നവകേരള മെയ് ദിനം ആഘോഷം സംഘടിപ്പിച്ചു
ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു.ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ.നവകേരള പ്രസിഡന്റ്റും ലോക കേരള സഭ അംഗം കൂടിയായ എൻ. കെ.ജയന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു സംസാരിച്ചു. […]









