BMC News Desk

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി:കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയുമായി സുപ്രിംകോടതിയില്‍

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്കു പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു.ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ […]
Read More

18 വര്‍ഷത്തിനു ശേഷം അഷറഫും കുടുംബവും പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തില്‍ നാട്ടിലെത്തി

ബഹ്റൈനിലെ നീണ്ട രണ്ട് ദശാബ്ദക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവാസി മലയാളിയും കുടുംബവും നാടണഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ണൂർ സ്വദേശിയായ അഷ്റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍മക്കള്‍ എന്നിവർ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.18 വർഷത്തോളം ആരുമറിയാതെ ജീവിച്ചുതീർത്ത ദുരിതത്തിന്റെ കഥയാണ് അഷറഫിന് പറയാനുള്ളത്. 18 വർഷത്തിലേറെയായി അഷ്റഫും കുടുംബവും ഔദ്യോഗിക രേഖകളില്ലാതെയാണ് ബഹ്റൈനില്‍ ജീവിച്ചുപോന്നത്. റിഫയിലുള്ള ചെറിയ വാടകമുറിയ്ക്കുള്ളിലായിരുന്നു താമസം. സാധുവായ വിസയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല. 2013ല്‍ അഷ്റഫിന്റെ ഭാര്യയുടെയും 2012 ല്‍ മൂത്ത മകളുടെയും വിസ […]
Read More

നൗക ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ടി പി ചന്ദ്രശേഖരൻ &കെ എസ് ബിമൽ അനുസ്മരണം സംഘടിപ്പിച്ചു

നൗകാ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സഖാക്കൾ ടി പി ചന്ദ്രശേഖരൻ സഖാവ് കെ എസ് ബിമൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ജൂലൈ 11 വെള്ളിയാഴ്ച സെഗയ യിലുള്ള ബിഎംസി ഹാളിൽവെച്ച് നടന്ന അനുസ്മരണ യോഗം നൗക ബഹറിന്റെ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗത പറഞ്ഞ ചടങ്ങിൽ സജിത്ത് വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ കെഎംസിസിയുടെ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. […]
Read More

തൊഴിലാളികള്‍ക്കായി വേനല്‍ക്കാല അവബോധ കാമ്ബയിൻ നടത്തി ഐസിആർഎഫ്

ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടറേറ്റ്, ഐസിആർഎഫ് ബഹ്റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച്‌ തൊഴിലാളികള്‍ക്കായി വേനല്‍ക്കാല അവബോധ കാമ്ബയിൻ നടത്തി.വിവിധ ലേബർ ക്യാമ്ബുകളില്‍ നിന്നുള്ള 375 തൊഴിലാളികള്‍ പങ്കെടുത്തു. ഐസിആർഎഫ് ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നൂറ അല്‍ തമീമി, ക്യാപ്റ്റൻ ഫാത്തിമ അല്‍അമീരി, ക്യാപ്റ്റൻ ദുആ അല്‍ജൗദർ, ക്യാപ്റ്റൻ ഹമദ് അല്‍ജാർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേധാവി മിസ് നദാല്‍ അല്‍ അലൈവി എന്നിവരെ പരിപാടിയിലേക്ക് […]
Read More

ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ കമ്മിറ്റികൾ യാത്രയയപ്പ് നൽകി

37 വർഷകാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി നീണ്ട 37 വർഷം ഒരേ സ്പോൺസറുടെ കീഴിൽ, ബഹ്‌റൈനിലെ ഒരു അറബി വീട്ടിൽ ജോലി ചെയ്ത തിരൂർ സ്വദേശി മുസ്തഫ സാഹിബ്‌ പവിഴ ദ്വീപിലെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി. കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും, കെഎംസിസി ബഹ്‌റൈൻ സനാബിസ് ഏരിയ സീനിയർ ഭാരവാഹിയുമായ […]
Read More

