BMC News Desk

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; അടുത്ത വർഷം മോചനം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. കേസിൽ 20 വർഷമാണ് സൗദി കോടതി തടവ് ശിക്ഷവിധിച്ചത്.34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. കേസിൽ 19 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും.  
Read More

ഇന്ത്യൻ സ്‌കൂളിന് അണ്ടർ-19 ബോയ്‌സ് ക്ലസ്റ്റർ ബാഡ്മിന്റൺ കിരീടം

ഈ വർഷത്തെ സി‌ബി‌എസ്‌ഇ സ്‌കൂൾ ബഹ്‌റൈൻ ക്ലസ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റിന്റെ അണ്ടർ-19 ബോയ്‌സ് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ടീം ചാമ്പ്യൻമാരായി. കൂടാതെ ഇന്ത്യൻ സ്‌കൂളിന്റെ അണ്ടർ-19 ഗേൾസ് ടീം റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടി. വിജയിച്ച ടീമുകളിൽ പ്രണവ് നായർ (ക്ലാസ് 11-ഇ), സായ് ശ്രീനിവാസ് (ക്ലാസ് 11-കെ), അലൻ ഈപ്പൻ തോമസ് (ക്ലാസ് 10-ബി), ശ്രീഅനന്തപത്മനാഭൻ സുധീരൻ (ക്ലാസ് 10-എസ്) എന്നിവർ ഉൾപ്പെടുന്നു. മറ്റ് വിഭാഗങ്ങളിലും ഇന്ത്യൻ സ്‌കൂൾ പ്രശംസനീയമായ മികവ് പുലർത്തി. അണ്ടർ-17, അണ്ടർ-14 […]
Read More

ഇന്ത്യൻ സ്‌കൂളിന് അണ്ടർ 14 ടേബിൾ ടെന്നീസ് കിരീടം

വർഷത്തെ സിബിഎസ്ഇ സ്കൂൾ ക്ലസ്റ്റർ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ മികച്ച വിജയം നേടി. കടുത്ത മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ അണ്ടർ 14 ആൺകുട്ടികളുടെ ടീം ചാമ്പ്യന്മാരായി. ജോഷ്വ ടെറി (ക്ലാസ് 7), കൃഷ് പരീഖ് (ക്ലാസ് 8), അർജുൻ രാഹുൽ (ക്ലാസ് 8), വാരിദ് അഹമ്മദ് (ക്ലാസ് 7) എന്നിവരടങ്ങുന്ന ടീമാണ് ജേതാക്കളായത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, കായിക […]
Read More

മാനവികതാ സാംസ്കാരിക കൗൺസിൽ ബഹ്‌റൈൻ മേഖല സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മാനവികതാ സാംസ്കാരിക കൗൺസിൽ ബഹ്‌റൈൻ മേഖല- അൽ ഹിലാൽ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ – അത്‌ലിയയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ക്യാമ്പിൽ 150 പേർ പങ്കെടുത്തു.മാനവികതാ സാംസ്കാരിക കൗൺസിൽ – ബഹ്‌റൈൻ മേഖല പ്രതിനിധികളായ മന്ന അലി, എഞ്ചിനീയർ ഹബീബുള്ള, ഷക്കീല, മറ്റ് അംഗങ്ങൾ, സയ്യിദ് ഹനീഫ്, വല്ലം ബഷീർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
Read More

വോയ്‌സ് ഓഫ് ആലപ്പി വിഷു -ഈസ്റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലാക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി ‘മേടനിലാവ് 2025’എന്ന പേരിൽ ഈ വർഷത്തെ വിഷു -ഈസ്‌റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു. സഗയ്യയിലെ അപ്പാപ്പൻസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി അലക്‌സ് ബേബി ഭദ്രദീപം കൊളുത്തി ‘മേടനിലാവ് 2025’ ഉൽഘാടനം ചെയ്‌തു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രെഷറർ ബോണി മുളപ്പാംപള്ളിൽ […]
Read More

ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സമാപനം;ഫൈനൽ നാളെ ( 26.05.2025)

ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗയിംസ് നടത്തുന്ന ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് നാളെ ( 26.05.2025) നടക്കുന്ന ഫൈനൽ മത്സരങ്ങളോടെ സമാപിക്കും. ബഹ്റൈനിൽത്തന്നെ എറ്റവുമധികം കളിക്കാർ പങ്കെടുത്ത ടൂർണ്ണമെൻ്റ് എന്ന നേട്ടവുമായാണ് മത്സരങ്ങൾ സമാപിക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ്, ഡബിൾസ്, പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയ്ക്കു പുറമെ മാസ്റ്റേർസ് ഡബിൾസ്, ജംബിൾഡ് ഡബിൾസ് […]
Read More

മർകസ് ബഹ്റൈൻ ചാപ്റ്റർ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ചു

മർകസ് ബഹ്റൈൻ ചാപ്റ്റർ ഡയരക്ടറേറ്റ് പുന:സംഘടിപ്പിച്ചു. അഡ്വ:എം. സി.അബ്ദുൽ കരീം (പ്രസിഡണ്ട് ), അബ്ദു റഹീം സഖാഫി വരവൂർ (ജനറൽ സിക്രട്ടറി), അബ്ദുൽ ഹകീം സഖാഫി കിനാലൂർ ( ഫിനാൻസ് സിക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വിവിധ ഡിപ്പാർട്ട് മെന്റ് ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ഷംസുദ്ദീൻ സഖാഫി കൊല്ലം (സപ്പോർട്ട് & സർവ്വീസ് ), കെ. പി. മുസ്ഥഫ ഹാജി, ശമീർ പന്നൂർ ( പി. ആർ. & മീഡിയ ), ജമാൽ വിട്ടൽ, അഷ്റഫ് […]
Read More

ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” 2025 സംഘടിപ്പിച്ചു

ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” 2025 മെയ് 23 ന് ബഹ്റൈൻ മീഡിയാ സിറ്റിയിൽ വെച്ച് ആഘോഷിച്ചു. പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ മുൻ പ്രവാസി കമ്മീഷൻ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ ഉദ്ഘാടനാം ചയ്തു. 2022-23 വർഷത്തെ സേവാ പുരസ്ക്കാരം വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അൻവർ ശൂരനാടിന് സുബൈർ കണ്ണൂരും, 2024-25 വർഷത്തെ സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനായ മജീദ് തണലിന് പ്രസിഡണ്ട് ജാബിർ വൈദ്യരകത്തും മൊമൻ്റോ […]
Read More

കേരളത്തിലും തമിഴ്നാട്ടിലും മോഷണം; അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; മോഷ്ടാവ് പിടിയിൽ

അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് സ്വദേശിയായ നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയെലിനെയാണ് കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.കന്യാസ്ത്രീ മഠമായ സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും 10,000 രൂപയാണ് പ്രതി […]
Read More

കനത്ത മഴ ;വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. തൃശൂര്‍ ജില്ലയിലെ നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍,ഉള്‍പ്പെടെ അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും […]
Read More