BMC News Desk

റിയാദിൽ വാഹനാപകടം മലയാളി മരിച്ചു

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി കണ്ണിയാന്‍ കണ്ടി അനീഷ് കുമാര്‍ (46) ആണ് നദീം ഖുറൈസ് റോഡില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.അല്‍ഖര്‍ജ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഹെല്‍പ് ഡെസ്‌ക് റിയാദ് വാട്‌സ്ആപ് കൂട്ടായ്മയും കെഎംസിസി വെല്‍ഫയര്‍ വിങും രംഗത്തുണ്ട്.
Read More

മലയാളം പാഠശാലയിൽ കേരളപ്പിറവി ആഘോഷം നാളെ (ഡിസംബർ 9 വെള്ളി)

മനാമ: ബഹ്റൈൻ കേരളീയ സമാജംമലയാളം മിഷൻ പാഠശാല സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷം നാളെ വൈകുന്നേരം 7 മണിക്ക് .സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.കുട്ടികൾ അവതരിപ്പിക്കുന്ന ലഘു നാടകം, നൃത്തനൃത്യങ്ങൾ, അധ്യാപകരും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന സംഘ ഗാനങ്ങൾ അധ്യാപകർ ഒരുക്കുന്ന ദൃശ്യാവിഷ്കാരം തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.പാഠശാല നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും […]
Read More

പ്രവാസി വെൽഫയർ ജനകീയ രക്തദാന ക്യാമ്പ് ഡിസംബർ 16 ന്.

മനാമ: രക്ത ദാനത്തിൻ്റെ പ്രാധാന്യം പ്രവാസി സമൂഹത്തിൽ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലുമായി (BDF) സഹകരിച്ച് ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹറൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് രാവിലെ എട്ടുമണി മുതൽ ഒരു മണിവരെ ബി.ഡി.എഫ് ഹോസ്പിറ്റലിൽ നടക്കുന്ന ജനകീയ രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39405069 അല്ലെങ്കിൽ 39124878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.
Read More

ഗുജറാത്തിൽ റെക്കോഡ് ജയത്തിലേക്ക് ബിജെപി; ടീം ഗുജറാത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഗുജറാത്തിൽ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്. മികച്ച വിജയം കൈവരിച്ച ടീം ഗുജറാത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അതേസമയം, വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അഭിസംബോധന ചെയ്യും എന്നാണ് വിവരം.താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി കാഴ്ച്ചവെച്ചത്. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി […]
Read More

സൗദി ക്ലബ് അല്‍ നാസറില്‍ ചേരുമെന്ന വാര്‍ത്തകൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകകപ്പിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നാസറില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട താരം സൗദി അറേബ്യയില്‍ കളിക്കാന്‍ കോടിക്കണക്കിന് രൂപയുടെ കരാറിന് സമ്മതിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴത് നിഷേധിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നാസറുമായി താന്‍ കരാര്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താരം വ്യക്തമാക്കി.ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ 6-1 ന് വിജയിച്ച മത്സരത്തിന് ശേഷമായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.
Read More

സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ല , വന്ദേഭാരതും നമുക്ക് വേണം’: മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ പശ്ചാത്തല വികസനത്തിന് വൻ കുതിപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. DPR റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്റെ പരാജയമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈനും വന്ദേഭാരതും കേരളത്തിന് വേണം. ഇതിനായി ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവ്വേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് സഭ നിർത്തിവെച്ച് ചർച്ച […]
Read More

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും,ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് […]
Read More

കാരുണ്യ പ്രവർത്തിയുമായി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി.

ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നൽകി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി തൻവി കൈമാറിയത്. മുടി ദാനം ചെയ്യുന്നതിലൂടെ ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കും അതു ലഭിക്കും. ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻവി. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാൻസർ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും മാതാപിതാക്കളിൽ നിന്നാണ് അറിഞ്ഞത് അതിനാൽ തന്നെ അവരെ […]
Read More

ടീം തിരുവിതാംകൂർ വടം വലി മത്സര൦ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു

ടീം തിരുവിതാംകൂർ വടം വലിയിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച ടീമിന്റെ സ്പോൺസർമാർക്ക് ട്രോഫി കൈമാറി. സൽമാനിയയിലെ ഇന്ത്യൻ ഡീലേറ്റസ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ കൈമാറി രക്ഷാധികാരി ടിനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐമാക്ക് ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്. പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി പി ജോയ്,.സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു. 2018 -2020ലെ ട്രോഫികൾ റൂബി ഗ്രൂപ്പ് […]
Read More

പറങ്കിപ്പടയുടെ തേരോട്ടം സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി  ലൂസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് പ്രതിരോധം തകർത്ത് പോർച്ചുഗൽ ഖത്തർ ക്വാർട്ടറിലെത്തി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടവും 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി.  പോർച്ചുഗലിനായി പെപ്പെ (33), റാഫേല്‍ ഗുരെയിരോ (55), റാഫേൽ ലിയോ (90+2) എന്നിവരും വലകുലുക്കി. സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ഗോൾ മാനുവൽ അകാൻജിയുടെ (58) വകയായിരുന്നു.ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന […]
Read More