18 വര്‍ഷത്തിനു ശേഷം അഷറഫും കുടുംബവും പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തില്‍ നാട്ടിലെത്തി
ബഹ്റൈനിലെ നീണ്ട രണ്ട് ദശാബ്ദക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവാസി മലയാളിയും കുടുംബവും നാടണഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ണൂർ സ്വദേശിയായ അഷ്റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍മക്കള്‍ എന്നിവർ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.18 വർഷത്തോളം ആരുമറിയാതെ ജീവിച്ചുതീർത്ത ദുരിതത്തിന്റെ കഥയാണ് അഷറഫിന് പറയാനുള്ളത്. 18 വർഷത്തിലേറെയായി അഷ്റഫും കുടുംബവും ഔദ്യോഗിക രേഖകളില്ലാതെയാണ് ബഹ്റൈനില്‍ ജീവിച്ചുപോന്നത്. റിഫയിലുള്ള ചെറിയ വാടകമുറിയ്ക്കുള്ളിലായിരുന്നു താമസം. സാധുവായ വിസയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല. 2013ല്‍ അഷ്റഫിന്റെ ഭാര്യയുടെയും 2012 ല്‍ മൂത്ത മകളുടെയും വിസ […]









