BMC News Desk

ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ; ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ

2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് തീരുമാനം പ്രഖ്യാപിച്ചത്.2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രമുഹൂർത്തമാണെന്ന് സൗദി അറേബ്യയുടെ കായിക മന്ത്രിയും ഒളിമ്പിക് – പാരാലിമ്പിക് കമ്മിറ്റിയുടെ ചെയർമാനുമായ എച്ച്ആർഎച്ച് പ്രിൻസ് അബ്ദുൾ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. രാജ്യത്തിന്റെ കായിക […]
Read More

50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന പച്ച വാൽനക്ഷത്രം ബഹ്‌റൈനിൽ രാത്രി 8:50ന് ദൃശ്യമാകും

50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും.ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രം ബഹ്റൈനിൽ ദൃശ്യമാവുക ഇന്ന് രാത്രി 8.50 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും വാൽ നക്ഷത്രം യാത്ര ചെയ്യുക. നിയാൻഡ്രിത്താൽ യുഗത്തിലാണ് അവസാനമായി ഈ പച്ച […]
Read More

രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബിഡിഫിഎന്റെ നിർണായക പങ്ക് അഭിമാനകരമെന്ന് ബഹ്റൈൻ കിരീടവകാശി

ബഹ്റൈനെ സംരക്ഷിക്കുന്നതിൽ , ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ നിർണായക പങ്ക് അഭിമാനകരമാണ് എന്ന് , സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ബഹ്‌റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. രാജ്യത്തെ സഖ്യകക്ഷികൾക്കൊപ്പം പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിലെ അർപ്പണബോധവും, പങ്കും പ്രതിഫലിപ്പിക്കുന്ന  ബിഡിഫി ന്റെ കാര്യക്ഷമതയെയും സൈനിക കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈൻ കിരീടാവകാശി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ ജനറൽ കമാൻഡ് സന്ദർശിക്കവയേണ് ഇക്കാര്യം വ്യക്തമാക്കിയത്.ബിഡിഎഫ് കമാൻഡർ […]
Read More

കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി, നികുതി സ്ലാബുകള്‍ അഞ്ചെണ്ണം

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി. ഏഴ് ലക്ഷം വരെ നികുതി വേണ്ട. നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി. 36 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 69 ലക്ഷം […]
Read More

മുന്‍കേന്ദ്രമന്ത്രിയും നിയമജ്ഞനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു.

ൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തി ഭൂഷന്റെ ആരോഗ്യനില മോശമായിരുന്നു. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ പ്രശാന്ത് ഭൂഷൺ അഭിഭാഷകനും ആക്ടിവിസ്റ്റുമാണ്. മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മുതൽ 1979 വരെ അദ്ദേഹം ഇന്ത്യയുടെ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ചു. അലഹബാദ് ഹൈക്കോടതിയിൽ പ്രസിദ്ധമായ കേസിൽ രാജ്നാരായണനെ പ്രതിനിധീകരിച്ച ശാന്തി ഭൂഷൺ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടനാക്കി. എസ്എസ്പി നേതാവ് രാജ് നാരായണൻ റായ്ബറേലി ലോക്സഭാ […]
Read More

ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ലോകത്തിലെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമെന്ന് ; അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 80 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഏക സമ്ബൂര്‍ണ്ണ സംവിധാനമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,000 ല്‍ നിന്ന് 89,000 ആയും പിജി സീറ്റുകളുടെ എണ്ണം 31,000 ല്‍ നിന്ന് 60,000 ആയും ഉയര്‍ന്നുവെന്ന് […]
Read More

കേരളത്തിൽ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

കേരളത്തിലെ 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇടുക്കി കാസർഗോഡ് ഒഴുകിയുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടത്തുക.വിജ്ഞാപനം ഫെബ്രുവരി രണ്ടിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒമ്ബത് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടത്തും. 13 വരെ പത്രിക പിന്‍വലിക്കാം. മാര്‍ച്ച്‌ ഒന്നിനാണ് വോട്ടെണ്ണല്‍.23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, രണ്ട് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, പാലക്കാട് ജില്ല പഞ്ചായത്തിലെ ആലത്തൂര്‍ വാര്‍ഡ്, തൃശ്ശൂര്‍ തളിക്കുളം […]
Read More

കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം ; കമ്മീഷനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു

കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം പഠിക്കാൻ നിയോഗിച്ച കമ്മീഷനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള രണ്ട് കമ്മീഷനുകളുടെയും കണ്ടെത്തൽ സമാനമായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചു. അടൂർ ഗോപാല കൃഷ്ണന്റെ രാജിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും വനിതാ ജീവനക്കാരും സ്വാഗതം ചെയ്തു.പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കാര്യമായി അന്വേഷിച്ചില്ലെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഈ ആരോപണം തള്ളി.സമരങ്ങൾക്ക് പിന്നിലെ […]
Read More

ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും; വനംമന്ത്രി എ കെ ശശീന്ദ്രൻ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ.വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. […]
Read More

തീവ്രന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത.തെക്കന്‍, മദ്ധ്യ-കേരളത്തിലെ കിഴക്കന്‍ മേഖലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ നാളെയോടെ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Read More