ബഹ്‌റൈനിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ഫാ.തങ്കച്ചൻ അരീക്കലും, സഹ പ്രവർത്തകരും ബഹ്‌റൈൻ മീഡിയ സിറ്റി സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ഫാ.തങ്കച്ചൻ അരീക്കലും, സഹ പ്രവർത്തകരും ബഹ്‌റൈൻ മീഡിയ സിറ്റി സന്ദർശിച്ചു

ബഹ്‌റൈനിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ഫാ.തങ്കച്ചൻ അരീക്കലും, സഹ പ്രവർത്തകരും ബഹ്‌റൈൻ മീഡിയ സിറ്റി സന്ദർശിച്ചു


ബഹ്‌റൈനിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ അങ്കമാലി തുറവൂർ സെൻറ് ജോർജ് പാരിഷ് വികാരിയും, അങ്കമാലി മേഖല വൈദിക സെക്രട്ടറിയും, ബെത്‌സാദ വൃദ്ധ മന്ദിരത്തിന്റെ ഡയറക്ടറും, 30 വർഷത്തോളം അധ്യാപന രംഗത്ത് പ്രവർത്തിക്കുകയും ചെയ്ത ഫാദർ തങ്കച്ചൻ അരീക്കൽ, പാരീഷ് സെക്രട്ടറി ഷെറി പി കുര്യച്ചൻ,പാരിഷ് കമ്മിറ്റി മെമ്പർ ബാബു കെ യു എന്നിവർ ബഹ്‌റൈൻ മീഡിയ സിറ്റി സന്ദർശിച്ചു. തുറവൂർ സെൻറ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ചാപ്പലിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബഹ്‌റൈനിൽ എത്തിയതാണ് അച്ചനും സംഘവും . ബഹ്‌റൈൻ മീഡിയ സിറ്റിയിൽ എത്തിയ ഫാദർ തങ്കച്ചനെയും മറ്റ് അംഗങ്ങളെയും പാൻ പ്രസിഡൻറ് പോളി പറമ്പി, സെക്രട്ടറി ഡേവിസ്മഞ്ഞളി,ചാരിറ്റി കൺവീനർ ജിജോ ജോർജ്, ഗ്ലോബൽ സൊസൈറ്റി ഓഫ് അങ്കമാലി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റൈസൻ വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ പാൻ കോർ ഗ്രൂപ്പ് ചെയർമാനും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

 

നൂറിൽ താഴെ മാത്രം അംഗങ്ങളുള്ള ഈ പള്ളിയുടെ നിർമ്മാണത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും ഫാദർ അഭ്യർത്ഥിച്ചു.

Leave A Comment