മനുവിന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു
വോയ്‌സ് ഓഫ് ആലപ്പി സജീവ പ്രവർത്തകനും, വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗവും ആയിരുന്ന മനു കെ രാജന്റെ ആകസ്മിക വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേയ്ക്ക് പോയ മനു, വീടിനടുത്തുവച്ച് നടന്ന ബൈക്ക് അപകടത്തിൽ 31.07.2025 ന് മരണപ്പെടുകയായിരുന്നു. നാട്ടിലെത്തി ഒരാഴ്ച്ചയ്ക്കുള്ളിലാണ് അപകടം സംഭവിച്ചതും മരണത്തിന് കീഴ്പ്പെട്ടതും. മുപ്പത്തഞ്ച് വയസ് മാത്രമായിരുന്നു പ്രായം. സൽമാനിയയിലെ കലവറ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ ആമുഖ […]









