BMC News Desk

കടല്‍ ക്ഷോഭത്തിന് സാധ്യത; തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

കേരള തീരത്ത് കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാനും കടല്‍തീരത്തെ വിനോദങ്ങള്‍ ഒ‍ഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
Read More

ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷ നടന്നു.

മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷ (ജനന പെരുന്നാള്‍) മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ, സഹ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടത്തപ്പെട്ടു. 24 ന​‍് വൈകിട്ട് സന്ധ്യനമക്കാരം, തീ ജ്വാലാ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടുകൂടിയാണ​‍് […]
Read More

ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ബഹ്‌റൈൻ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 2022 ഡിസംബർ 23 വെള്ളിയാഴ്ച കെ.സി.എ ഹാളിൽ വച്ച് നടത്തപ്പെട്ടു. സമൂഹത്തിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചും, ഉത്തരവിദിത്വത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും, സൺഡേസ്കൂൾ പ്രസിഡന്റുമായ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ യുവജന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റും കത്തീഡ്രൽ […]
Read More

നവലോക നിർമിതിയിൽ സ്​ത്രീകളുടെ പങ്ക്” ഫ്രണ്ട്‌സ് വനിതാ സമ്മേളനം ഡിസംബർ 30ന്

മനാമ : “നവലോക‌ നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ​സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 30 വെള്ളിയാഴ്ച നടക്കും. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ട്വീറ്റിന്റെ ( വിമൻ എഡ്യൂക്കേഷൻ & എംപവർമെൻറ് ട്രസ്റ്റ്) ചെയർപേഴ്‌സനുമായ എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യ അതിഥിയായി പങ്കെടുക്കും.ലോകത്തിന്റെ വളർച്ചയിൽ പുരുഷന്മാരെ പോലെ തന്നെ  പങ്ക്‌ വഹിച്ചുകൊണ്ടിരിക്കുന്നവരാണ്​ സ്ത്രീകളും. സാമൂഹിക – നാഗരിക മേഖലയുടെ എല്ലാ […]
Read More

കേരളത്തിൽ കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്നും ആള്‍ക്കുട്ടത്തില്‍ മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം . വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും എന്നും വീണാ ജോർജ് പറഞ്ഞു.
Read More

വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. എന്നാൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു . ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര […]
Read More

സിദ്ദിഖ് കാപ്പന് ജാമ്യം;അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് യുഎപിഎ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. യുഎപിഎ കേസില്‍ സെപ്റ്റംബര്‍ ഒമ്ബതിനാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനായില്ല. കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം […]
Read More

വിമാനത്തിനുള്ളിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: എല്ലാ വിമാനങ്ങളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ. 2025 ഓടെ മിഡിൽ ഈസ്റ്റിലേയും നോർത്ത് ആഫ്രിക്കയിലേയും എല്ലാ വിമാനങ്ങളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇതിനായി എസ്.ടി.സിയും സ്കൈ ഫൈവ് അറേബ്യയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.വിമാന യാത്രക്കാർക്ക് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻനിര എയർ ടു ഗ്രൗണ്ട് സേവന ദാതാക്കളായ സ്കൈ ഫൈവും എസ്.ടി.സിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവച്ചത്.പദ്ധതി പൂർത്തിയാകുന്നതോടെ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലകളിലെ വിമാന യാത്രക്കാർക്ക് […]
Read More

പ്ലഷർ റൈഡേഴ്‌സ് റൈഡ് സംഘടിപ്പിച്ചു.

ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, പ്ലഷർ റൈഡേഴ്‌സ് , റൈഡ് സംഘടിപ്പിച്ചു.ബഹ്‌റൈൻ മാളിൽ നിന്ന് 150 കിലോമീറ്റർ ദൂരമുള്ള റൈഡ് ആണ് സംഘം ഫ്ലാഗ് ഓഫ് ചെയ്തത് . പെറ്റ്‌കോ വേൾഡുമായി സഹകരിച്ച് സംഘ൦ അനിമൽ വെൽഫെയർ സെന്റർ സന്ദർശികുകയും വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ വിതരണം ചെയുകയും ചെയ്തു. അജിത് പിള്ള,അരുൺ രഘുവരൻ,അനൂപ് സൈമൺ,ജെയ്‌സൺ വർഗീസ് ,അരുൺ ഗോപാലകൃഷ്ണൻ രഞ്ജിത്ത് വി നായർ ,പ്രസാദ് കെ മേനോൻ, നിതിൻ ജേക്കബ്,ഉമേഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Read More

ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ സ്വീകരണം നൽകി.

ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായ് തിരഞ്ഞെടുക്കപ്പെട്ട അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ സ്വീകരണം നൽകി.സ്വീകരണ സംഗമത്തിൽ ജാസിം അൽ സബ്ത്ത് , അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്‌മദ് ഇബ്റാഹിം, അഹ്‌മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ ബഹ്‌റൈൻ സ്വദേശി പ്രമുഖർ. സന്നിഹിതരായി , സമസ്ത ബഹ്റൈൻ ജന: സെക്രട്ടറി വി.കെ. കുഞ്ഞന്മദ് ഹാജി അദ്ധ്വ ക്ഷത വഹിച്ച […]
Read More