”ദിവാലി ഉത്സവ് 2025” ഒക്ടോബര് 10നു ബഹ്‌റൈൻ ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ”ദിവാലി ഉത്സവ് 2025” ഒക്ടോബര് 10നു ബഹ്‌റൈൻ ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു

”ദിവാലി ഉത്സവ് 2025” ഒക്ടോബര് 10നു ബഹ്‌റൈൻ ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ & ആർട്സ് സർവീസസ് കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ”ദിവാലി ഉത്സവ് 2025” എന്ന പേരിൽ ദീപാവലി ആഘോഷം ഒക്ടോബര് 10നു സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു. ആഘോഷം രംഗോലി മത്സരത്തോടെയാണ് ആരഭിക്കുന്നതിന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാവിലെ 9 മുതൽ 12 വരെ രംഗോലി മത്സരവും, വൈകുന്നേരം 5 മുതൽ 10 വരെ ഇന്ത്യൻ പ്രവാസി സമൂഹങ്ങളുടെ വിവിധ സാംസ്കാരിക പരിപാടികളും നടക്കും. കൂടാതെ ഡിജേ നിർമലിന്റെ നേതൃത്വത്തിലുള്ള ഡാന്ഡിയ നൈറ്റ് പരിപാടിയും ഉണ്ടാകും.

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടന ചെയ്യും. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പരമ്പരാഗത ദീപാവലി ആഘോഷങ്ങൾക്ക് ഈ പരിപാടി പുതിയ ഉത്സാഹം പകരുമെന്നാണ് പ്രതീക്ഷയെന്നും വിവിധ സാംസ്കാരിക പരിപാടികളിലൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ബഹ്‌റൈൻ ഭരണാധികാരികൾക്ക് ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട നന്ദി അറിയിച്ചു .വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഭഗവാൻ അസർപോട്ട , എക്സിക്യൂട്ടീവ് അംഗങ്ങളായ മാധുരി ദേവ്ജി, സോണിയ ശ്രീകുമാർ , രാം ചന്ദ്രശേഖർ ,കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായർ എന്നിവർ പങ്കെടുത്തു . പ്രോഗ്രാമിലേക്കുള്ള പ്രവേശം പൂർണമായും സൗജന്യമാണെന്നു സംഘാടകർ അറിയിച്ചു.

Leave A Comment