ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ നവംബര്‍ 5ന് ബഹ്റൈനിൽ ദൃശ്യമാകും

  • Home-FINAL
  • Business & Strategy
  • ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ നവംബര്‍ 5ന് ബഹ്റൈനിൽ ദൃശ്യമാകും

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ നവംബര്‍ 5ന് ബഹ്റൈനിൽ ദൃശ്യമാകും


2025 ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പര്‍മൂണ്‍ നവംബര്‍ 5 ബുധനാഴ്ച ബഹ്റൈൻ്റെ ആകാശത്ത് പ്രകാശം പരത്തും. ബീവര്‍ മൂണ്‍ എന്നറിയപ്പെടുന്ന ഇത് വര്‍ഷത്തിലെ അവസാനത്തെ സൂപ്പര്‍മൂണ്‍ ആയിരിക്കും, ശരാശരി പൂര്‍ണ്ണചന്ദ്രനേക്കാള്‍ 14 ശതമാനം വലുതും 30 ശതമാനം വരെ തിളക്കവും കാണപ്പെടും. സൂപ്പര്‍മൂണ്‍ എന്നാല്‍ പൂര്‍ണ്ണചന്ദ്രനോടൊപ്പം ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. നവംബർ 5 ബുധനാഴ്ച വൈകിട്ട് 4 .17 മുതൽ പിറ്റേന്ന് രാവിലെ 6. 37 വരെ ബഹറിന്റെ ആകാശത്ത് സൂപ്പർ മൂണിനെ കാണാൻ കഴിയും എന്ന് പ്രമുഖ വാനനിരീക്ഷകൻ മുഹമ്മദ് റെഡ്ഹ അൽ അസ്‌ഫൂർ അറിയിച്ചു.

Leave A Comment