BMC News Desk

കൊയിലാണ്ടിക്കൂട്ടം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റി ചുമതലയേൽക്കും.

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങുകൂടി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആബിദ ഹനീഫ് (ജനറൽ കൺവീനർ), അരുണിമ രാഗേഷ്, നൗഷി നൗഫൽ (ജോയിൻ കൺവീനേഴ്‌സ്), സാജിദ കരീം, രാജലക്ഷ്മി, ഷംനഗിരീഷ്, നദീറ മുനീർ (കോർഡിനേറ്റേഴ്‌സ്), സറീന ശംസു (ഫിനാൻസ് കോർഡിനേറ്റർ), രഞ്ജുഷ രാജേഷ്, അബി ഫിറോസ് (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്), ഹഫ്സ റഹ്മാൻ, ശ്രീജില, സാജിദ ബക്കർ (എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് ചുമതലയേൽക്കുന്നത്. കൊയിലാണ്ടി […]
Read More

തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 24-ന് അൽറാജ സ്കൂളിൽ നടക്കും.

സമസ്ത ഹൂറ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള തഅലീമുൽ ഖുർആൻ മദ്രസയുടെ സിൽവർ ജൂബിലി വാർഷികാഘോഷം ഫെബ്രുവരി 24 – ന് അൽറാജ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി സംഘടനയും സംഘാടനവും,എന്ന വിഷയത്തെ ആസ്പദമാക്കി സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷ്റഫ് അൻവരിയും,ആത്മസംസ്കരണം എന്ന വിഷയത്തിൽ ജിദാലി ഏരിയ കോഡിനേറ്റർ ഷംസുദ്ധീൻ ഫൈസിയും ക്ലാസിന് നേതൃത്വം നൽകി. തഅലീമുൽ ഖുർആൻ മദ്രസയുടെ സിൽവർ ജൂബിലി വാർഷികാഘോഷം സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് […]
Read More

കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് തുടര്‍ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി തള്ളി. മികച്ച ചികിത്സ ലഭിച്ചെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടി ആരോഗ്യനില വീണ്ടെടുത്തുവെന്നും തുടര്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആഗ്രഹിക്കുന്നുവെങ്കില്‍ ആകാമെന്ന് മെഡിക്കല്‍ ബോര്‍ഡ് […]
Read More

സാമൂഹിക പ്രവർത്തകൻ ഫസൽ ഉൽ ഹഖിൻറെ ഭാര്യ പിതാവ് അന്തരിച്ചു.

കണ്ണൂർ ടൗൺ സ്കൂളിന് പിറക് വശത്തുള്ള തസ്‌നീം വീട്ടിൽ തറിമൂപ്പൻ അബ്ദുൽ അസീസ് (85) അന്തരിച്ചു.പുൽസറകത്ത് റൗളബിയാണ് ഭാര്യ. ഹാഷിം(അബൂദാബി),ഹിഷാം, (റാസൽ ഖൈമ) ഡോക്ടർ സലീം ഫാറൂഖ് കോളേജ്, തസ്‌നീം (ബഹ്‌റൈൻ)എന്നിവർ മക്കളാണ്. റൈഹാനത്ത്, സുമയ്യ, ഷാനു പർവീൻ, ഫസലുൽ ഹഖ് (ബഹ്‌റൈൻ)ജാമതാക്കളാണ്. അബ്ദുൽ ഹമീദ്.ടി.എം പരേതരായ അബ്ദുൽ മജീദ്, മുഹമ്മദ്‌ സാലി എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം നാളെ (13.02.23 ന്) രാവിലെ 10 മണിക്ക് ചിറക്കൽകുളം ജുമാ മസ്ജിദിൽ നടക്കും.
Read More

ബിജെപിക്ക് ഒരു അവസരം കൂടി ലഭിച്ചാൽ ഇന്ത്യയിൽ സർവ്വനാശം; മുഖ്യമന്ത്രി പിണറായി.

ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ കോൺഗ്രസ്‌ അതിക്രമം സിപിഐഎം നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കോൺഗ്രസ്‌ ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ പാർട്ടി അത് അതിജീവിക്കുകയാണ് ചെയ്തത്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. രാജ്യത്തെ ഇത്തരം സാഹചര്യങ്ങളെ സംസ്ഥാനതലത്തിൽ നേരിടാനാണ് ശ്രമിക്കുന്നത്. കേരളം എന്താണെന്നും, കർണാടകയിലെ സ്ഥിതി […]
Read More

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം “കുടുംബസംഗമം 2023” സംഘടിപ്പിച്ചു.

