കലാസംവിധായകന്‍ സുനില്‍ബാബു അന്തരിച്ചു ; പ്രവര്‍ത്തിച്ചത് നൂറോളം ചിത്രങ്ങളില്‍

  • Home-FINAL
  • Business & Strategy
  • കലാസംവിധായകന്‍ സുനില്‍ബാബു അന്തരിച്ചു ; പ്രവര്‍ത്തിച്ചത് നൂറോളം ചിത്രങ്ങളില്‍

കലാസംവിധായകന്‍ സുനില്‍ബാബു അന്തരിച്ചു ; പ്രവര്‍ത്തിച്ചത് നൂറോളം ചിത്രങ്ങളില്‍


മലയാളം, തമിഴ്, ബോളിവുഡ് സിനിമകളില്‍ അനേകം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കലാസംവിധായകന്‍ സുനില്‍ബാബു (50) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

വിവിധഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുനില്‍ബാബു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയാണ്. സന്തോഷ്ശിവന്റെ അനന്തഭദ്രം സിനിമയിലൂടെ സംസ്ഥാന പുരസ്‌ക്കാരം നേടിയ സുനില്‍ അവസാനം ചെയ്തത് വിജയ് നായകനാകുന്ന വാരിസാണ്.പഴശ്ശിരാജ, ബാംഗ്‌ളൂര്‍ ഡേയ്‌സ്, പ്രോമം, കായംകുളം കൊച്ചുണ്ണി, ഉറുമി, ഛോട്ടാമുംബൈ തുടങ്ങി മലയാളത്തില്‍ അനേകം ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. പ്രശസ്ത കലാസംവിധായകന്‍ സാബുസിറിളിന്റെ അസിസ്റ്റന്റായിട്ടാണ് സിനിമയില്‍ എത്തിയത്.ബോളിവുഡില്‍ എംഎസ് ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷ്യല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി അനേകം തെന്നിന്ത്യന്‍ സിനിമകളിലും കലാസംവിധാനം ഒരുക്കി.

Leave A Comment