കെഎംസിസി ബഹ്‌റൈൻ; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ ആസാദി കാ അമൃത് മഹോത്സവുമായി സഹകരിച്ചു കൊണ്ട് കെ എം സി സി ബഹ്‌റൈൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി.രാവിലെ കെഎംസിസി ആസ്ഥാനത് ദേശീയ പതാക ഉയർത്തി കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വൈകിയിട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉത്ഘാടനം […]