BMC News Desk

ബഹ്‌റൈൻ തുളുനാട് കബഡി ടൂർണമെന്റ് നവംബർ 3ന്

മനാമ: ബഹ്‌റൈൻ തുളുനാട് സംഘടിപ്പിക്കുന്ന “കബഡി ഫെസ്റ്റ് 2023” ഈ വരുന്ന നവംബർ മൂന്നിന് സിഞ്ചിലെ അൽ അഹ്‌ലി സ്‌പോർട് ക്ലബ്ബിൽ വെച്ച് നടത്തപെടുമെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബഹ്‌റൈൻ തുളുനാട് പ്രസിഡണ്ട് അഷറഫ് മളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിത്ത് റാം സ്വാഗതം പറഞ്ഞു ടൂർണമെന്റിന്റെ വിജയത്തിനായി 41 അംഗ കമ്മിറ്റീ രൂപികരിച്ചു. മത്സരത്തിൽ ബഹറിനിൽ ഉള്ള എല്ലാ ഇന്ത്യൻ ടീമിന്നും പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു.സംഘാടക സമിതിയുടെ ഭാരവാഹികൾ […]
Read More

ഡിസ്ട്രസ് മാനേജ്മെന്റ് കലക്റ്റീവിന്റെ വാർഷിക ആഘോഷം ഒക്ടോബർ 14ന്

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കലക്റ്റീവിന്റെ (ഡിഎംസി) വാർഷികാഘോഷം 14ന് വൈകിട്ടു 4ന് ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഡിഎംസി ചെയർപഴ്സൻ ദീപജോസഫ് അധ്യക്ഷത വഹിക്കും.വിവിധ രാജ്യങ്ങളിലെ ഡിഎംസി ചാപ്റ്ററുകളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും സമ്മേളനവും ഇതോടെപ്പം നടക്കുമെന്ന് ഗ്ലോബൽ കോഓർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഡിഎംസിയുടെ സ്ഥാപക അംഗമായിരുന്ന ഡോ.ആന്റണി തോമസിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ അവാർഡ് ചടങ്ങിൽ സമ്മാനിക്കും. ഡിഎംസി 2022-23 സ്ത്രീ ശാക്തീകരണ അവാർഡിന് അർഹയായ സൈക്കിൾ ദീദിയെന്ന് അറിയപ്പെടുന്ന […]
Read More

ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നബിദിനാഘോഷവും പൊതുസമ്മേളനവും ഒക്ടോബർ 13 ന്

തിരുനബി [സ] സ്നേഹം, സമത്വം, സഹിഷ്ണുത എന്ന ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും പൊതുസമ്മേളനവും നടത്തുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 13 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഹമദ് ടൗൺ റൗണ്ട് എബൌട്ട് 2 അടുത്തുള്ള കാനൂ മജ്ലിസിൽ വെച്ചാണ് പരിപാടികൾ നടക്കുക. വൈകിട്ട് 3 മണിമുതൽ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും,രാത്രി 8 മണിക്ക് ദഫ് പ്രദർശനവും നടക്കും. തുടർന്ന് നടക്കുന്ന […]
Read More

ബഹ്റൈനിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും

ബഹ്റൈനിൽ വെച്ച് ഉണ്ടായ റോഡപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി മൂടാടി സ്വദേശി മണി വലിയ മലയിലിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഐസിആർഎഫ് ആണ് ഇതിനായുള്ള മുൻകൈ എടുത്തത്. ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്ക് മുഖേനെ കോഴിക്കോട് എയർപോർട്ടിൽ നിന്നും മണിയുടെ വസതിയിലേക്ക് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.
Read More

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നവംബര്‍ ഏഴിന് ആരംഭിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് 2 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും നവംബർ 7 നവംബർ 17 വോട്ടെണ്ണൽ ഡിസംബർ 3 2. മിസോറാം നവംബർ 7 വോട്ടെണ്ണൽ ഡിസംബർ 3 3. മധ്യപ്രദേശ് വോട്ടെടുപ്പ് നവംബർ- 17 വോട്ടെണ്ണൽ ഡിസംബർ- 3 4. തെലങ്കാന വോട്ടെടുപ്പ് -നവംബർ 30 വോട്ടെണ്ണൽ -ഡിസംബർ 3 5. […]
Read More

മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനോടുവിൽ നാട്ടിലേക്ക്

മനാമ: കോട്ടയം സ്വദേശികളായ ദമ്പതികളെയാണ് ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയച്ചത്,നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറിനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയും ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ: പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ “ഓണാരവം 2023” ഒക്ടൊബർ 6 ന് ബാങ്ങ് സാൻ തായ് റെസ്റ്റൊറന്റ് അദ്ലിയയിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയായിരുന്നു ഓണാരവത്തിലെ പ്രധാന ആകര്‍ഷണം.സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയാ കലാ സംഘം അവതരിപ്പിച്ച നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും അവതരിപ്പിച്ച ഗാനമേള, നസീബ് കലാഭവൻ […]
Read More

ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യ കാര്‍മികത്വും വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി. ഒക്ടോബർ 6 വെള്ളിയാഴ്ച വി. കുർബ്ബാനന്തരം നടന്ന സ്വീകരണ ചടങ്ങിൽ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, […]
Read More

ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റിവൽ ആഘോഷിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവൈഭവം  പ്രദർശിപ്പിക്കുന്നതിനായി  വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ  കൊമേഴ്‌സ് ഫെസ്റ്റിവൽ ‘നിഷ്ക’ ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ്  നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാർത്ഥികൾക്ക്  സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു നിഷ്ക. പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി രസകരമായ  റൗണ്ടുകളോടെയുള്ള ക്വിസ് മത്സരം ഡോ. ആനന്ദ് നായർ  നയിച്ചു. ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് മത്സരം   വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക […]
Read More

കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് നവംബറിൽ തുടക്കമാകും.

മനാമ : കേരള കാത്തലിക് അസോസിയേഷൻ കുട്ടികൾക്കായി നടത്തിവരുന്ന കല- സാഹിത്യ, സംസ്കാരിക മാമാങ്കമായ ‘ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ’ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ബഹ്റൈനിൽ താമസിക്കുന്ന 2018 സെപ്റ്റംബർ 30 നും 2005 ഒക്ടോബർ 1നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റോയ് സി. ആന്റണി ചെയർമാനയും, ലിയോ ജോസഫ്, വർഗീസ് ജോസഫ് എന്നിവർ വൈസ് ചെയർമാൻമാരായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് […]
Read More