BMC News Desk

മുൻ കേരള മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി

ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും ജന ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ നേതാവായിരുന്നു ദീർഘകാലം ജന പ്രതിനിധിയും കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വിഎസ് അച്യുതാനന്ദൻ എന്ന് ബി.എം.ഡി.എഫ് ഭാരവാഹികൾ അനുശോചന പത്രക്കുറിപ്പിൽ അറിയിച്ചു. ജീവിതത്തിൽ ഉടനീളം ആദർശ ധീരമായ നിലപാടുകൾ എടുത്തുകൊണ്ട് മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വി.എസ് എക്കാലത്തും സ്മരിക്കപ്പെടുമെന്നും ബഹറൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും കയ്യേറ്റങ്ങൾക്കുമൊക്കെ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽഹസ്സം ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു.

വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽ ഹസ്സം -സിത്ര ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ടുബ്ലിയിലെ ലയാലി വില്ലയിൽ വച്ച് നടന്ന പരിപാടിയിൽ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു. ഗാനസന്ധ്യ, ഗെയ്മുകൾ, ലൈവ് കിച്ചൻ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ വിനോദ പരിപാടികൾ കുടുംബസംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡണ്ട് അനിയൻ നാണു അധ്യക്ഷനായി. സെൻട്രൽ കമ്മറ്റി പ്രതിനിധികളായി വൈസ് പ്രസിഡൻറ് അനൂപ് ശശികുമാർ, ജോയിൻ […]
Read More

വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന കേരളക്കരയുടെ സ്വന്തം വി.എസ്സിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ). അദ്ദേഹത്തിൻ്റെ വിയോഗം കേരളജനതക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിൽ പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് അഭിപ്രായപ്പെട്ടു.കരുത്തനായ സമര പോരാട്ട നായകനായ വി.എസ്സ് സാധാരക്കാരൻ്റെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന നേതാവായിരുന്നെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് […]
Read More

വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്‌ പ്രിയങ്കാ ഗാന്ധി,രാഹുൽ ഗാന്ധി

വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ […]
Read More

മനുഷ്യമനസുകളിലെ യാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ;എൻ.ആർ.ഐ. കൗൺസിലിന്റെ അനുശോചനം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് സൂര്യ തേജസ്സായി മിന്നിത്തിളങ്ങിയ രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദൻ എന്ന ധീരനായ കർമ്മയോഗിയെന്നു എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ സെൻട്രൽ എക്സിക്യൂട്ടിവ് ഫോറത്തിന്റെ അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. മനുഷ്യനു വേണ്ടി കമ്യൂണിസ്റ്റ്കാരനായി മണ്ണിനും തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനും വേണ്ടി യത്നിച്ച വിഎസ്സെന്ന സമര പോരാളി സി.പി.എമ്മിന്റെ സ്ഥാപകൻ കൂടിയാണ്. 32 സ്ഥാപകരിൽ ഏറ്റവും ഒടുവിലത്തെ കണ്ണിയാണു വി.എസ്.ന്റെ മരണത്തോട് നഷ്ടപ്പെട്ടത്. സി.പി.എമ്മിന്റെ ആവിർഭാവ പോരാളികളെല്ലാം ഓർമ്മയിലായി. നഷ്ടപ്പെട്ടതിനെക്കുറിച്ചു ചിന്തിക്കാതെ നഷ്ടം […]
Read More

വേരറിവ് നേരറിവ് – അധ്യാപക പരിശീലനം ഇന്ന്(ജൂലൈ 22 )

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെയും ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെയും ആഭിമുഖ്യത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പരിശീലനക്കളരി “വേരറിവ് നേരറിവ് ” ഇന്നു നടക്കും.വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സമാജം ബാബു രാജൻ ഹാളിലാണ് പരിശീലനം. പ്രമുഖ നാടക- നാടൻകലാ പ്രവർത്തകനും. പരിശീലകനും,ഷോർട്ട് ഫിലിം – ഡോക്യുമെൻ്ററി സംവിധായകനും കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാര ജേതാവുമായ .ഉദയൻ കുണ്ടംകുഴി പരിശീലനത്തിന് നേതൃത്വം നൽകും. ആശയാവതരണ രീതി അവലംബിച്ചുള്ള […]
Read More

മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി

മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി. ഭരണ രംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ ശൈലിക്കുടമയാണന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ കക്ഷി രാഷ്ട്രീയമില്ലാതെ ജനകീയമായി ബഹ്റൈൻ എയർപോർട്ടിൽ വൻ സ്വീകരണം നിയന്ത്രണം വിട്ടതും ഇന്ന് ഓർക്കുകയാണന്നും ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ പങ്ക് വെച്ചു.
Read More

ജനകീയ സമരങ്ങൾക്കു ഊർജ്ജം നൽകിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വിട. പ്രവാസി വെൽഫെയർ

കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.അടിമസമാനമായ ജീവിതങ്ങൾക്ക് അവകാശ ബോധത്തിൻ്റെയും പ്രത്യാശയുടെയും അതിജീവന സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും വി.എസ് ഒരു പ്രതിപക്ഷനേതാവിൻ്റെ കരുത്തും കലഹവും പ്രകടിപ്പിച്ചു. പാർട്ടിയുടെ വഴി തെറ്റലുകളെ പൊതു ജനങ്ങളെ കൂട്ടിയാണ് അദ്ദേഹം തിരുത്താൻ ശ്രമിച്ചത്. തൻ്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി എസ്. ജനകീയ സമരങ്ങൾക്കും […]
Read More

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി

കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഓറ ആർട്സിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധത കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്ന വി സ് അച്യുതാനന്ദൻ കർഷകർക്കും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ മനോജ് മയ്യന്നൂർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്, മുൻ […]
Read More

മൈലപ്രാ പ്രവാസി സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റ്;ഹാർമണി 2025 സംഘടിപ്പിച്ചു

മൈലപ്രാ പ്രവാസി സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം ഹാർമണി 2025 മൈലപ്ര സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രവാസി സൗഹൃദയ ട്രസ്റ്റിന്റെ പ്രസിഡന്റ് മുരളി എസ് പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാർമണി 2025 ജനറൽ കൺവീനർ ബിനു മനോഹർ ഏവർക്കും സ്വാഗതം ആശംസിച്ചു. സമ്മേളനം സംസ്ഥാന വനിതാ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മൈലപ്രാ പ്രവാസി സൗഹൃദയ ട്രസ്റ്റിന്റെ ആദ്യ മെമ്പർഷിപ്പ് […]
Read More