മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025:ആവേശമേറുന്ന വടംവലി മത്സരം ഒക്ടോബർ 10 വെള്ളിയാഴ്ച :ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മെഗാ മാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ബി എം സി ശ്രാവണ മഹോത്സവം 2025 ൻ്റെ ഭാഗമായി ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് സംഘടിപ്പിക്കും.വടംവലി മത്സരം ജനറൽ കൺവീനർ ഷാജിൽ ആലക്കൽ, ജോയിൻ കൺവീനർ അലക്സ് പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ,ബഹ്‌റൈനിലെ വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലിയെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയത്നിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് […]









