BMC News Desk

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല ; ഡോ ഗോപിനാഥ് രവീന്ദ്രന്‍,റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കും:

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രിയാ വര്‍ഗീസിന്റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. എങ്കിലും പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയതിനെതിരെ അപ്പീല്‍ നല്‍കില്ല. അതിന് വലിയ പണച്ചെലവുണ്ടാകും. അതിനാല്‍ റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി വിധി അസി. പ്രൊഫസര്‍, അസോ. പ്രാഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ക്ക് ബാധകമാണ്. റാങ്ക് ചെയ്ത എല്ലാവരുടേയും യോഗ്യത പരിശോധിക്കും. പ്രിയാ വര്‍ഗീസിന്റെ […]
Read More

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു;’മിഷൻ പ്രാംരംഭ്’

സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ‘മിഷൻ പ്രാംരംഭ്’ എന്നാണ് ദൗത്യത്തിന് പേരു നൽകിയിരിക്കുന്നത്.റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ഓതറൈസേഷൻ […]
Read More

ബി കെ എസ് പുസ്തകോത്സവത്തിൽ ഇന്ന് ” നിറച്ചാർത്തും ബബിൾ ഷോയും “അൽഫോൺസ് കണ്ണന്താനം പങ്കെടുക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം “നിറച്ചാർത്ത് ” ഇന്ന് നടക്കും.(18.11.2022) വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. മത്സരശേഷം വൈകിട്ട് 6 ന് പ്രശസ്ത ബബിൾ ആർട്ട് കലാകാരൻ ഡോ.സഹൽ ബാബു അവതരിപ്പിക്കുന്ന ബബിൾ ആർട്ട് ഷോയും അരങ്ങേറും.രാത്രി 8 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രിയും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും, പ്രഭാഷകനുമായ അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി പങ്കെടുക്കും.പ്രമുഖ നർത്തകി ഷീന […]
Read More

മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 2019 ലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കാബിനറ്റ് റാങ്കോടെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഫെലോ, കോർപറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ […]
Read More

ശബരിമല നട തുറന്നു; ദര്‍ശന പുണ്യത്താല്‍ മനം നിറഞ്ഞ് തീര്‍ഥാടകര്‍.

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി […]
Read More

കെഎംസിസി അൽ അമാന ക്യാമ്പയിൻ പ്രചാരണോത്ഘാടനം.

മനാമ. കെഎംസിസി മെമ്പർഷിപ്പെടുത്ത മുഴുവൻ പേരെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോട് കൂടി കെഎംസിസി അൽ അമാന സാമൂഹ്യ സുരക്ഷാ ക്യാമ്പയിൻ നവംബർ 15 മുതൽ ഡിസംബർ 30 വരെ നടക്കും.പ്രചരനോത്ഘാടന ബ്രൗഷർ പ്രകാശനം അമാന വൈസ് ചെയർമാൻ സലിം തളങ്കരക്ക് നൽകി കെ മുരളീധരൻ എം പി നിർവഹിച്ചു.കെഎംസിസി ആസ്ഥാനത് വെച്ച് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, അമാന ഭാരവാഹികളായ മൻസൂർ പി വി, അഷ്‌റഫ്‌ റിയ എന്നിവർ […]
Read More

സ്വയംവരം ” അൻപതിന്റെ നിറവിൽ പോസ്റ്റർ റിലീസ് ചെയ്തു.

മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15,16 തീയതികളിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. “സ്വയംവരം 50 ന്റെ നിറവിൽ” എന്ന പേരിൽ നടത്തപ്പെടുന്ന ദ്വിദിന പരിപാടിയുടെ ഭാഗമായി  അടൂർ ഗോപാലകൃഷ്ണനോടൊപ്പം ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ പരിപാടിയുടെ പ്രചരണാർത്ഥം പുറത്തിറക്കുന്ന പോസ്റ്ററിന്റെ റിലീസ് കഴിഞ്ഞ ദിവസം സമാജം പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തുമായ ആനന്ദ് നീലകണ്ഠൻ […]
Read More

അധ്യക്ഷ പദവി ഒഴിയാൻ ; രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’: കെ സുധാകരന്‍

തന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും- അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. വാർത്താക്കുറിപ്പിൽ നിന്ന്- അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്.ഒരു പരിശോധനയും ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത നല്‍കിയതിന് പിന്നില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം മാധ്യമങ്ങള്‍ക്ക് ഉള്ളതായി സംശയിക്കുന്നു. ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള എന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത്. മതേതരത്വത്തിന്റെ പ്രാധാന്യവും […]
Read More

തുടർച്ചയായി എങ്ങനെ നാക്കുപിഴകൾ? സുധാകരനെതിരെ പി കെ ബഷീർ എംഎൽഎ.

കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് കെ. സുധാകരൻ്റേത്. ഒരു വട്ടം നാക്കുപിഴ സമ്മതിക്കാം. പലവട്ടം നാക്കു പിഴക്കുന്നത് എങ്ങനെയാണന്നും പി കെ ബഷീറിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ​ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും ബഷീർ […]
Read More

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച്‌ ബ്രിട്ടന്‍;ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത് .

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച്‌ ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തോനേഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തിയതിന് പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.ഇതിന്റെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായി ഇന്ന് യു.കെ ഇന്ത്യ യങ് പ്രഫഷനല്‍ സ്‌കീം യഥാര്‍ഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് […]
Read More