BMC News Desk

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് തലവനും, രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷണറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു. ഹൊസൈൻ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ കനത്ത ആക്രമണം നടത്തി.അതേസമയം ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ്‌ പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി.ഇറാന്‍റെ ആണവ, മിസൈൽ ശേഷികൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ […]
Read More

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മീഡിയ സിറ്റി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മീഡിയ സിറ്റി.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ് 241 പേർ മരിച്ച വാർത്ത ഞെട്ടിപ്പിക്കുന്നതെന്നും ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും ,അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ബിഎംസി കുടുംബാംഗങ്ങൾ എന്നിവർ അറിയിച്ചു
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ഗുരുദേവ സോഷ്യൽ സൊസൈറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ഏതൊരു ദുരന്തവും തീരാ വേദനയാണെന്നും രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ കുടുംബാംഗങ്ങളുടെയും നമ്മുടെ രാജ്യത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Read More

അഹമ്മദബാദ് വിമാന ദുരന്തത്തില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി അനുശോചീച്ചു

ഗുജറാത്തിലെ അഹമ്മദ് ബാദില്‍ നിന്നും യു.കെയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ പൊട്ടിത്തെറിച്ച് ഇരുന്നൂറ്റി നാല്പത്തിരണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്ത മനുഷ്യ മനസ്സാക്ഷികളില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും സഹിക്കാന്‍ കഴിയുന്നതിനപ്പുറമാണെന്നും മരണമടഞ്ഞ മുഴുവന്‍ ആളുകളുടെ കുടുംബാംഗങ്ങളുടേയും ഓരോരുത്തരുടെ രാജ്യത്തിന്‍റേയും ദുഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ അനുശചനകുറിപ്പിലൂടെ അറിയിച്ചു. ഈ മഹാ ദുരന്തത്തിന് കാരണമായ പിശക് എന്താണെന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ കണ്ടുപിടിച്ച് രാജ്യത്തെ മുഴുവന്‍ വിമാനങ്ങള്‍ക്കും അറ്റകുറ്റ പണി നടത്തി സുരക്ഷിതമായി […]
Read More

അഹമ്മദാബാദ് വിമാന ദുരന്തം ഐ.സി എഫ് അനുശോചിച്ചു

അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങൾ അനുഭവിക്കുന്ന വേദന സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്.ദുരന്തത്തിൽ ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ഈ ദുഷ്‌കരമായ സമയത്ത് അവരുടെ ദുഃഖിതരായ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി ഐ.സി എഫ് ഇന്റർനാഷനൽ കമ്മിറ്റി നേതാക്കൾ അറിയിച്ചു
Read More

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം വിമാന ദുരന്തത്തിൽ അനുശോചിച്ചു

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ സഹോദരി സഹോദരങ്ങൾക്കും കുട്ടികൾക്കും പ്രാർത്ഥനയോടെ ദുഖം രേഖപ്പെടുത്തി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭരണസമിതി അനുശോചിച്ചു.രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദിൽ നടന്ന വലിയ വിമാന ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.കുടുംബത്തിന്റെയും രാജ്യത്തെയും ഞെട്ടിച്ച ദുഃഖത്തിൽ പങ്കുചേരുന്നതായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.പ്രവാസ മേഖലയിൽ കുറ്റമറ്റ വിമാനങ്ങൾ സുരക്ഷിതമായ യാത്രക്ക് ഒരുക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
Read More

അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ.രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
Read More

സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

പ്രവാസി സമൂഹത്തിനിടയിൽ സാഹോദര്യവും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി വെൽഫെയർ സേവന വിഭാഗമായ വെൽകെയർ പ്രവാസി സെൻററിൽ സംഘടിപ്പിച്ച വെൽകെയർ മെഗാ ഈദ് ലഞ്ച് നാനാ തുറകളിലും ഉള്ള പ്രവാസി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ വെൽകെയർ മുൻവർഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സാഹോദര്യ ഈദ് ലഞ്ച് ഒരുക്കിയത്. “പ്രവാസികൾക്കിടയിൽ സാഹോദര്യവും സൗഹൃദവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് […]
Read More

മാറ്റ് ബഹ്‌റൈൻ ഈദ് സംഗമം ശ്രദ്ദേയമായി

മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ) ബലിപെരുന്നാൽ രണ്ടാം ദിനം സഗയ്യ ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമം കലാപരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം രക്ഷാധികാരിയും മാറ്റ് ബഹ്‌റൈൻ മുൻ ജനറൽ സെക്രട്ടറിയുമായ റെഫീഖ് അബ്ദുള്ള നിർവഹിച്ചു. എല്ലാവർഷവും സംഘടന നടത്തിവരാറുള്ള SSLC ക്കും+2 വിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാറ്റ് ബഹ്‌റൈൻ സീനിയർ അംഗം […]
Read More

അഹ്‌മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

ഒരുപാട് സ്വെപ്നങ്ങളുമായി പറന്ന പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ട വലിയൊരു വിമാനാപകടമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായത്. 242 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ഒരാൾ ഒഴികെ എല്ലാവരും മരിച്ചെന്ന വാർത്ത അതീവ ദുഃഖകരമാണ്. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായർ ഉൾപ്പെടെയുള്ള പ്രിയപെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ പങ്ക് ചേരുന്നു. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍ പരിക്കേറ്റ് […]
Read More