BMC News Desk

ബഹ്റൈനില്‍ വാഹനാപകത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം വെളളയുർ സ്വദേശിയായ ജഗൻ വാസുദേവന്‍, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരുടെ മൃതദേഹമാണ് സൽമാനിയ ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വെച്ചത്. അകാലത്തിൽ പൊലിഞ്ഞ യുവാക്കളുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധിപ്പേരാണ് ഒഴുകിയെത്തിയത്. […]
Read More

ബഹ്റൈനില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു

മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍മലയാളികള്‍ഉള്‍പ്പെടെ അഞ്ച് മരണം. ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻഹൈവേയില്‍കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മരിച്ച അഞ്ചു പേരുംമുഹറഖിലെ സ്വകാര്യആശുപത്രി ജീവനക്കാരാണ് മരണപ്പെട്ടവരില്‍ നാലുപേർ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് ജില്ലക്കാരനായ വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശിജഗത്വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരിസ്വദേശിഅഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാർ ഹൈവേയില്‍വെച്ച്അപകടത്തിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് […]
Read More

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം മികച്ച നടൻ അല്ലു അർജുൻ

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം.  മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുത്തു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി. […]
Read More

ഇന്ന് ശ്രാവണത്തിന് മധുരമേറും…. പായസ മത്സരത്തിന് ആവേശവുമായി രാജ് കലേഷും, മാത്തുക്കുട്ടിയും

ബഹ്റൈൻ : കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ” ശ്രാവണം 2023″ ന്റെ ഭാഗമായുള്ള ” പായസം മത്സരം ” ഓഗസ്റ്റ് 24 വ്യാഴാഴ്ച വൈകുന്നേരം 7 30ന്  സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ പായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന ഈ മത്സരത്തിൽ പ്രശസ്ത പാചകവിദഗ്ധനും  ടെലിവിഷൻ അവതാരകനുമായ ശ്രീരാജ് കലേഷും, അവതാരകനും സംവിധായകനുമായ ശ്രീ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും. മത്സരത്തിന് സാക്ഷികളാകുവാനും പങ്കെടുക്കുന്ന പായസങ്ങളുടെ വൈവിധ്യങ്ങൾ രുചിച്ചറിയുവാനും  പായസമേളയിലേക്ക് ഏവർക്കും സ്വാഗതം,കൂടുതൽ […]
Read More

‘ചന്ദ്രയാന്‍ 3 ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം’; പ്രകാശ് രാജ്

ചന്ദ്രയാന്‍ 3ന്റെ ചരിത്ര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ഏതാനും ദിവസം മുന്‍പ് വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ […]
Read More

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തി.

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ബി.എം.സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി. ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയും മലയാളിയുമായ വിനോദ് കെ. ജേക്കബിനെ സീഫിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് ലോക കേരളസഭ അംഗവും, പ്രമുഖ സാമൂഹിക പ്രവർത്തകനും, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തിയത്. ബഹ്‌റൈൻ മീഡിയ സിറ്റിക്ക് വേണ്ടി അദ്ദേഹം അംബാസിഡർക്ക് ബൊക്കെയും,മീഡിയ സിറ്റി പുറത്തിറക്കി വരുന്ന ‘ദി ലീഡ്’ മാഗസിന്റെ ഏറ്റവും പുതിയ പതിപ്പും കൈമാറി, ഓണാശംസകളും അറിയിച്ചു. ബഹ്‌റൈൻ […]
Read More

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന് 2023_25 കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി നിലവില്‍ വന്നു. എഫ്.എം.ഫൈസല്‍ (ചെയര്‍മാന്‍),ജ്യോതിഷ് പണിക്കര്‍ (പ്രസിഡണ്ട്), മോനി ഒടികണ്ടത്തില്‍(സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറര്‍) ഷൈജു കമ്പ്രത്ത് (വൈസ് ചെയര്‍മാന്‍) സന്ധ്യാരാജേഷ് (വൈസ് ചെയര്‍പേഴ്സണ്‍) കാത്തു സച്ചിന്‍ദേവ്, വിജയ ലക്ഷ്മി എന്നിവര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ലീബ രാജേഷ് (എന്‍റര്‍ ടൈന്‍മെന്‍റ് സെക്രട്ടറി) ഡോക്ടര്‍ രൂപ്ചന്ദ് (ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍) ഡോക്ടര്‍ സിത്താര ശീധരന്‍ ( കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍) ടോണി നെല്ലിക്കന്‍ (റീജിയന്‍ കൗണ്‍സിലിലേക്കുള്ള […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം ജി എസ് എസ്സും സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ച പ്രസീദ, അശ്വനി, അരുണിമ എന്നിവർക്ക് സംഗീതാ റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനു രാജ് സ്വാഗതവും, […]
Read More

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി. […]
Read More

കോവിഡാനന്തര൦ യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തു൦: ഐ.സി.എ൦.ആർ

ന്യൂസ്ടെസ്ക്:കോവിഡാനന്തരലോകത്തില്‍ യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ വലിയ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു (ICMR). 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ മരണകാരണം കണ്ടെത്താനാണ് പഠനം നടത്തുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാഹല്‍ പറഞ്ഞു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ യുവാക്കളിലുണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നതെന്ന് ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തുന്ന ലോകാരോഗ്യസംഘടനയുടെ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സമ്മിറ്റിനോട്(ജിസിടിഎം)അനുബന്ധിച്ചാണ് […]
Read More