എസ്. ബിനു ജില്ലയിലെ കോൺഗ്രസ്സിൻ്റെ ധീരനായ പോരാളി:ഒഐസിസി

  • Home-FINAL
  • Business & Strategy
  • എസ്. ബിനു ജില്ലയിലെ കോൺഗ്രസ്സിൻ്റെ ധീരനായ പോരാളി:ഒഐസിസി

എസ്. ബിനു ജില്ലയിലെ കോൺഗ്രസ്സിൻ്റെ ധീരനായ പോരാളി:ഒഐസിസി


അടൂരിലെ സമസ്ത മേഖലകളിലെയും നിറസാനിധ്യം ആയിരുന്ന വ്യക്തിയായിരുന്നു എസ്. ബിനു എന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത സഹപ്രവർത്തകർ അനുസ്മരിച്ചു.വളരെ ചെറുപ്രായത്തിൽ തന്നെ കെ.എസ്.യു വിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്ന് വന്ന്, കെ.എസ്. യു , താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, പറക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, അടൂർ മുൻസിപ്പൽ കൗൺസിലർ, നിലവിൽ കോൺഗ്രസ്സ് അടൂർ ബ്ലോക്ക് പ്രസിഡൻ്റ് എന്നി പദവികളിൽ തൻ്റെ കഴിവും, പ്രയത്നവും ഉപയോഗിച്ച് കടന്നുവന്ന ധീരനായ നേതാവായിരുന്നു എസ് . ബിനു എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിലെയും, അടൂരിലിയും കോൺഗ്രസ്സ് പാർട്ടിക്ക് തീരാ നഷ്ടമാണ് എസ്. ബിനു വിൻ്റെ വിയോഗത്തിലുടെ സംഭവിച്ചത് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും ബിനു ജോർജ് നന്ദിയും പറഞ്ഞു. യോഗത്തിൽ ഒഐസിസി ആക്ടിംഗ് പ്രസഡൻ്റ് ജവാദ് വക്കം നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ് , നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് അഡ്വ: ഷാജി ശാമുവേൽ സെക്രട്ടറി വർഗ്ഗീസ്സ് മോഡിയിൽ, ജില്ലാ കമ്മറ്റി ഭാരവാഹികൾ ആയ ജോൺസൺ .ടി. തോമസ്സ്, കോശി ഐപ്പ് , അജി . പി. ജോയ്, ബിനു മാമൻ, ഷാജി .കെ. ജോർജ്, വിനു വർഗ്ഗീസ്, സജി മത്തായി, ഷാബു കടമ്പനാട്, എബി ജോർജ്, എബിൻ ആറൻമുള, ഷിബു മോൻ , നോബിൾ റാന്നി,അച്ചൻ കുഞ്ഞ്,എബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Leave A Comment