യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇന്ത്യൻസർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. യുകെയിലെ പുതിയ ഇമിഗ്രേഷൻ നടപടികൾ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻസർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണർക്കും പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചത്. നിലവിലെ നിയമങ്ങൾ പ്രകാരം അഞ്ച് വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി (ILR) പലർക്കും പത്ത് വർഷമോ അതിൽ കൂടുതലോ, 15 വർഷം വരെയോ കാത്തിരിക്കേണ്ടി വരുന്ന […]









