വിമാനത്തിനുള്ളിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ

  • Home-FINAL
  • Business & Strategy
  • വിമാനത്തിനുള്ളിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ

വിമാനത്തിനുള്ളിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ


റിയാദ്: എല്ലാ വിമാനങ്ങളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ. 2025 ഓടെ മിഡിൽ ഈസ്റ്റിലേയും നോർത്ത് ആഫ്രിക്കയിലേയും എല്ലാ വിമാനങ്ങളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇതിനായി എസ്.ടി.സിയും സ്കൈ ഫൈവ് അറേബ്യയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.വിമാന യാത്രക്കാർക്ക് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻനിര എയർ ടു ഗ്രൗണ്ട് സേവന ദാതാക്കളായ സ്കൈ ഫൈവും എസ്.ടി.സിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവച്ചത്.പദ്ധതി പൂർത്തിയാകുന്നതോടെ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലകളിലെ വിമാന യാത്രക്കാർക്ക് വിമാനത്തിനകത്തും ഇൻ്റർനെറ്റ് സേവനങ്ങൾ ലഭ്യമാകും.

രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിൻ്റെ ഭാഗമായാണ് കരാറെന്ന് എസ്.ടി.സി വ്യക്തമാക്കി. ജിദ്ദയ്ക്കും റിയാദിനും ഇടയിൽ എയർ ടു ഗ്രൗണ്ട് സംവിധാനം സജ്ജീകരിച്ച വിമാനത്തിൽ പദ്ധതി വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.പുതിയ ഇൻഫ്ലൈറ്റ് കണക്റ്റിവിറ്റി വിമാന യാത്രക്കാർക്ക് ആകാശത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഉയർന്ന വേഗതയിൽ വീഡിയോ സ്ട്രീമിങ്, വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവ ആസ്വദിക്കാൻ അനുവദിക്കും.ആശയവിനിമയ സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള ഏറ്റവും പുതിയ കാൽവയ്പ്പാണ് “സ്കൈ ഫൈവ് അറേബ്യ”യുമായുള്ള കരാറെന്ന് എസ്.ടി.സി.യിലെ കാരിയേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് എഞ്ചിനിയർ മുഹന്നദ് മക്കി പറഞ്ഞു.

Leave A Comment