BMC News Desk

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്;സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരനയാ കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്.പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്.9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
Read More

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകളുണ്ടെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി വ്യക്തമാക്കി.നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ […]
Read More

ബഹ്റൈനും ഇന്ത്യയും തമ്മിലുള്ളത് ആഴത്തിലൂന്നിയ സഹകരണമെന്ന് ബഹ്റൈൻ -ഇന്ത്യ വിദേശകാര്യ മന്ത്രിമാർ

ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി സംസാരിച്ചു.ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും മാർഗങ്ങളും ഇരുവരും ഫോണിലൂടെ ചർച്ച ചെയ്തു. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു,
Read More

സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ആധുനിക സിറിയൻ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ഒരു നല്ല ചുവടുവയ്പ്പായി തീരുമാനത്തെ രാജ്യം കണക്കാക്കുന്നു എന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.സിറിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള രാജ്യത്തിന്റെ പൂർണ്ണ പിന്തുണയും , അറബ്, പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ സിറിയയുടെ സജീവ പങ്കാളിത്തം എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ബഹ്റിൻ പിന്തുണ അറിയിച്ചു.
Read More

തൃശൂരിൽ 15കാരൻ കുളത്തിൽ മുങ്ങി മരിച്ചു;കുന്നംകുളം ചെറുവത്തൂർ സ്വദേശി അദ്വൈത (15)ണ് മരിച്ചത്

തൃശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂർ സുനോജിന്റെ മകൻ അദ്വൈത (15)ണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയ അദ്വൈത് വൈകുന്നേരം കൂട്ടുകാരുമൊത്ത് പാടത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുളത്തിലേക്ക് ഇറങ്ങിയപ്പോൾ വെള്ളത്തിലേക്ക് അദ്വൈത് മുങ്ങിത്താഴുന്ന കണ്ട മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഏറേ പരിശ്രമിച്ചതാണ് കുട്ടിയെ നാട്ടുകാർ കരയ്ക്ക് എത്തിച്ചത് . ഉടൻ ആംബലൻസിൽ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More

ലഹരിക്കെതിരെ സ്പെഷൽ അസംബ്ലിയും പ്രതിജ്ഞയും

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സമസ്ത ബഹറൈൻ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽ സ്പെഷ്യൽ അസംബ്ലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾക്ക് ലഹരി വിരുദ്ധ ഉൽബോധനവും നടത്തി.സമസ്ത ബഹറൈൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു .വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ മുഖ്യപ്രഭാഷണം നടത്തി.ലഹരി വിരുദ്ധ […]
Read More

ഇ.ഡി കൈക്കൂലി, കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്; പ്രധാനമന്ത്രി ഇടപെടണം,

ഇ.ഡിയുടെ കൈക്കൂലി, ഗൗരവമുള്ള വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയ്യോടെ പിടിക്കപ്പെട്ടു. പല തരത്തിലുള്ള ഇടപെടൽ നടക്കുന്നു. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്. പ്രധാനമന്ത്രി ഇടപെടണം. വിശ്വാസ്യത തിരികെ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി വെളിച്ചം തരും. എന്നാൽ അത് തീ ആയും മാറൂം.അങ്ങനെ ഉണ്ടാകാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More

ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ

കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടനം നാളെ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ നടക്കും. നാളെ 11 മണിക്ക് സംഘം പുറപ്പെടും. ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും.വിദേശ പര്യടനത്തിലെ മൂന്ന് സംഘങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തിലേക്ക് TMC യുടെ അഭിഷേക് ബാനർജിയെ ഉൾപ്പെടുത്തി.പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര […]
Read More

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. വിവിധ കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.ജലനിരപ്പ് ഉയരുന്നതിനാൽ കണ്ണൂർ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും […]
Read More

കെ.പി.എ സ്ഥാപകാംഗം കിഷോർ കുമാറിന് യാത്രയയപ്പു നൽകി

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെ . പി . എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി . കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ, കെ പി എ സ്ഥാപക […]
Read More