പ്രവാസി ലീഗൽ സെൽ (PLC) കേരള ചാപ്റ്റർ ‘പ്രവാസി മീറ്റ് -2025’ തിരുവനന്തപുരത്ത്
പ്രവാസി ഇൻഡ്യക്കാരെ ആഗോളതലത്തിൽ നിയമപരമായി ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ (PLC) കേരള ചാപ്റ്റർ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി “പ്രവാസി മീറ്റ്-2025” സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ശനിയാഴ്ച ഉച്ചക്കുശേഷം 1 മുതല്‍ 6 വരെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള വൈഎംസിഎ കെ.സി. ഈപ്പന്‍ ഹാളിലാണ് സംഗമം. പരിപാടി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (Protector of Emigrants) മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. പിഎല്‍സി കേരള ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായ […]