കെപിഫ് (കോഴിക്കോട് ജില്ല പ്രവാസി ഫോറം)“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്,കെപിഫ് ചാരിറ്റി വിംഗ് “ബീറ്റ് ദി ഹീറ്റ്“ക്യാമ്പയിന് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ ട്യൂബ്ലിയിലെ കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് കിറ്റുകൾ നൽകിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ, അരുൺ പ്രകാശ് (ജനറൽ സെക്രട്ടറി ),കെ ടി സലീം (രക്ഷാധികാരി),സുജിത് സോമൻ (ട്രഷറർ),ഷാജി പുതുക്കൂടി (വൈസ് പ്രസിഡണ്ട്‌ )സജിത്ത് വെള്ളികുളങ്ങ(ചാരിറ്റി വിംഗ് കൺവീനർ),വിനീഷ് വിജയൻ,ബിദുലേഷ്പറമ്പത്ത് […]
Read More

ആറാം തവണയും ഗൾഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി ബഹ്‌റൈൻ U16 ബാസ്കറ്റ്ബോൾ ടീം

ആറാം തവണയും ഗൾഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ് കിരീടം ബഹ്‌റൈൻ ദേശീയ അണ്ടർ 16 ബാസ്കറ്റ്ബോൾ ടീം നേടി.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ 83-50 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് , ബഹ്‌റൈൻ കിരീടം സ്വന്തമാക്കിയത്. ആറാം തവണയാണ് ഗൾഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ് കിരീടം ബഹ്റൈൻ നേടുന്നത്.ടൂർണമെന്റിലുടനീളം മികച്ച റെക്കോർഡ് നേടിയാണ് ബഹ്‌റൈൻ കിരീടം നേടിയത്. എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ഈ സെപ്റ്റംബറിൽ മംഗോളിയയിൽ നടക്കാനിരിക്കുന്ന ഫിബ അണ്ടർ-16 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് രാജ്യം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ഉമ്മുൽ […]
Read More

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു

കനത്ത വേനൽ ചൂടിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിൻറെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിൻറെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിൽ എന്ന പോലെ വിതരണം ചെയ്തത്. വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെൽകെയർ ഗഫൂൾ, മനാമ, സൽമാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളിൽ പഴക്കിറ്റുകൾ നൽകിയത്. ചൂട് മൂലം ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾക്ക് […]
Read More

യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

ബഹ്റൈൻ നവകേരള ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരൻ അനുസ്മരണവും അതോടനുബന്ധിച്ച് നടന്ന ‘യുദ്ധവും സമാധാനവും’ സെമിനാറും വിഷയത്തിൻ്റെ കാലിക പ്രസക്തി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി-ആദ്യകാല കമ്യൂണിസ്റ്റു് നേതാവും എഴുത്തുകാരനുമായ കെ ദാമോദരൻ്റെ ദർശനങ്ങളും എഴുത്തുകളും ചരിത്ര വിദ്യാർത്ഥികൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും ഇപ്പോഴും മാർഗ്ഗദർശിയാവുന്നുണ്ടെന്നും മത മൗലികവാദികളുടെയും ഫാസിസ്റ്റു് വൽക്കരണത്തിൻ്റെയും അത്യന്തം അപകടകരമായ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് അരനൂറ്റാണ്ട് മുമ്പേ തിരിച്ചറിഞ്ഞ രാഷ്ട്രീയ സൈദ്ധാന്തികനായിരുന്നു കെ ദാമോദരനെന്നും ഓൺലൈനിൽ അനുസ്മരണ […]
Read More

ബി.കെ. എൻ. ബി. എഫ്. 20/20 ടൂർണമെന്റ് ചമ്പക്കര ജേതാക്കൾ

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ന്യൂ സിഞ്ച് മൈതാനിയിൽ നടത്തപ്പെട്ട അഞ്ചാമത് 20/20 നാടൻ പന്ത് കളി മത്സരത്തിൽ മീനടം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര ടീം ജേതാക്കൾ ആയി. വൈകുന്നേരം 3.30 തിന് ആരംഭിച്ച ഫൈനൽ മത്സരം ഒ. ഐ. സി. സി. മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം ഉത്ഘാടനം ചെയ്തു. ഒ. ഐ. സി. സി. സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി മനു മാത്യു ഫൈനൽ മത്സരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് […]
Read More