ഐ. സി.എഫ്. സൽമാബാദ് സെൻട്രൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • GCC
  • Bahrain
  • ഐ. സി.എഫ്. സൽമാബാദ് സെൻട്രൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഐ. സി.എഫ്. സൽമാബാദ് സെൻട്രൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


സൽമാബാദ് മദ്രസ്സയിൽ നടന്ന ആഘോഷ പരിപാടികൾ സദർ മുഅല്ലിം വരവൂർ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി. എഫ് . നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.

സെൻട്രൽ ജനറൽ സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, മുനീർ സഖാഫി, ഷഫീഖ് മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, ഷാജഹാൻ കൂരിക്കുഴി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങളും നടന്നു.

Leave A Comment