ലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ലൗഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്-നുവേണ്ടിയുള്ള മുപ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് കൈമാറി. സാമൂഹിക പ്രവർത്തകരായ ശ്രീ. സയദ് ഹനീഫ, ശ്രീ. സോവിച്ചൻ ചെന്നാട്ടുശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ ലൈഫ് ഓഫ് കെയറിങ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് തുക കൈമാറിയത്.
Read More

YOMAI കരാട്ടെ അക്കാദമി പത്താം വാർഷികവും ബ്ലാക്ക് ബെൽറ്റ്‌ സെലിബ്രേഷനും സംഘടിപ്പിച്ചു

യുമായ് കരാട്ടെ അക്കാദമിയുടെ രണ്ടാം ബ്ലാക്ക് ബെൽറ്റ്‌ദാന ചടങ്ങും, പത്താം വാർഷിക മെഗാ സെലിബ്രേഷൻസും സിഞ്ച് അൽ അഹ്‌ലി സ്പോർട്സ് ഇൻഡോർ സ്റ്റേസിയത്തിൽ വച്ചു ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് ഉത്ഘാഘാടനത്തോടെ വർണ്ണാപമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ഹൂറ ബ്രാഞ്ചിലെ ബ്ലാക്ക്ബെൽറ്റ് നേടിയ എട്ട് വിദ്യാർത്ഥികൾക്കും മറ്റു കളർ ബെൽറ്റ് ദാന വിതരണ ചടങ്ങ് ബഹ്‌റൈൻ കരാട്ടെ ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന […]
Read More

പ്രവാസി ഗൈഡൻസ് ഫോറം പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു

ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ മനോജ് വടകരയ്ക്ക് പിജിഎഫ് കർമ്മ ജ്യോതി പുരസ്കാരം സമ്മാനിച്ചു. ഇ കെ സലീമിന് ചടങ്ങിൽ പിജിഎഫ് ജ്വവൽ പുരസ്കാരം നൽകി. പിജിഎഫ് ജനറൽ സെക്രട്ടറി വിമല തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ലത്തീഫ് കെ അദ്ധ്യക്ഷത വഹിച്ചു. പിജിഎഫ് അഡ്വൈസറി […]
Read More

ബഹ്റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ശ്രദ്ധേയമായി

ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ 68 പേര് മുടി ദാനം നൽകി. കീമോ തെറാപ്പി അടക്കമുള്ള കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നൽകുവാനാണ്‌ കുറഞ്ഞത് 21 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്തു ഇത്തരത്തിൽ നൽകുന്ന തലമുടി ഉപയോഗിക്കുന്നത്. ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ മറിയം അൽ ധൈൻ, ഹക്കിം അൽ […]
Read More

ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ പത്താം വർഷം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം ബഹ്‌റൈൻ സന്ദർശിച്ചതിൻ്റെ പത്താം വാർഷികം സമുചിതമായി ആഘോഷിക്കും. ബഹ്റൈൻ ഇന്ത്യ എജുക്കേഷണൽ കൾച്ചറൽ ഫോറവും ബഹ്‌റൈൻ മീഡിയ സിറ്റിയും സഹകരിച്ച് ആണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് രൂപം നൽകിയത്. ഡോക്ടർ അബ്ദുൾ കലാം സന്ദർശനത്തിൻ്റെ ഒമ്പതാം വാർഷിക ദിനമായ ഫെബ്രുവരി ആറിന്, ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടത്തി. ഡോക്ടർ അബ്ദുൽ കലാം ബഹ്റൈൻ സന്ദർശനത്തിന്റെ മുഖ്യ സംഘാടകനും […]
Read More

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും മലബാർ ഗോൾഡും സംയുക്തമായി അവതരിപ്പിച്ച ബാലകലോത്സവം ഫിനാലെ നടന്നു

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും മലബാർ ഗോൾഡും സംയുക്തമായി അവതരിപ്പിച്ച ബാലകലോത്സവം ഫിനാലെ ഫെബ്രുവരി 2 ന് വൈകീട്ട് 6:30 ന് ഇസ ടൗണിലെ ജഷൻ മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .പ്രസിഡന്റ് പ്രവീൺ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ ജേക്കബ് മുഖ്യ അഥിതിയായിരുന്നു.പ്രശസ്ത സിനിമാനടിയും നർത്തകിയുമായ കൃഷ്ണ പ്രഭ അഥിതിയുമായിരുന്ന ചടങ്ങിൽ കെഎസ്‌സിഎ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതവും എന്റർടെയ്ൻമെന്റ് സെക്രട്ടറി രെഞ്ചു രാജേന്ദ്രൻ നായർ, ബാലകലോത്സവം കൺവീനർ […]
Read More

ബഹ്റൈൻ കേരളീയ സമാജം: ഏകപാത്ര നാടകോത്സവം” ഇന്ന് മുതൽ

ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഏകപാത്ര നാടകോത്സവം” ( Solo Drama Festival ) നാളെ മുതൽ ആരംഭിക്കുന്നു. നാടകോത്സവത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 6 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് നവാഗതനായ അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന “പന്ത്രണ്ട് സമം ഒന്ന് ” എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കുന്നത് താരതമ്യേന പുതുമുഖമായ ഫിലിപ്പ് ജേക്കബാണ്. എസ്.കെ നായരുടെ രചനയിൽ നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന “കന്മഷം” എന്ന രണ്ടാമത്തെ […]
Read More