മനാമ : ഉമ്മുൽ ഹസ്സ൦ ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി യിൽ സെക്രട്ടറി അനൂപ് സ്വാഗതവും പ്രസിഡന്റ്‌ അനീഷ് അധ്യക്ഷനുമായി. പരിപാടിയിൽ പങ്കടുത്ത എല്ലാ അംഗങ്ങളെയും നോർക്കയിൽ രെജിസ്ട്രേഷൻ ചെയ്യുകയും അതിനോടൊപ്പം മെമ്പർഷിപ് കാർഡ് വിതരണം ചെയ്യുകയും ചെയ്തു.സാമൂഹിക പ്രവർത്തകനും കേരളസമാജ നോർക്ക പ്രതിനിധിയുമായ കെടി സലീം നോർക്ക സംബന്ധമായ കാര്യങ്ങളെ കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രെയിനിംഗ് സെന്റർ കോർഡിനേറ്ററും & ലൈഫ് സപ്പോർട്ട് കോഴ്‌സ് ഇൻസ്ട്രക്ടറുമായ ശശികല ശശികുമാർ അടിയന്തിര […]
Read More

ഐ വൈ സി സി റിഫാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

റിഫാ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന റിഫാ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ട് അദ്ധ്യക്ഷത വഹിച്ചു. ഐ വൈ സി സി ദേശീയ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു […]
Read More

ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കി ജനതക്ക് ബി കെ എസ് എഫിന്റെ കൈത്താങ്ങ്.

മനാമ : ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കിലെ ജനതക്ക് ഒരു ക്കൈത്താങ്ങ് എന്ന സഹായ ഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായമായി ബ്ലാങ്കറ്റ്, വസ്ത്രങ്ങൾ കൂടാതെ നിത്യോപയോഗ സാമഗ്രികൾ എന്നിവ തുർക്കി എംബസിയിൽ വെച്ച് ബഹ്റൈനിലെ തുർക്കിഷ് അംബാസിഡർ ഹെർ എക്സലൻസി എസിൻ ചക്കിന് എംബസി ഉദ്യോഗസ്ഥർ മുബാകെ കൈമാറി. ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ റാഷിദ് പൂൾ . ഫഹദാൻ ഗ്രൂപ്പ് എം എം എ എന്നിവരാണ് സഹായങ്ങൾക്ക് പ്രായോജികരായത്. […]
Read More

ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിഷ് ജനതയ്ക്ക് വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം.

ബഹ്‌റൈൻ : ഭൂകമ്പം സർവ്വനാശം വിതച്ച ദുരിതത്തിലായ തുർക്കിഷ് ജനതയ്ക്ക് വോയിസ് ഓഫ് ബഹ്‌റൈൻ ടീം ഭക്ഷണസാധനങ്ങളും ആവശ്യത്തുണിത്തരങ്ങളും കൈമാറി. ഇന്നലെ നടന്ന കലക്ഷൻ ക്യാമ്പയിനിൽ ബഹ്ററൈനിലെ വിവിധ ഇടങ്ങളിൽ നിന്ന് സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ച ആവശ്യ ഫുഡ് കിറ്റുകളും തുണിത്തരങ്ങളും വോയിസ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ പ്രവീൺ, ഷിജിൻ,നിതിൻ, ഷർമിൾ, നൗഷാദ്, സാജൻ, റിങ്കു എന്നിവർ ചേർന്ന് ഇന്നലെ രാത്രി തന്നെ ബഹറിനിലെ തുർക്കിഷ് എംബസിയിൽ എത്തിച്ചു നൽകി. ഈ ഉദ്യമത്തിന്റെ ഭാഗമായ എല്ലാ സുമനസ്സുകൾക്കും […]
Read More

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് വ്യാജ പ്രചാരണം യുവാക്കൾ തിരിച്ചറിയണം; മുഖ്യമന്ത്രി

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കാൻ വിദ്യാർത്ഥികൾ പുറത്ത് പോകുന്ന രീതി ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വിദ്യാർത്ഥികൾക്ക് വിവിധ മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കാൻ അവസരം നൽകുന്ന പ്രൊഫഷണൽ സ്റ്റുഡന്റസ് ഉച്ചകോടി കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പഠനത്തിനൊപ്പം ജോലി ചെയ്യാമെന്നതാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കേരളത്തിലും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിപറഞ്ഞു. കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണ് എന്ന അപവാദ പ്രചാരണം യുവാക്കൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാർത്ഥികൾ വിദേശത്ത് പോകുന്നത് ഇകഴ്ത്തിക്കാട്ടാൻ ശ്രമമെന്നും, […]
Read More