BMC News Desk

ബഹ്റൈനിൽ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വർഷത്തെ കർമ്മപദ്ധതി വെള്ളിയാഴ്ച സമാപനം കുറിക്കും.

ബഹ്റൈനിൽ ഉഷ്ണകാലത്ത് തൊഴിലാളികൾക്കായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വരുന്ന വെള്ളിയാഴ്ച സമാപനം കുറിക്കും.ബി എം ബി എഫ് വളണ്ടിയർ ടീമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സ്വദേശി വിദേശികളായ വിവിധ സംഘടനാ ഭാരവാഹികളും ബിസിനസ് പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

തുടരും’ സിനിമയുടെ തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ആദരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി, മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ “തുടരും” എന്ന മോഹൻലാൽ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ആദരിച്ചു. ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ദേഹത്തിന്റെ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനചടങ്ങിലാണ് ലാൽകെയേഴ്‌സിന്റെ സ്നേഹോപഹാരം അംഗങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത്.ലാൽകെയേഴ്‌സ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ട്രഷറർ അരുൺ ജി. നെയ്യാർ, വൈസ് പ്രെസിഡന്റുമാരായ അരുൺ തൈക്കാട്ടിൽ, ജെയ്സൺ , […]
Read More

ഇസ്രായേലിൻ്റെ ഭീഷണികളെ ഒന്നിച്ച് നേരിടും: അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഖത്തറിന് പൂർണ പിന്തുണയുമായി ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ

ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കും അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ എതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്നു എന്ന് ബഹ്റൈൻ വ്യക്തമാക്കി . “ഈ ആക്രമണം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു, എന്നും ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ബഹ്റൈൻ വ്യക്തമാക്കി.ഇസ്രായേലുമായുള്ള ബന്ധത്തിൽ എല്ലാ അറബ്-ഇസ്ലാമിക രാജ്യങ്ങളും പുനപ്പരിശോധന നടത്തണമെന്നാണ് ഇന്നലെ ദോഹയില്‍ നടന്ന അടിയന്തിര ഉച്ചകോടിയുടെ തീരുമാനം. ദോഹയിലെ ഹമാസ് ഓഫീസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ […]
Read More

അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റൈൻ

ബഹ്റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താൻ 1,133 പരിശോധനകള്‍ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.ഒരാഴ്ചയ്ക്കുള്ളില്‍ 154 നിയമലംഘകകരായ വിദേശിയരെ നാടുകടത്തിയതായും എല്‍എംആർഎ അറിയിച്ചു. സെപ്റ്റംബർ ഏഴിനും 13നും ഇടയില്‍ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,133 പരിശോധനാ കാമ്ബെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 20 നിയമലംഘകരെ അറസ്റ്റ് ചെയ്തതായും 154 നിയമലംഘകരെ നാടുകടത്തിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.രാജ്യത്തിന്റെ സാമ്ബത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ രീതികളോ പരിഹരിക്കുന്നതിനും സർക്കാർ ഏജൻസികളുമായി സംയുക്ത […]
Read More

എം എം ടീം മലയാളി മനസ്സ് ഓണാഘോഷം സംഘടിപ്പിച്ചു

കഴിഞ്ഞ എട്ടു വർഷക്കാലമായി ബഹ്‌റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ എം എം ടീം മലയാളി മനസ്സ് ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 12 ആം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഹൂറ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ , വിഭവസമൃദ്ധമായ ഓണസദ്യയും,കേരളത്തിൻറെ തനതായ ഓണക്കളികളും സംഘടിപ്പിച്ചു.കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് മൊമെന്റോയും വിജയികൾക്ക് സമ്മാനങ്ങളും കൈമാറി. ബഹ്റിനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങുകൾക്ക് […]
Read More

പാപ്പാക്ക് സപ്തതി ആശംസകൾ നേർന്നുകൊണ്ട് ബഹ്റൈൻ എ.കെ.സി. സി.

