BMC News Desk

ജിസിസിയുടെ 44-ാം വാർഷികം: നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി

ജിസിസി കൗൺസിലിന്റെ 44ആം വാർഷികത്തോടനുബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിൽ കൈവരിച്ച നേട്ടങ്ങളെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പ്രശംസിച്ചു. ആഴത്തിലുള്ള സഹകരണത്തിന്റെയും ശാശ്വത പങ്കാളിത്തത്തിന്റെയും തന്ത്രപരമായ സംയോജനത്തിന്റെയും വിശിഷ്ട മാതൃകയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗൾഫ് മേഖലയിലും ആഗോളതലത്തിലും സുരക്ഷ, സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ജിസിസിയുടെ പങ്ക് അദ്ദേഹം വ്യക്തമാക്കി.കൗൺസിലിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റിഹമദ് ബിൻ ഈസ അൽ ഖലീഫയെയും ജിസിസി അംഗരാജ്യങ്ങളുടെ നേതാക്കളെയും മന്ത്രി […]
Read More

KNBA യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് പറമ്പാട്ട് ദേവസ്യ മെമ്മോറിയൽ നാടൻ പന്തുകളി ടൂർണ്ണമെന്റിനു തുടക്കമായി

കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ (KNBA) ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് പറമ്പാട്ട് ദേവസ്യ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി ടൂർണ്ണമെന്റ് 23/05/2025 നു KNBA ഗ്രൗണ്ടിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നിബു തോമസ് സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം പറമ്പാട്ട് ദേവസ്യ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയും, വിനോദ് വർഗീസ് ഈരാച്ചേരിയിൽ സ്പോൺസർ ചെയ്യുന്ന രണ്ടാം സമ്മാനം K E വർഗീസ് ഈരാച്ചേരിയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ഈ മത്സരമാമാങ്കത്തിൽ കുഴിമറ്റം, കമ്പംമേട്, […]
Read More

ഇന്ത്യൻ പ്രതിനിധി സംഘം ബഹ്റൈനിലെ പ്രമുഖ വ്യക്തികളുമായി ചർച്ച നടത്തി

ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി.ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് സ്വീകരിച്ചു. സന്ദർശന വേളയിൽ, ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളുമായി പ്രതിനിധി സംഘം ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് നൽകിയ സംഭാവനകളെ പ്രതിനിധി സംഘം പ്രശംസിക്കുകയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഏകീകൃതമായ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ബഹ്‌റൈനിൽ ഉള്ള ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും […]
Read More

ബഹ്റൈൻ കേരളീയ സമാജം കേരളത്തിൽ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലെ പുതിയ വീടിന് തറക്കല്ലിട്ടു

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം കേരളത്തിൽ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലെ പുതിയ വീടിന് തറക്കല്ലിട്ടു. പത്തനംതിട്ട കുന്നന്താനം സ്വദേശിയും മുൻ സമാജംഗവുമായ പി.പി.സുകുമാരനും കുടുംബത്തിനുമാണ് വീടു നിർമ്മിച്ചു നൽകുന്നത്. സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ സാന്നിദ്ധ്യത്തിൽ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകനായ ബിനുകുന്നന്താനം ,രാജു കല്ലുംപുറം സജി കുടശ്ശനാട് എന്നിവർ സന്നിഹിതരായിരുന്നു. ഭവന രഹിതരും നിരാശ്രയരുമായവരെ സഹായിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെയും വിവിധ കൂട്ടായ്മകളുടെയും സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജം തുടക്കം […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചന നടന്നു. ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. […]
Read More

ഐ സി എഫ് കരിയർ ഗൈഡൻസ് മീറ്റ് ശ്രദ്ധേയമായി

  എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷനൽ നോളജ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച കരിയർ ക്രാഫ്റ്റ് ഗൈഡൻസ് മീറ്റ് ശ്രദ്ധേയമായി. ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ഐ.എ എം ഇ സിക്രട്ടറിയും മലപ്പുറം മഅദിൻ അക്കാദമിക് ഡയരക്ടറുമായ നാഫൽ കോഡൂർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉപരി പഠനത്തെക്കുറിച്ചും പുതിയ കാലത്തെ […]
Read More

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ലിജു ജോണി

കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ ലിജു ജോണി മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്നും മുടി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട അടൂർ സ്വദേശി ലിജു മാത്യു വിന്റെ ഭാര്യയാണ് ലിജു ജോണി. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് സിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അംഗത്വം എടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രസ്തുത പത്രസമ്മേളനത്തിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആനുകൂല്യങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, മെഡിക്കൽ അഡ്വൈസർ ഡോക്ടർ യാസർ ചോമയിൽ, ജോ: സെക്രട്ടറി മുനീർ ഒരവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. * ബഹറൈൻ […]
Read More

ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി

ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി.ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബഹ്റൈൻ വിമാനത്താവളത്തില്‍ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് സ്വീകരിച്ചു. നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോണ്‍ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സൽമാനിയ ഗവൺമെന്റ് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. സ്ഥാപക പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല ക്യാമ്പ് ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം പറഞ്ഞു. സാമൂഹികപ്രവർത്തകരായ ബഷീർ അമ്പലായി, ഫസലുൽ ഹഖ്, സമീർ പൊട്ടച്ചോല, അബ്ദുൽ മൻഷീർ, റംഷാദ് അയിലക്കാട്, മുഹമ്മദ്‌ റഫീഖ്, ബ്ലെസ്സൻ മാത്യു,അലൻ ഐസക്, സുരേഷ് പുത്തൻവിലയിൽ, ഷഫീഖ് കൊല്ലം എന്നിവർ സന്നിഹിതരായി. നൂറിൽപരം ആളുകൾ രക്തദാനം നൽകിയ ക്യാമ്പിന് […]
Read More