BMC News Desk

‘സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു’; കാനഡക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി

സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണെന്നും ജയശങ്കർ പറഞ്ഞു. ആന്‍റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കാനഡക്കെതിരായ കടുത്ത നിലപാട് പരസ്യമാക്കി രംഗത്തെത്തുകയായിരുന്നു വിദേശകാര്യമന്ത്രി. നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്ന കാനഡക്കെതിരെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആക്ഷേപമാണ് വാഷിംഗ്ടണ്ണില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ജയശങ്കര്‍ ഉന്നയിച്ചത്. അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ […]
Read More

ബഹ്‌റൈൻ തൊഴിൽ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും രണ്ടുപേരും ചർച്ച ചെയ്തു. തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെക്കുറിച്ച് ഹുമൈദാൻ അംബാസഡറോട് വിശദീകരിച്ചു, അന്താരാഷ്ട്ര നിലവാരത്തിൽ തൊഴിൽ നിയമനിർമ്മാണം നവീകരിക്കുകയും സാമൂഹിക സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് അവർ തുടർന്ന് സംസാരിച്ചു. ബഹ്‌റൈനിലെ […]
Read More

ആശ്വാസം, കോഴിക്കോട് നിപ ഭീതി ഒഴിയുന്നു

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിൾ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.  ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. ആദ്യം നിപ ബാധിച്ച്‌ മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമടക്കമുള്ളവരാണ് രോഗമുക്തരായത്. 9 വയസുള്ള കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് […]
Read More

ഇന്ത്യൻ ടൂറിസം മന്ത്രി റിയാദിൽ; ലോക വിനോദസഞ്ചാര സമ്മേളനം തുടക്കമായി

ലോക വിനോദസഞ്ചാര സംഘടനയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ആരംഭിച്ച ലോക ടൂറിസം ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ വിനോദസഞ്ചാര, തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രി ശ്രീപാദ് യെസ്സോ നായിക് റിയാദിലെത്തി. ബുധനാഴ്ച പുലർച്ചെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻറെയും സൗദി ഓൗദ്യോഗിക പ്രതിനിധികളുടെയും സംഘം ഊഷ്മളമായി വരവേറ്റു. ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് 4.30 ന് റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹികപ്രതിനിധികളെ […]
Read More

ബഹ്റൈൻ കേരളീയ സമാജത്തിൽ പുലിച്ചമയ പ്രദർശനം ആരംഭിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച അരങ്ങേറുന്ന പുലിക്കളിയുടെ ഭാഗമായി പുലിക്കളിക്കായി തയ്യാറാക്കിയ വിവിധ ചമയങ്ങളുടെ പ്രദർശനം സമാജം ബാബു രാജൻ ഹാളിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ബുധനാഴ്ചയും വ്യാഴായ്ചയും നടക്കുന്ന പ്രദർശനം പൊതു ജനങ്ങൾക്ക് കാണാനുള്ള സൗകര്യമൊരുക്കിട്ടുണ്ടെന്ന് സമാജം ഭാരവാഹികൾ പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
Read More

ബഹ്‌റൈൻ സെൻറ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ കണ്ടു

ബഹ്‌റിനിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസിഡർ  വിനോദ് കെ ജേക്കബുമായി ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടികാഴ്ച നടത്തി . റവ. ഫാ. സഞ്ജയ്‌ ബാബു, സെക്രട്ടറി സന്തോഷ്‌ ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, മാനേജിങ് കമ്മറ്റി മെമ്പർ പ്രതീഷ് മാത്യു എന്നിവർ ഇന്ത്യൻ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയും പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിക്ക് ആശംസകൾ നേരുകയും ചെയ്തു.
Read More

ബഹ്‌റൈൻ ഉൾപ്പെടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കും

മനാമ: ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. അബൂദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു. ടൂറിസം മേഖലയില്‍ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സ്വതന്ത്രമായി ജിസിസി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും […]
Read More

ബഹ്റൈൻ പ്രതിഭ 29-മത് കേന്ദ്ര സമ്മേളനം : റിഫ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

മനാമ: ഡിസംബർ 15 ന് നടക്കുന്ന പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് സ: ബബീഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ റിഫ മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി സ്വാഗത സംഘം നിലവിൽ വന്നു.റിഫ തറവാട്ടിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മേഖല സെക്രട്ടറി മഹേഷ്‌ കെ വി സ്വാഗതം പറഞ്ഞു.മേഖല പ്രസിഡണ്ട്‌ ഷിബു ചെറുതുരുത്തി അധ്യക്ഷനായിരുന്നു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി യോഗം ഉദ്ഘാടനം ചെയ്തു.ചന്ദ്രൻ പിണറായി ചെയർമാനും […]
Read More

ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് സമാപനസമ്മേളനം സെപ്റ്റംബർ 29 ന്

മനാമ:കഴിഞ്ഞ ഒമ്പത് വർഷകാലമായി ബഹ്റൈനിലെ നിരവധി തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി സജീവ സാന്നിധ്യമായി തുടരുന്ന മലയാളി ബിസിനസ് ഫോറ൦ നടത്തി വരുന്ന ”ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2023” ന്റെ സമാപന സമ്മേളനം സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലി സിബാർക്കോ തൊഴിലിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.ബി എം ബി എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് അതിൻ്റെ ഒമ്പതാം വർഷമായ 2023-ൽ 77 ദിവസങ്ങൾ പൂർത്തീകരിക്കുന്നതോടു കൂടിയാണ് വെള്ളിയാഴ്ചയോടെ സമാപനം കുറിക്കുന്നത് രാവിലെ […]
Read More

“കുഞ്ഞിച്ചിരുതേയി” ആൽബ൦ ഓഡിയോ ലോഞ്ച് ഇന്ന് (സെപ്തംബര് 26) ന്

മനാമ: റയാൻ എന്റർടൈൻമെന്റും മിന്നൽ ബീറ്റ്സ് ബഹ്റൈനും ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞിച്ചിരുതേയി എന്ന ആൽബത്തിന്റെ ഓഡിയോ ലോഞ്ച് സെപ്തംബര് 26 ന് ബഹ്റൈനിലെയും കേരളത്തിലേയും പ്രമുഖ വ്യക്തികളുടെ ഫെയ്സ്ബുക്ക് എക്കൗണ്ട് വഴി റിലീസ് ചെയ്യുന്നു. ബഹ്റൈൻ സമയം വെകുന്നേര൦ 5:00 മണിക്കും, ഇന്ത്യൻ സമയം വെകുന്നേര൦ 7:30നുമാണ് റിലീസ് മിന്നൽ ബീറ്റ്സ് മ്യൂസിക് ബാന്റിലെ അംഗമായ ലിജോ ഫ്രാൻസീസ് എഴുതിയ വരികൾക്ക് സംഗീതം നിവഹിച്ച് ആലപിച്ചിക്കുന്നത് ഐഡിയ സ്റ്റാർ സിംങ്ങറീലുടെ പ്രശസ്തനായ ദീപക് ജെ ആർ ആണ്.റയാൻ […]
Read More