BMC News Desk

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് […]
Read More

ജാതി വിവേചനം മുഖ്യ പ്രമേയമായ ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാലിന് തീയറ്ററുകളിലേക്ക്…സിനിമയുടെ ടീസർ പുറത്തിറങ്ങി

ജാതിവിവിചേനം മുഖ്യപ്രമേയമാക്കി ബഹ്റൈൻ മീഡിയാ സിറ്റിക്ക് കീഴിലുള്ള ബിഎംസിഫിലിം പ്രൊഡക്ഷൻന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച അനക്ക് എന്തിന്റെ കേടാ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.https://youtu.be/rMX-fDR8qmk ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ഓഗസ്റ്റ് 4-ന് കേരളത്തിന്റെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ “ഫാമിലി ഫീൽ ഗുഡ് […]
Read More

ദുബായ് ഭരണാധികാരിയെ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടി; ഞെട്ടൽ മാറാതെ മലയാളി കുടുംബം

ദുബൈ:നമ്മൾ കയറുന്ന ലിഫ്റ്റിൽ ആ നാട്ടിലെ ഭരണാധികാരിയെ കണ്ടുമുട്ടിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു ഞെട്ടലിലാണ് എറണാകളും സ്വദേശിയായ അനസ് ജുനൈദ്. കഴിഞ്ഞദിവസം, അതും ദുബൈ ഭരണാധികാരിയുടെ ജന്മദിനത്തിലാണ് ഇവർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ ലിഫ്റ്റിൽ കണ്ടുമുട്ടിയത്. ഇതിന്റെ ത്രില്ലിലാണ് മലയാളിയായ അനസും കുടുംബവും. ദുബൈ സന്ദർശിച്ച് മടങ്ങാൻ തയാറെടുക്കുമ്പോഴാണ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ ഇവർ അവിചാരിതമായി ലിഫ്റ്റിൽ കണ്ടുമുട്ടിയത്. നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ നിന്ന് തന്റെ അനുഭവം മീഡിയവണുമായി പങ്കുവെച്ചു അനസ്. […]
Read More

കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ: എയർ ഇന്ത്യ എക്സ്പ്രസിന് നിവേദനം നൽകി

മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. ബഹറൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് […]
Read More

ഷാജന്‍ സ്‌കറിയക്ക്‌ എതിരെ പുതിയ എഫ്‌ഐആര്‍; വ്യാജ ടെലഫോണ്‍ ബില്‍ നിര്‍മ്മിച്ചതിനാണ് പുതിയ കേസ്

കൊച്ചി: ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ പുതിയ എഫ്‌ഐആര്‍. കൊച്ചി തൃക്കാക്കര പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎസ്എന്‍എലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിര്‍മ്മിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയെന്നാണ് ആക്ഷേപം. കമ്പനി ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിര്‍മ്മാണം. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ ഉള്‍പ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ചുമത്തിയത്. മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ലഭിച്ച പരാതി അനുസരിച്ചാണ് തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ ഷാജന്‍ സ്‌കറിയ കേരള പൊലീസിന്റെ […]
Read More

ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി ബലി തർപ്പണം സംഘടിപ്പിച്ചു.

മനാമ: മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻ ന്റെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. 200ആളുകൾ പങ്കെടുത്തതായി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ, അഖിൽ, രാജു അനീഷ് എന്നിവർ നേതൃത്വം നൽകി.
Read More

ബഹ്റൈൻ കേരളീയ സമാജത്തിൽ വിദ്യാരംഭം ഡോ.ബി.സന്ധ്യ ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.

മനാമ:ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന്  പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു.മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി നാട്ടിൽ നിന്നും എത്തിച്ചേരുന്നത്.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്.കേരള പോലീസ് അക്കാദമി ഡയറക്ടർ, ദക്ഷിണമേഖല, എ.ഡി.ജി.പി,  ആംഡ് പോലീസ് ബറ്റാലിയൻ […]
Read More

‘കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിൽ’; സപ്ലൈകോയും പൂട്ടാൻ പോവുകയാണെന്ന് വിഡി സതീശൻ

പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഒരു ദയയും ഇല്ലാതെ പെരുമാറുന്നു. കെഎസ്ആർടിസിയെ മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് അതിവേഗ പാതക്കായി ശ്രമം നടത്തുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. ഇ ശ്രീധരൻ കൊടുത്ത പേപ്പറിൻ്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സപ്ലൈകോയും പൂട്ടാൻ പോകുകയാണ്. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. സർക്കാർ നോക്കുകുത്തിയാകുന്നു. വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല. സർക്കാർ ഇത് […]
Read More

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അൽ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂലൈ 14 ന് അൽ റബീഹ് മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ പങ്കെടുത്തു. നാം ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ നമ്മെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ കുടുംബത്തെ പരിപാലിക്കുവാൻ സാധിക്കൂ എന്ന ആശയത്തിൽ നടന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ്‌ റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, […]
Read More

കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു.

മനാമ: ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു. ഈ മെഡിക്കൽ പരിപാടിയുടെയും നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ ചർച്ച ചെയ്യുവാൻ ജൂലൈ 17 തിങ്കളാഴ്ച ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ വൈകീട്ട് 8 മണിക്ക് നടക്കുന്ന യോഗത്തിലേക്ക് കാൻസർ കെയർ ഗ്രൂപ്പിന്റെ അംഗങ്ങളേയും അഭ്യുദയ കാംക്ഷികളേയും […]
Read More