BMC News Desk

ക്രിസ്മസ് അവധി; വിമാനടിക്കറ്റും അന്തര്‍ സംസ്ഥാന ബസ്സ് നിരക്കും കുത്തനെ ഉയര്‍ത്തി

ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്.അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള.അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ […]
Read More

കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ലിയോണല്‍ മെസിയും സംഘവും

ഖത്തര്‍ ലോകകപ്പിന്റെ ഓളത്തിനൊപ്പമുണ്ടായിരുന്നു കേരളത്തിലേയും ഫുട്‌ബോള്‍ ആരാധകര്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ ടീമുകളെ പിന്തുണച്ച്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ലോകകപ്പ് ഫുട്‌ബോള്‍ ജ്വരത്തിന് കുറവൊന്നും കണ്ടില്ല. ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍.കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്. അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും […]
Read More

ബഫര്‍ സോൺ വിഷയം; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരോട് നടത്തിയത് വഞ്ചനയും ,ദ്രോഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബഫര്‍ സോണ്‍ ആശങ്കയില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബഫര്‍സോണ്‍ വിധിക്കൊപ്പം സുപ്രിംകോടതി ആവശ്യപ്പെട്ടത് ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇത് പൂര്‍ണമല്ലെങ്കിലും കോടതിയില്‍ പ്രതിസന്ധിയാകില്ല. കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടിലേക്കാണ് ഉപഗ്രഹ സര്‍വേ പുറത്തുവിട്ടുള്ള പരിശോധന നടത്തുന്നത്. അതേസമയം പരിസ്ഥിതി ലോല മേഖല […]
Read More

ലോക കപ്പിൽ മുത്തമിട്ട് അർജന്റീന

ഖത്തർ: ഇതാ… അര്‍ജന്റീന…. ഇതാ….മെസ്സി…ഇതാ ലോകകിരീടം… മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് […]
Read More

വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ബഹ്‌റൈൻ ദേശീയ ദിനത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി പരിമിതപ്പെടുത്തിയിരുന്ന ക്യാമ്പ്, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി സോമൻ ബേബി ഉൽഘാടനം ചെയ്‌തു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ധനേഷ് മുരളി […]
Read More

ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു;ബഹ്റൈൻ സമസ്ത

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയും കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററും സംയുക്തമായി ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. ദേശീയ ദിനാഘോഷ സംഗമത്തിൽ ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത മുഖ്യ അതിഥിയായി പങ്കെടുത്തു. ജാസിം അൽ സബ്ത്ത് , അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്‌മദ് ഇബ്റാഹിം, അഹ്‌മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ ബഹ്‌റൈൻ സ്വദേശി പ്രമുഖരും സന്നിഹിതരായി , […]
Read More

കെ.പി.എ. ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈന്റെ 51ആമത് ദേശീയ ദിനത്തിൽ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചത് .   വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലർക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കര കൗശലവും നേരിട്ട് കാണാൻ യാത്ര അവസരമൊരുക്കി.   പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് […]
Read More

ബഹ്‌റൈൻ പ്രവാസികളുടെ ഇഷ്ടനാട് – കൊയിലാണ്ടിക്കൂട്ടം

മനാമ: ബഹ്‌റൈൻ ദേശീയദിനത്തിൽ സ്വദേശികളുടെയൊപ്പം വിദേശികളും ആഘോഷങ്ങളിൽ പങ്ക് ചേരുന്നത് ബഹ്‌റൈൻ പ്രവാസികളുടെ ഇഷ്ടനാട് ആയത് കൊണ്ടാണെന്ന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. അൻപത്തി ഒന്നാം ദേശീയദിനത്തിൽ ബഹ്‌റൈൻ ഭരണാധികാരികൾക്കും ജനതക്കും ആശംസ അറിയിക്കുന്നതായും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read More

ലോകകപ്പ് ജേതാക്കൾ നാട്ടിലേക്ക് മടങ്ങുന്നത് 347 കോടിയോളം രൂപ സമ്മാനവുമായി..

ലോകകപ്പ് ഫൈനലിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്‍റീനയും ഫ്രാൻസും ഇന്ന് കളത്തിലിറങ്ങുന്നത്. ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി അവസാന മത്സരം കളിക്കുന്ന മെസിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാമാകില്ല.ലാറ്റിനമേരിക്കയിൽനിന്ന് മൂന്ന് ലോകകപ്പ് കിരീടം നേടുന്ന മൂന്നാമത്തെ ടീമാകുകയാണ് അർജന്‍റീനയുടെ ലക്ഷ്യം. 2014-ൽ നേരിയ വ്യത്യാസത്തിലാണ് അർജന്‍റീനയ്ക്ക് ലോകകപ്പ് നഷ്ടമായത്. എട്ട് വർഷത്തിന് ശേഷം, മെസ്സിയും അർജന്റീനയും വീണ്ടും ചരിത്രമെഴുതാനുള്ള പോരാട്ടത്തിലാണ് ഇന്ന്.ഈ ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന […]
Read More

സി.കെ. ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം’; രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്; സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരനെതിരായ പരാമർശമാണ് വിവാദത്തിലായത്. സി.കെ. ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുത്ത ശേഷം സി.കെ. ശ്രീധരനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ നിന്നുയരുന്നത്. . ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബി.ജെ.പിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം’ അദ്ദേഹം കൂട്ടിച്ചേർപെരിയ ഇരട്ടക്കൊലക്കേസ് വക്കാലത്ത് ഏറ്റെടുത്ത സി.കെ. […]
Read More