മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ.

  • Home-FINAL
  • Business & Strategy
  • മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ.

മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ.


മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 2019 ലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്.

കാബിനറ്റ് റാങ്കോടെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഫെലോ, കോർപറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് യുഎൻ പാർപ്പിട വിദഗ്ധൻ കൂടിയാണ്.

Leave A Comment