ബാപ്കോ എനര്‍ജീസും ലാമിയയുമായുള്ള കരാര്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കും: ബഹ്‌റൈൻ യുവജനകാര്യമന്ത്രി
ലാമിയ നാഷണല്‍ പ്രോജക്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസും ബഹ്റൈന്റെ ഊർജ്ജ മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന സംയോജിത ഊർജ്ജ ഗ്രൂപ്പായ ബാപ്കോ എനർജീസും തമ്മിലുള്ള സ്പോണ്‍സർഷിപ്പ് കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി പങ്കെടുത്തു.ലാമിയ ചെയർപേഴ്സണ്‍ ഷെയ്ഖ ധുവ ബിൻത് ഖാലിദ് ബിൻ അബ്ദുല്ല അല്‍ ഖലീഫയും ബാപ്കോ എനർജീസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് തോമസും കരാറില്‍ ഒപ്പുവച്ചു. രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസർ […]









