BMC News Desk

ലിയോ പതിനാലാമൻ മാർപാപ്പയുമായി കുടിക്കാഴ്ച നടത്തി ബഹ്റൈൻ കിരീടവകാശി :ബഹ്റൈൻ മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമെന്നും കിരീടാവകാശി

ലിയോ പതിനാലാമൻ മാർപാപ്പയുമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫ കുടിക്കാഴ്ച നടത്തി.വത്തിക്കാൻ സിറ്റിയുമായി സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കിരീടാവകാശി അറിയിച്ചു.പൊതു ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ സംയുക്ത പ്രവർത്തന പാതകളും ഏകോപനവും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാനില്‍ പോപ്പ് ലിയോ പതിനാലാമൻ, ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സല്‍മാൻ ബിൻ ഹമദ് അല്‍ […]
Read More

പശ്ചിമേഷ്യയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈനും ഇറ്റലിയും

ബഹ്റൈനും ഇറ്റലിക്കുമിടയിൽ നിലനില്‍ക്കുന്ന സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇറ്റലിയും ബഹ്റൈനും പ്രതിജ്ഞാബദ്ധരാണെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.ഇറ്റാലിയന്‍ സന്ദര്‍ശനത്തിന് എത്തിയ ബഹ്റൈന്‍ കിരീടാവകാശിയെ മെലോണി സ്വാഗതം ചെയ്തു. ഒരു ബില്യണ്‍ യൂറോയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് പങ്കാളിത്തത്തോടെ, സാമ്ബത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപ, സഹകരണ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ […]
Read More

ബിഎംസി ശ്രാവണ മഹോത്സവം 2025 :ബിഎംസി കെഎൻബിഎ കപ്പ് 2025 സീസൺ 2 നാടൻ പന്തുകളി ഫൈനലിൽ സൽമാനിയ കിംഗ്സ് കിരീടം ചൂടി.

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബിഎംസി ശ്രാവണ മഹോത്സവം 2025-ന്റെ ഭാഗമായി നടന്നു വന്നിരുന്ന ,ബിഎംസി കെഎൻബിഎ കപ്പ് 2025 സീസൺ ടു നാടൻ പന്തുകളിയുടെ ഫൈനൽ മത്സരം സെപ്റ്റംബർ 26-ന് കെ എൻ ബി എ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.ബിഎംസി കപ്പ് നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ സൽമാനിയ കിംഗ്സ്’ ടീം കിരീടം ചൂടി. ‘ ലെജൻഡ്സ് മത്സരത്തിൽ റിഫാ വാരിയേഴ്സ്’ ടീംവിജയം കൈവരിച്ചു. 26-ാം തീയതി നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് […]
Read More

ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “ഓണോത്സവം” സംഘടിപ്പിച്ചു

ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം “ഓണോത്സവം” കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത “ഓണോത്സവ”ത്തിൽ ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി.തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. “ഓണോത്സവം” ആഘോഷ പരിപാടികൾക്ക് പവിഴദ്വീപിലെകോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്, ജനറൽ സെക്രട്ടറി […]
Read More

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി സംഗീത വിരുന്ന് അനുഭവവേദ്യമായി

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ട്രാൻസ്‌സെൻഡ് ബാൻഡിന്റെ സംഗീത വിരുന്ന് കാണികൾക്ക് അനുഭവവേദ്യമായി. സ്റ്റാർ വിഷൻ അവതരിപ്പിച്ച ‘മിസ്റ്റിക് മെലഡീസ്’ സെപ്റ്റംബർ 26നു ക്രൗൺ പ്ലാസ ഹോട്ടലിലാണ് നടന്നത്. ഹിക്‌വിഷന്റെയും ഇൻഡോമിയുടെയും പിന്തുണയോടെ സെയ്ൻ ബഹ്‌റൈൻ സ്പോൺസർ ചെയ്‌ത സംഗീത സായാഹ്നം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,മലയാളം ഭാഷകളിലെ സംഗീതപരിപാടിയിലൂടെ ബാൻഡ് കാണികളെ ആകർഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ സന്ദേശത്തിൽ പ്ലാറ്റിനം ജൂബിലി സംഗീത […]
Read More

പാക്ട് ഓണാഘോഷം ശ്രദ്ധേയവും ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ സംഗമവുമായി മാറി

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )ഓണാഘോഷം ശ്രദ്ധേയവും ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ സംഗവുമായി മാറി. സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ്ബിൽ വെച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാലക്കാട് എം. പി വികെ ശ്രീകണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ ജനാഹി, ബഹ്‌റൈനിലെ ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വം വലീദ് ഇബ്രാഹിം […]
Read More

കെ സി എ – ബി എഫ് സി ഓണം പൊന്നോണം 2025- ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു

ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ബിഎഫ്സി ഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലേ കെസിഎ അങ്കണത്തിൽ വച്ച് നടന്നു. ബി എഫ് സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് ജോയ്, ഇന്ത്യൻ ക്ലബ്‌ ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു […]
Read More

ബഹ്‌റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന പോന്നോണം 2025 ന്റെ ഭാഗമായി ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ഓണപരിപാടികൾ സംഘടിപ്പിച്ചു.കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വർഷത്തെ രണ്ടാമത്തെ ഓണാഘോഷം “കെ പി എ പൊന്നോണം 2025” കെ.പി.എ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓറ ആർട്സ് സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ കെ പി എ പൊന്നോണം 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ സി ആർ […]
Read More

മലാബാർ മെഗാ കപ്പ് 2025: റണ്ണേഴ്‌സ് അപ്പ് ആയ ഐ.വൈ.സി.സി എഫ്.സി യെ ദേശീയ കമ്മിറ്റി അനുമോദിച്ചു.

ബഹ്‌റൈൻ അൽ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മലാബാർ മെഗാ കപ്പ് 2025 (സീസൺ 4) ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പ് ആയ ഐ.വൈ.സി.സി എഫ്. സി ടീമിന് ദേശീയ കമ്മിറ്റിയുടെ അനുമോദനം.ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ പ്രവർത്തിച്ച കളിക്കാർ ഉൾപ്പെടെ എല്ലാവർക്കും ​ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ അഭിനന്ദനം അറിയിച്ചു.ഈ വിജയത്തിന് നേതൃത്വം നൽകിയ ടീം ക്യാപ്റ്റൻ ആസിഫ്, […]
Read More

ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് നിര്യാതയായി

ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ വന്ദ്യ മാതാവ് മഞ്ഞളൂർ പഴയ ചങ്കം വീട്ടിൽ (ജയ നിവാസ് ) ശ്രീമതി.ലക്ഷ്മി ദേവി അമ്മ (ജനക ടീച്ചർ ) 87 നിര്യാതയായി.ഭർത്താവ് പരേതനായ മഞ്ഞളൂർ ഏറത്തുമഠത്തിൽ സുധാകരൻ നായർ (റിട്ട. അധ്യാപകൻ).മക്കൾ: ജയശങ്കർ ബഹ്റൈൻ, രാജ ലക്ഷ്മി, ഗിരിജ. മരുമക്കൾ: ജയകുമാർ മേനോൻ, പ്രിയ, അനൂപ് മേനോൻ. സംസ്‌കാരം ഞായറാഴ്ച മൂന്നിന് കുടുംബ ശ്മശാനത്തിൽ.
Read More