2025ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ആയ ബ്ലഡ് മൂൺ സെപ്റ്റംബർ 7ന് ബഹറിന്റെ ആകാശത്ത് ദൃശ്യമാകും. ഇതൊരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ ഈ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായും കണക്കാക്കുന്നു.ഈ ബ്ലഡ് മൂൺ 5 മണിക്കൂറും 27മിനിറ്റും നീളും. ബഹ്‌റൈനിൽ രാത്രി 7: 27 മുതൽ 10: 57 വരെയാണ് ആകാശ വിസ്മയം കാണാൻ സാധിക്കുക.2018 ജൂലൈക്ക് ശേഷം ബഹറിനിൽ ദൃശ്യമാകുന്ന ആദ്യ പൂർണ്ണചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്‍തമായി, ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ കഴിയും. ഇത് എല്ലാവർക്കും, അതായത് കുട്ടികൾക്കും മുതിർന്നവർക്കും ആകാശ നിരീക്ഷകർക്കും ഒരുപോലെ കാണാൻ സാധിക്കുന്ന ആകാശ വിസ്‌മയമാണ്. ബൈനോക്കുലറുകൾ ഉപയോഗിച്ചാല്‍ ചന്ദ്രഗ്രഹണം കൂടുതല്‍ കൃത്യതയില്‍ കാണാം. ഇത് ചന്ദ്രന്‍റെ ഉപരിതലം കൂടുതൽ വിശദമായി കാണാൻ സഹായിക്കും എന്നും ബഹ്‌റൈനിലെ ജ്യോതിശാസ്ത്ര വിദഗ്ധർ പറയുന്നു
- September 1, 2025
- BMC News Desk

