BMC News Desk

ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീ പിടിച്ചു. ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സ്‌പൈസ് ജെറ്റ് ടർബോപ്രോപ്പ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചത്. എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ (AME) ബേയിൽ എഞ്ചിൻ ഗ്രൗണ്ട് റൺ നടത്തുമ്പോൾ എഞ്ചിനുകളിൽ ഒന്നിൽ തീപിടുത്തമുണ്ടാകുകയായിരുന്നു. മെയിന്റനൻസ് ജീവനക്കാർ സുരക്ഷിതരാണെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എയർലൈനിന്റെ എടിആർ വിമാനം അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് എൻജിനുകളിലൊന്നിൽ തീപിടിത്തം കണ്ടത്. അഗ്നിശമന സേനയെ വിളിച്ച് തീ അണച്ചു. ടാക്‌സിവേയിലെ വിമാനത്തിലെ യാത്രക്കാരനാണ് തീ ആളിപ്പടരുന്നത് […]
Read More

ഐവൈസിസി കബീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

മനാമ: ഐവൈസിസി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് യോഗം സംഘടിപ്പിച്ചു. ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ചു.ഹമദ് ടൗണിലെ സംഘടനയുടെ സൗമ്യ മുഖമായിരുന്നു കബീർ എന്ന് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അനുസ്മരിച്ചു. നാട്ടിൽ സജീവമായി സംഘടനാ പ്രവർത്തനം നടത്തിയിരുന്ന കബീർ ബഹ്രൈനിലെത്തിയിട്ടും സഹജീവികളെ സഹായിക്കുന്നതിലും സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു എന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഭാരവാഗികൾ അഭിപ്രായപ്പെട്ടു. അലൻ […]
Read More

”വിജയക്കുതിപ്പിൽ ചന്ദ്രയാൻ 3”; അഞ്ചാം ഭ്രമണപഥം ഉയർത്തൽ വിജയം

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായി നിർവഹിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും.ഇപ്പോൾ പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനുള്ള […]
Read More

ശ്രദ്ദേയമായി വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങ് ഒരുക്കിയ ”വേനൽശലഭങ്ങൾ”

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേത്രത്വത്തിൽ വേനൽശലഭങ്ങൾ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദിൽ വെച്ച് കളറിംഗ് & ഡ്രായിങ് കോംപറ്റീഷൻ നടത്തി.50 ഓളം കുട്ടികൾ പങ്കെടുത്തു . ലേഡീസ് വിങ് പ്രസിഡണ്ട് അനുഷ്‌മ പ്രശോഭിന്റെ അധ്യക്ഷതയിൽ ലേഡീസ് വിങ് സെക്രെട്ടറി നീതു കിഷോർ സ്വാഗത പ്രസഗം നിർവഹിച്ചു . സീനിയർ ക്രീയേറ്റീവ് ഡിസൈനർ മുഹമ്മദ് അൻസാരി ,ലീഫ് ആർട്ടിസ്റ് സജീഷ് പന്തളം, ആർട്ടിസ്റ്റ് സാമ്രാജ് ആർ നായർ എന്നിവർ […]
Read More

അബുദാബിയിൽ പുതിയ മെർസ് കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

അബുദാബി: അബുദാബിയിൽ പുതിയ മെർസ്-കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മാരകമായേക്കാവുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസിന്റെ (MERS-CoV) കേസ് അബുദാബിയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അൽ ഐൻ നഗരത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച 28 കാരനായ ഒരാൾ വൈറസിന് പോസിറ്റീവ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (WHO) യുഎൻ ബോഡി വ്യക്തമാക്കി.അതേസമയം, അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന 108 പേരെ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധിച്ചുവെങ്കിലും അണുബാധകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ […]
Read More

ജൂലൈ 28ന് സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വടംവലി മത്സരം.

മനാമ: ജൂലൈ 28 ന് ബഹ്‌റൈൻ തൃശ്ശൂർ കുടുംബവും ( ബി.റ്റി.കെ ), ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വെച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലേ 14 ജില്ലകളിൽ നിന്നുമുള്ള പ്രഗത്ഭരായ ടീമുകൾ ഈ മത്സരത്തിൽ അണിനിരക്കു൦ ജൂലൈ 28 ന് വൈകീട്ട് 04:00 മണി മുതൽ നടക്കുന്ന ഈ വടംവലി മത്സര൦ കാണുവാൻ ഏവരെയും ഹാർദ്രവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Read More

വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി സ്‌നേഹോത്സവം 2023; മെമ്പർഷിപ് കാർഡ് വിതരണവും കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും നടന്നു

വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും റിഫായിലെ ഊട്ടി റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ചടങ്ങു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായിരുന്നു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രഷറർ ജി. ഗിരീഷ്,കുമാർ, ജോയിൻ സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫാ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ, സുമൻ സഫറുള്ള, അജിത്, […]
Read More

ശ്രദ്ധേയമായി കെ.എം.സി.സി ബഹ്റൈൻ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ”ഒലിവ് ചർച്ച സദസ്സ്”

മനാമ: കെ എം സി സി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് സമുദായം ഐക്യപ്പെടലിന്റെ മാർഗ്ഗം സ്വീകരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ നിർദ്ദേശിച്ചു. 2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് കരുത്ത് പകരുന്ന രൂപത്തിൽ സമുദായ വോട്ടുകൾ ഏകീകരിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്. ഷൗക്കത്ത് ഫൈസി (സമസ്ത ബഹ്റൈൻ) സൈനുദ്ധീൻ സഖാഫി (ICF) സയ്യിദ് റമദാൻ […]
Read More

ചാണ്ടി ഉമ്മന്‍ യോഗ്യന്‍, പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് പാര്‍ട്ടി തീരുമാനിക്കും: അച്ചു ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കുന്നതിന് ചാണ്ടി ഉമ്മന്‍ യോഗ്യനാണ്. എങ്കിലും യോഗ്യതയും സ്ഥാനാര്‍ത്ഥി ആരെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്ന് അച്ചു ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മന്‍ എന്ന പേരിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയുടെ […]
Read More

ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ”ഉമ്മൻ‌ചാണ്ടി അനുശോചന സമ്മേളനം” സംഘടിപ്പിച്ചു

മനാമ : അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച അനുശോചന സമ്മേളത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹ്യ,സാംസ്‌കാരിക,മത, പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള നിലവിളക്കിൽ തിരി തെളിയിച്ച്, പുഷ്പാർച്ചനയോടെ ആരംഭിച്ച അനുശോചന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ചു, ഒഐസിസി ദേശീയ […]
Read More