BMC News Desk

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപണം ചെയ്തത്.മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.500 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ദൗത്യത്തിന്റെ ഭാഗമായി അയയ്ക്കാന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്. ദൗത്യം വാണിജ്യവിക്ഷേപണ രംഗത്തെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7ന് നടന്ന […]
Read More

ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തിൽ ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു.

വർത്തമാനകാല ഇന്ത്യയിലെ ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു. റിപ്പബ്ളിക് ദിനത്തിന്റെയും ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിന്റെയും ഭാഗമായി സൽമാനിയ സിംസ് ഹാളിൽ നടത്തിയ സംവാദ സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംവാദ സദസ്സിൽ ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ വിഷയം അവതരിപ്പിച്ചു. കോ ഓർഡിനേഷൻ കമ്മിറ്റി അംഗം എസ്.വി. ബഷീർ മോഡറേറ്ററായിരുന്നു.ജനാധിപത്യ രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് […]
Read More

തുർക്കിയിലും, സിറിയയിലും സഹായ ഹസ്തവുമായി ബഹ്‌റൈൻ കെഎംസിസി.

മനാമ. ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ കെ എം സി സി പ്രത്യേകം ഹെല്പ് ഡസ്ക് തുറന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്നലെ ചേർന്ന അവൈലബിൾ ഭാരവാഹി യോഗത്തിൽ എ പി, ഫൈസൽ ,കെ പി, മുസ്തഫ,കെ. കെ. സി. മുനീർ ,റഫീഖ് തോട്ടകര എന്നിവർ പങ്കെടുത്തു.പുതിയ വസ്ത്രങ്ങൾ , പുതപ്പുകൾ , തലയിണകൾ , ബെഡ്ഡ് , ജാക്കറ്റ് , ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ രണ്ടു ദിവസം കൊണ്ട് […]
Read More

ഇന്ത്യയിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ; ബ്ലൂ ടിക്കിന് പ്രതിമാസം 900 രൂപ.

ദില്ലി: ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും. ആൻഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റർ ബ്ലൂ ടിക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റർ ബ്ലൂവിലേക്കുള്ള […]
Read More

വോയ്‌സ് ഓഫ് ആലപ്പിയുടെ ആലപ്പി ഫെസ്റ്റ് 2023 വെള്ളിയാഴ്ച (10 .02 .2023 )

ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ സംഘടിപ്പിക്കുന്ന ‘ആലപ്പി ഫെസ്റ്റ് 2023’ – ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ പങ്കെടുക്കാനായി ആലപ്പുഴക്കാരനും പ്രശസ്‌ത സിനിമാ സംവിധായകനുമായ കെ മധു ബഹ്‌റൈനിലെത്തി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സഈദ് റമ്ദാൻ നദ്‌വി, പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ, മറ്റ് ഭാരവാഹികൾ, പ്രോഗ്രാം കൺവീനേഴ്‌സ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബഹ്‌റൈൻ […]
Read More

ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയം റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കും

നാഷണൽ ആക്ഷൻ ചാർട്ടറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയം റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കും.ഫെബ്രുവരി 14 നും 18 നും ഇടയിൽ നടക്കുന്ന ഫെസ്റ്റിവൽ എല്ലാ ദിവസവും വൈകുന്നേരം 04:00 മണി മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും. പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളും ഈ വർഷത്തെ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. നാടോടി ബാൻഡുകളുടെ സംഗീത പരിപാടികൾ, മാർക്കറ്റ്, റെസ്റ്റോറന്റുകൾ, ചരിത്രപരമായ പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.ബഹ്റൈൻ ചരിത്രത്തിന്റെ […]
Read More

ബഹ്റൈൻ രാജാവ് – യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെയും , അറബ് ജനതയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ കാര്യങ്ങളിലും സാഹോദര്യ കൂടിയാലോചനകൾ തുടരാനുള്ള താൽപ്പര്യം ഇരുവരും അറിയിക്കുകയും , വിവിധ മേഖലകളിൽ നിലനിൽക്കുന്ന ബഹ്‌റൈൻ – യു.എ.ഇ സഹകരണം ഇരു നേതാക്കളും അവലോകനം നടത്തുകയും ചെയ്തു. ഇരു […]
Read More

തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാൻ ബഹ്റൈൻ

തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാൻ ബഹ്റൈൻ. ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള സംഭാവനകൾ ശേഖരിക്കുന്നത് ആരംഭിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടിയെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും , മാനുഷിക , യുവജന കാര്യങ്ങൾക്കുള്ള രാജാവിന്റെ പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. വൻ നാശം വിതച്ച ഭൂകമ്പത്തെത്തുടർന്ന് തുർക്കിക്കും സിറിയയ്ക്കും […]
Read More

കൊല്ലം കലക്ട്രേറ്റില്‍ ഏഴ് സ്ഥലങ്ങളിൽ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ അമ്മയും മകനും അറസ്റ്റില്‍.

കൊല്ലം: കലക്ട്രേറ്റില്‍ ഏഴ് സ്ഥലങ്ങളിൽ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭീഷണിക്കത്ത് ലഭിക്കുന്നത്.ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഷാജനെ കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്.ഇതിനെ തുടർന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും […]
Read More

ആന്ധ്രാപ്രദേശിൽ ഓയിൽ ഫാക്ടറിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 7 പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഏഴുപേരണ് അപകടത്തിൽ മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് ഏഴുപേർ മരിച്ചത് . കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.ഓയിൽ ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് ഫാക്ടറിക്കെതിരെ കേസെടുത്തത്. ഓയിൽ ഫാക്ടറിയുടെ ഭാ​ഗത്ത് നിന്നും മറ്റ് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അതീവ സുരക്ഷ നൽകണമെന്ന […]
Read More