BMC News Desk

സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാ​ഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഇവിടെ താമസിക്കുന്നവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല ഞങ്ങൾക്ക് ഇനി ജീവിക്കേണ്ടെന്നും. ബെയ്‌ലി പാലത്തിൽ കയറി നിൽക്കാൻ പോവുകയാണ്’ പ്രദേശവാസി പറയുന്നു.
Read More

റഷ്യൻ പ്രസിഡന്റുമായി ഹമദ് രാജാവ് ടെലിഫോണ്‍ സംഭാഷണം നടത്തി

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നു.രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങളും, പരസ്പര താത്പര്യങ്ങള്‍ വർധിപ്പിക്കുന്ന എല്ലാ മേഖലകളിലും അവ വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടു പോകുന്നതിനുമുള്ള വഴികളും അവർ അവലോകനം ചെയ്തു.സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ രാജ്യം ഔദ്യോഗിക അതിഥിയായി പങ്കെടുത്ത വേളയില്‍, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി […]
Read More

ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചു,ചൂരൽമലയിൽ ഉരുൾപൊട്ടിയതാകില്ല;ആളുകളെ മാറ്റിപ്പാർപ്പിച്ചു

ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം.ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു.പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ നീരൊഴുക്ക് കൂടി. […]
Read More

ബ്രിട്ടീഷ് യുദ്ധ വിമാനം F35 തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു;തകരാർ പരിഹരിക്കാൻ 40 വിദഗ്ധസംഘം എത്തിയേക്കും

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം F35 ന്റെ തകരാർ പരിഹരിക്കാൻ ആയിട്ടില്ല. 10 ദിവസങ്ങളായി വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനത്തിന് ബ്രിട്ടൻ വാടക നൽകേണ്ടിവരും. അറ്റകുറ്റപ്പണിക്കായി 40 ബ്രിട്ടീഷ് വിദഗ്ധസംഘം എത്തിയേക്കും. വിമാനത്തിന് CISF ന്റെ സുരക്ഷയും തുടരുകയാണ്.സാങ്കേതിക തകരാർ ഇനിയും പരിഹരിക്കാത്ത പശ്ചാത്തലത്തിൽ നിന്നും 40 അംഗ വിദഗ്ധസംഘം ഉടൻ എത്തും എന്നാണ് വിവരം. ബ്രിട്ടീഷ് നേവിയുടെയും F35 സ്റ്റെൽത്ത് ഫൈറ്റർ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ്‌ […]
Read More

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ

ചികിത്സയിൽക്കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തത് സ്ഥിതിയിൽ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം SUT ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് വി എസ്.നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതമുണ്ടായത്.ചികിത്സയിൽ 24 മണിക്കൂർ പിന്നിട്ടപ്പോൾ നേരിയ പുരോഗതിയെന്നാണ് ഡോക്ടേഴ്സിന്റെ വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം നില മോശമാകാതെ തുടരുന്നതുമാണ് ആശ്വാസമാകുന്നത്.
Read More

ആക്സിയം 4 വിക്ഷേപിച്ചു; ചരിത്രമെഴുതി ശുഭാംശു ശുക്ല;14 ദിവസം ബഹിരാകാശ നിലയത്തിൽ

ആക്സിയം 4 വിക്ഷേപിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രമെഴുതി ശുഭാംശു ശുക്ല. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. 41 വർഷങ്ങൾക്കു ശേഷമുള്ള ബഹിരാകാശ യാത്ര മാത്രമല്ലാ, 700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്പേസ് പര്യവേഷണവുമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക […]
Read More

ഉത്സവമായി പ്രതിഭ ‘ഉത്സവ് 2025’ ഗ്രാൻഡ് ഫിനാലെ

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിച്ച പ്രഥമ കലാ സാഹിത്യ മത്സരമായ ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ ക്ലബിൽ നടന്നു. നിറഞ്ഞ ജനാവലിയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അതുൽ നറുകര അവതരിപ്പിച്ച സംഗീത നിശ കലാസ്വാദകരെ ആവേശത്തിലാഴ്ത്തി. സ്വരലയുടെ സ്വാഗത ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ബഹ്‌റിനിലെ അറിയപ്പെടുന്ന കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ ഒപ്പന, സിനിമാറ്റിക് ഡാൻസ്, കുച്ചിപ്പുടി, ഡാൻസ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ അവതരിക്കപ്പെട്ടു. ഉത്സവ് 2025 ലെ വിജയികൾക്കുള്ള ട്രോഫിയും, മത്സരങ്ങൾ വിലയിരുത്തിയ ജഡ്ജസിനുള്ള മെമോന്റോയും […]
Read More

എയര്‍ ഇന്ത്യ അപകടം: ബിജെ മെഡിക്കല്‍ കോളജിലേക്ക് ഷംഷീര്‍ വയലിന്റെ 6 കോടിയുടെ സഹായം കൈമാറി

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ഡോ. ഷംഷീര്‍ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാംപസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് […]
Read More

വിമാനത്താവളങ്ങളിൽ ഡിജിസിഎ പരിശോധന; ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം

വിമാനത്താവളങ്ങളിൽ ഡിജിസിഎ പരിശോധനയിൽ വിമാനങ്ങളിലെ ന്യൂനതകൾ സമയബന്ധിതമായി പരിഹരിക്കുന്നില്ല. പ്രശ്നങ്ങൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ല. സീറ്റുകൾക്കടിയിൽ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല. ​ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ കണ്ടെത്തൽ.ഒരു വിമാനത്താവളത്തിലെ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞ നിലയിൽ കണ്ടെത്തി. വിമാനത്താവളത്തിന് സമീപത്തെ പുതിയ നിർമിതികൾ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തൽ. ന്യൂനതകൾ ഒരാഴ്ചക്കകം പരിഹരിക്കാൻ നിർദേശം നൽകി. ഡിജിസിഎ ജോയിന്റ് ഡയറക്ട്രറിന്റെ നേതൃത്വത്തിൽ രണ്ട് ടീമുകളായാണ് പരിശോധന നടത്തിയത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലും പരിശോധന […]
Read More

പാസഞ്ചർ ട്രെയിൻ ടിക്കറ്റ്; ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക്

ഇന്ത്യൻ റെയിൽവേ യാത്രാ ട്രെയിൻ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. യാത്രാ നിരക്കുകളിൽ ചെറിയ വർധനയാണ് വരുത്തിയിരിക്കുന്നത്. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും. എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസ വർധനയും ഉണ്ടാകും.500 കിലോമീറ്റർ യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വർദ്ധനവുണ്ടാകില്ല. കൂടാതെ, പ്രതിമാസ സീസൺ […]
Read More