ഹൃദയത്തെ അറിയാൻ “ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെയും ഭാഗമായി സംഘടിപ്പിച്ച “ഹൃദയത്തെ അറിയാൻ ” എന്ന പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ദർ പങ്കെടുത്തു. ഡോ.ബാബു രാമചന്ദ്രൻ,ഫ്രീഡ സെക്വേറ, ബിൻസൺ മാത്യു എന്നിവർ പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും കാണികൾക്ക് പരിശീലനം നൽകുകയും ചെയ്തു. സമാജം വൈസ് പ്രസിഡൻ്റ് ദിലീഷ് കുമാറിൻ്റെ […]









