BMC News Desk

എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

കൊച്ചി: എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഹൈഡ്രോളിക് തകരാര്‍ കാരണമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിത്. വിമാനത്തില്‍ 193 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം സുരകഷിതമായി ലാന്‍ഡ് ചെയ്തതായി സിയാല്‍ അറിയിച്ചു.
Read More

പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു.

ഭുവനേശ്വര്‍ | പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഐ സി യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ രക്തമൊഴുക്ക് മെച്ചപ്പെടുത്താനുള്ള ശ്രമം വിദഗ്ധ ഡോക്ടർമാർ നടത്തിയിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വ്യോമമാർഗം എത്തിച്ചു. ഝാർസുഗുഡ ജില്ലയിൽ ബ്രജരാജ്നഗറിലെ ഗാന്ധിചൗക്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി […]
Read More

ചരിത്രം കുറിച്ച്  ഇന്ത്യ;പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി

പോച്ചെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ കിരീടം ചൂടി ഇന്ത്യ. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇംഗ്ലണ്ടിനെ വെറും 68 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ 17.1 ഓവറിൽ വിജയസ്കോറിലെത്തി. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സധുവാണ് കളിയിലെ താരം. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടര്‍തോല്‍വികള്‍ക്ക് വിരാമമിട്ട് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയാണ് കൊമ്പൻമാരുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് ഐഎസ്‌എല്‍ മത്സരങ്ങളില്‍ ആറ് പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാല് വിജയങ്ങളുമായി മികച്ചതാണ്. ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു.
Read More

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു.

മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, GCC രാജ്യങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.”രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ” എന്ന എക്കാലത്തേയും പ്രസക്തമായ പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യ നന്മയും, സഹോദര്യവും ഊട്ടിയുറപ്പിക്കാൻ നാം മുന്നിട്ടിറങ്ങണമന്നു പ്രഭാഷണ മധ്യേ അദ്ദേഹം ഉണർത്തി.മുഖ്യാതിഥിയായി കെ.സി.ഇ. സി അധ്യക്ഷൻ Rev. […]
Read More

‘ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ, കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി’: ബിബിസിക്കെതിരെ അനിൽ ആന്റണി

ബിബിസിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കു വെച്ചാണ് അനിലിന്റെ ട്വീറ്റ്.  ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് […]
Read More

50,000 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈന്റെ ആകാശത്ത് പച്ച വാല്‍നക്ഷ്‌ത്രം എത്തുന്നു.

50,000 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച രാത്രി ബഹ്‌റൈനിന്റെ ആകാശത്തേക്ക് ZTF എന്ന വാൽ നക്ഷത്രം തിരിച്ചുവരുന്നു. ഇത് C/2022 E3 (ZTF)’ എന്ന ഔദ്യോഗിക നാമത്തിൽ ആണ് അറിയപ്പെടുന്നത്. ‘ഗ്രീൻ കോമറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്.ബഹ്റൈനിൽ ബുധനാഴ്ച രാത്രി 9 മണിക്ക് തൊട്ട് മുമ്പ് ദൂരദർശിനിയിലൂടെ ഈ നക്ഷത്രം നിരീക്ഷിക്കാനാകും എന്ന് ബഹ്‌റൈൻ ജ്യോതിശാസ്ത്രജ്ഞൻ അലി അൽ ഹജാരി പറഞ്ഞു. ശിലായുഗത്തിലും അവസാന ഹിമയുഗത്തിലും ആണ് ഇത് ഭൂമിക്ക് മുകളിലൂടെ കടന്നുപോയത് എന്നും അദ്ദേഹം അറിയിച്ചു.C/2022 […]
Read More

റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രി.

ബഹ്റൈൻ: ഈസ്റ്റ് സിത്ര ടൗണിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്. സിത്ര ടൗണിലെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും പൊതുമരാമത്ത് മന്ത്രി പരിശോധിച്ചു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സഹായകമാകുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇത്തരത്തിൽ നവീകരിക്കുന്നതിലൂടെ, വികസനത്തിനൊപ്പം സഞ്ചരിക്കുന്നുതിനുള്ള വകുപ്പിന്റെ പ്രത്യേക താല്പര്യവും അദ്ദേഹം സന്ദർശന വേളയിൽ എടുത്ത് പറഞ്ഞു.
Read More

വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറ൦ ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയായ വോയ്‌സ് ഓഫ് ട്രിവാൻഡ്രം (വി.ഒ.റ്റി )ന്റെ ക്രിസ്തുമസ്, ന്യൂ ഇയർ പ്രോഗ്രാമായ റെവ്യുസ് 2022-2023 സഗായയിലെ ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി ശരത്ത് എഡ് വിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെമ്പർ ഷംനാദ് സ്വാഗതം പറഞ്ഞു.ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കെ.എം ചെറിയാൻ മുഖ്യാതിഥിയായി , ബി എം സി ചെയർമാനും സിനിമാ നിർമ്മാതാവുമായ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കിംസ് ഹോസ്പിറ്റൽ സി ഒ.ഒ താരിഖ് […]
Read More

റിപ്പബ്ലിക്ക് ഡേ : വിചാര സദസ് സംഘടിപ്പിച്ചു

ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി റിഫ കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ് സംഘടിപ്പിച്ചു. സിത്ര ഐ സി എഫ് കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഭരണഘടന ; നിർമിതിയും നിർവഹണവും , റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള രണ്ട് അവതരണങ്ങളാണ് വിചാരസദസ്സിലെ പ്രധാന വിഭവങ്ങളാ യിരുന്നത്.പരിപാടി ഇന്ത്യൻ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെ […]
Read More