BMC News Desk

യുഡിഎഫ് വിജയ ദിനം; ആഘോഷ രാവ് സംഘടിപ്പിച്ച്‌ ഐ ഒ സിയും ,ഐവൈസിസിയും

എ ഐ സി സി യുടെ ഗ്ലോബൽ പോഷക സംഘടനയായ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും ,ബഹ്‌റൈനിലെ യൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ യുഡിഎഫിൻ്റെ ശക്തമായ വിജയത്തിൽ ആഘോഷരാവ് സംഘടിപ്പിച്ചു.ആഘോഷത്തിൽ യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ സംഘടനാ ഭാരവാഹികൾ അടക്കം നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ആഘോഷരാവ് ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫിൻ്റെ […]
Read More

CPIM ന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. CPIMന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുദ്ധമായ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശക്തി പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതായി പോയി എന്ന് അദ്ദേഹം പറഞ്ഞു.ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം. യജമാനൻമാർ ജനമാണ്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയെ കുറിച്ചോ മന്ത്രിമാരെ കുറിച്ചോ ഇപ്പോൾ അഭിപ്രായം പറയാനില്ലന്നും ,കേൾക്കുന്ന പേരൊക്കെ […]
Read More

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ കൗമാര പ്രായക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ കൗമാര പ്രായക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. ഇല്ലുമിന എന്ന പേരില്‍, അപ്പര്‍ പ്രൈമറി സെകണ്ടറി തലത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ രാജ്യത്തെ വിവിധ സ്കൂളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നൂതന സാങ്കേതിക വിദ്യകളുടെ പ്രളയത്തില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന കുട്ടികളെ കൂടുതല്‍ സക്രിയരും സാമൂഹിക വല്കരണം നേടിയവരുമാക്കിതീര്‍ക്കുക എന്ന ഉദ്ദേശത്തോടെ ധാര്‍മ്മീകതയിലൂന്നിയ ശാസ്ത്ര സാങ്കേതിക വീക്ഷണവും സാമൂഹികാവബോധവും നല്‍കുക എന്നതായിരുന്നു ക്യാമ്പിന്‍റെ ലക്ഷ്യം. മനാമയിലെ ഇസ്ലാഹീ സെന്‍റെര്‍ ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ പ്രമുഖ മോട്ടിവേറ്റ് […]
Read More

സാംസ ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു.

സിൻജ് സ്കൈ ഷെൽ അപാർട്മെന്റ് ഹാളിൽ100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലെ പ്രധാന ആകർഷണം കുട്ടികളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു.മൗന പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ് അദ്യക്ഷത വഹിക്കുകയും കിഡ്സ്‌ വിംഗ് സെക്രട്ടറി ഫിയോന സതീഷ് സ്വാഗതം പറയുകയും ചെയ്തു.സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു സംസാരിച്ചു.ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു മെയ്‌ദിന സന്ദേശം നൽകി.സാംസ വൈസ് പ്രസിഡന്റ്‌ സതീഷ് […]
Read More

ഉപരിപഠനരംഗത്തെ ആശങ്കകൾക്ക് വിട; ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന്

മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു. പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. […]
Read More

യു.ഡി.എഫ് വിജയം: ഐ.വൈ.സി.സി യും ഐ ഓ സി യും സംയുക്തമായി വിജയാഘോഷം സംഘടിപ്പിക്കുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തെത്തുടർന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് സൽമാനിയ ബി എം സി ഹാളിൽ വച്ച് വിപുലമായ വിജയാഘോഷം നടക്കും.ഐ.വൈ.സി.സി ദേശീയ കമ്മിറ്റി ആസൂത്രണം ചെയ്ത പ്രധാന ആഘോഷ പരിപാടികൾക്ക് പുറമെ, ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബഹ്‌റൈനിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകർ ഒത്തുചേരുകയും പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും […]
Read More

ചരിത്രവിജയത്തിന് പിന്തുണനൽകിയ ജനാധിപത്യ വിശ്വാസികൾക്ക് നന്ദി -ഒഐസിസി

കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക്‌ ചരിത്രവിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികൾക്ക് ബഹ്‌റൈൻ ഒഐസിസി നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം,വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ,ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ച പ്രതിസന്ധികൾക്ക്‌ പരിഹാരമായിരിക്കുകയാണ്.അഴിമതിയും, സി പി എം നേതാക്കളുടെയും, പ്രവർത്തകരുടെയും അഹന്തക്ക്‌ ഏറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം. സർക്കാർ പണം ദൂർത്തു നടത്തി, നാട് നീളെ പരസ്യം ചെയ്യ്താലും, പുതിയ കാലഘട്ടത്തിൽ എല്ലാ ആളുകളെയും, […]
Read More

സിറോ മലബാർ സൊസൈറ്റി അന്തർദേശീയ തൊഴിലാളി ദിനം അൽബ ലേബർ ക്യാമ്പിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

അൽബ ലേബർ ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്തു. മാനസിക ഉല്ലാസത്തിനായി വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സമ്മാനക്കുപ്പണുകൾ, ഫുഡ്‌ കിറ്റ് തുടങ്ങി വിവിധങ്ങളായ നിറപ്പാകിട്ടാർന്ന കലാ കായിക മത്സരങ്ങളും മെയ്‌ ദിനത്തിനത്തിന് മാറ്റു കൂട്ടി. പരിപാടികൾക്കുശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു.സിംസ് ആക്ടിങ് പ്രസിഡന്റ്‌ ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി.സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. സിംസ് ബോർഡ്‌ അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന  ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിനാഘോഷം സംഘടിപ്പിച്ചു.പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ്   നന്ദിയും പറഞ്ഞു. ഐസിആർഎഫ് മുൻ ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ മെയ്ദിന സന്ദേശം നൽകി. ലോകമെമ്പാടും തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ കുറഞ്ഞു വരുന്നതായും ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തൊഴിലാളി സൗഹൃദ രാജ്യങ്ങളായി മാറിയതായും തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യുവാൻ  ഇവിടുത്തെ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും നൽകുന്ന പിന്തുണയെ ചടങ്ങിൽ […]
Read More

32 വർഷത്തെ പ്രവാസം;ടോമിയും കുടുംബവും നാട്ടിലേക്ക്

കൈതാരത്ത് ഫാമിലി ട്രസ്റ്റ് – ബഹ്‌റൈൻ ചാപ്റ്ററിന്റെ സീനിയർ മെമ്പറും, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടെ മൈക്രോ ബയോളജി വിഭാഗം ചീഫ് കോർഡിനേറ്ററുമായിരുന്ന ടോമി കൈതാരത്ത് 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി, ഭാര്യ ജോയ്സി ഉൾപ്പെടെ നാട്ടിലേക്ക് തിരിക്കുന്നു. രണ്ടു മക്കൾ, എഡ്വിൻ ടോമി കാനഡയിലും, ജസ്റ്റിൻ ടോമി നാട്ടിലും ജോലി ചെയ്യുന്നു. കഴിഞ്ഞദിവസം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിൽ അധിവസിക്കുന്ന മുഴുവൻ കൈതാരത്ത് കുടുംബാംഗങ്ങളും പങ്കെടുത്തു. കെ എഫ് ടി […]
Read More