ലോക ഇടയന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് ബഹറിൻ എ കെ സി സി.കലുഷ്യം നിറഞ്ഞ ആധുനിക ലോകത്തിന് സമാധാനത്തിനുള്ള സിദ്ധ ഔഷധമാണ് സ്നേഹം എന്ന് പഠിപ്പിച്ച പാപ്പയ്ക്ക് എഴുപതാം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എ. കെ.സി.സി. ഭാരവാഹികളായ ജെൻസൺ ദേവസ്സി ചാൾസ് ആലുക്ക, ജീവൻ ചാക്കോ,പോളി വിതയത്തിൽ,ജിബി അലക്സ് എന്നിവർ സംസാരിച്ചു. ജെൻസൻ ദേവസ്സി, രതീഷ്, മോൻസി, അലക്സ് എന്നിവർ നേതൃത്വം നൽകി.ജോജികുരിയൻ സ്വാഗതവും ജസ്റ്റിൻ ജോർജ് നന്ദിയും പറഞ്ഞു.
Read More

ഇന്ത്യൻ വസ്ത്രവൈവിധ്യത്തിന്റെ നേർക്കാഴ്ചയൊരുക്കി ശ്രാവണം

ശ്രാവണം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോ മത്സരം സംഘടിപ്പിച്ചു.ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് വേഷങ്ങളും മത്സരത്തെ കൂടുതൽ ആകർഷകമാക്കി.ആകർഷകവും ആവേശകരവുമായ മത്സരത്തിൽ സമാജം ചിൽഡ്രൻസ് വിംഗ് ഒന്നാം സ്ഥാനവും ടീം ഹൃദയപൂർവ്വം രണ്ടാം സ്ഥാനവും സംസ്കൃതി മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.ശ്രാവണം […]
Read More

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി മത്സരവും പായസ മത്സരവും സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച തിരുവാതിരക്കളി മത്സരം മികച്ചനിലവാരം പുലർത്തുന്നതായിരുന്നു എന്ന് വിധികർത്താക്കൾ പറഞ്ഞു.എസ് എൻ സി എസ് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബി കെ എസ് നോർക്ക, ബി കെ എസ് സാഹിത്യ വേദി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.പായസ മത്സരത്തിൽ ലീമ ജോസഫ്,സുധി സുനിൽ,രജനി മനോഹർ നായർ എന്നിവരും വിജയികളായി.മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്ക് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സമ്മാനദാനം നിർവഹിച്ചു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം […]
Read More

ബി എം എസ് ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുന്നൂറ്റി ആൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ഐ സി ആർ എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ഉൽഘാടനം ചെയ്തു . ബി എം എസ് ടി പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ സ്വാഗതവും ട്രഷറർ ആരിഫ് […]
Read More

കൊടും ചൂടിന് അൽപം ശമനം: ബഹ്റൈനിൽ ഉച്ചവിശ്രമം ഇന്ന് അവസാനിക്കും

ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ഇന്ന് അവസാനിക്കും. നാളെ ചൊവ്വാഴ്ച മുതൽ പഴയ ജോലി സമയം പുനഃസ്ഥാപിക്കും. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന ഉച്ച വിശ്രമ നിയമം അനുസരിച്ച്, ഉച്ചയ്ക്കും വൈകുന്നേരം 4 നും ഇടയിൽ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശത്തിലോ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു..കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള ഉച്ചവിശ്രമം 3 മാസത്തേക്കായിരുന്നു നൽകിയിരുന്നത്. ഈ കാലയളവിൽ രാവിലെയും രാത്രിയുമായിട്ടായിരുന്നു ജോലി പുനഃക്രമീകരിച്ചിരുന്നത്.യുഎഇ, സൗദി അറേബ്യ, എന്നീ രാജ്യങ്ങളിലും മധ്യാഹ്ന ഇടവേള ഇന്ന് […]
Read More