ഐ.സി.എഫ്. മീലാദ് ക്യാമ്പയിൻ മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കം.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി. എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ (വ്യാഴം) തുടക്കമാവും.’ തിരുവസന്തം-1500 ‘ എന്ന ശീർഷകത്തിൽ ബഹ്റൈനിലെ 11 കേന്ദ്രങ്ങളിലാണ് വിപുലമായ സമ്മേളനങ്ങൾ നടക്കുന്നത്. നാളെ (വ്യാഴം) കാലത്ത് 11 മണിക്ക് സൽമാബാദ് ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് സമ്മേളത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും. ഇസാ ടൗൺ റീജിയൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ജിദാലി […]









