BMC News Desk

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബൈയിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. 78 വയസ്സായിരുന്നു. പാക്കിസ്താന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.1999ല്‍ പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷറഫ്‌സ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. പാക് സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്.943 ഓഗസ്റ്റ് 11 ന് ഡല്‍ഹിയില്‍ ജനിച്ച മുഷറഫ് കറാച്ചിയിലെ സെന്റ് പാട്രിക്‌സ് […]
Read More

വഞ്ചനാക്കേസിൽ നടന്‍ ബാബുരാജ് അറസ്റ്റില്‍

വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജിനെ അറസ്റ്റ് ചെയ്തു . അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്.കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ […]
Read More

2023 ക്രൗൺ പ്രിൻസ് കപ്പിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ , റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിംഗ് ക്ലബ് റേസ്ട്രാക്കിൽ നടന്ന 2023 ക്രൗൺ പ്രിൻസ് കപ്പിൽ പങ്കെടുത്തു. കിരീടാവകാശിയെ , ബഹ്റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ , സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് […]
Read More

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ​ഗാനങ്ങൾ ആലപിച്ചു.സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ​ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്.
Read More

കേരളത്തിൽ ഇനി ഹർത്താൽ നടത്തില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. . ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. […]
Read More

മലപ്പുറം പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് കണ്ടെത്തി . പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്.
Read More

ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

ന്യായമായ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധനകൾ തുടരുകയാണ്. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് , മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് എൽ‌ എം‌ ആർ‌ എ മുഹറഖ് ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. ബഹ്‌റൈനിൽ നിലനിൽക്കുന്ന താമസ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും അവ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. തുടർന്നും സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് , ശക്തമായ പരിശോധനകൾ നടത്തി […]
Read More

ബഹ്‌റൈനിൽ ലഭ്യമാകുന്ന നേത്രരോഗങ്ങക്കുള്ള എല്ലാ തുള്ളി മരുന്നുകളും സുരക്ഷിതമെന്ന് എൻ.എച്ച്.ആർ.എ

ബഹ്‌റൈനിൽ ലഭ്യമാകുന്ന നേത്രരോഗങ്ങക്കുള്ള എല്ലാ തുള്ളി മരുന്നുകളും സുരക്ഷിതമെന്ന് എൻ.എച്ച്.ആർ.എ അറിയിച്ചു. നേത്രരോഗങ്ങൾക്കുപയോഗിക്കുന്ന ചില മരുന്നുകൾ രാസ സാന്നിദ്ധ്യങ്ങളാൽ മലീനീകൃതമാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് എൻ. എച്ച് ആർ എ യുടെ പ്രഖ്യാപനം. രാജ്യത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഉൽപ്പന്നങ്ങളും സുരക്ഷിതമാണെന്നും , മാലിന്യ മുക്തമാണെന്നും അതോറിറ്റി വ്യക്തമാക്കി.
Read More

നവഭാരത് ബഹ്‌റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററും, സാറ്റ്ക്കോ കൺസ്ട്രക്ഷനുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

നവഭാരത് ബഹ്‌റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററും, സാറ്റ്ക്കോ കൺസ്ട്രക്ഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈനിലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നവഭാരതിന്റെ കേരള ഘടകം ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടി ഇന്ത്യയിൽ നിന്നും വിവിധ ദേശക്കാരും ഭാഷക്കാരുമായ 450 ൽ പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 7 മണി മുതൽ […]
Read More

ലോകത്തിലെ ഏറ്റവും മികച്ച എ എം സി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ

ലോകത്തെ മുൻനിര അക്കാദമിക് മെഡിക്കൽ സെന്റർ ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ . അന്താരാഷ്ട്ര തലത്തിൽ 44-ാം സ്ഥാനവും,ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവുമാണ് ഹോസ്പിറ്റൽ നേടിയത്. ബ്രാൻഡ് ഫിനാൻസസിന്റെ ആദ്യ എഎംസി പഠനം അനുസരിച്ചാണ് ഈ റാങ്കിങ്ങ് ഏർപ്പെടുത്തിയത്.ബഹ്‌റൈനിലെ മുൻനിര മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായ കിംഗ് ഹമദ് യൂണിവേഴ്സ്റ്റി ഹോസ്പിറ്റലിന് ലഭിച്ച ഈ അംഗീകാരം ബഹ്‌റൈന് അഭിമാനകരമാണ്
Read More