BMC News Desk

ആശാവർക്കേഴ്സ് സമരം 41-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ;കൂട്ട ഉപവാസം ഇരിക്കും

ആശാവർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ […]
Read More

മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിയിൽ ചെണ്ടമേളം; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തോട് ചേർന്ന്

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും വിവാദത്തിൽ. ആശുപത്രിവളപ്പിൽ അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു പടക്കംപൊട്ടിക്കലും ചെണ്ടമേളവും.ഈ സമയം ആശുപത്രിയിൽ രോഗികൾ ഉണ്ടായിരുന്നു. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങൾ ആശുപത്രികളിൽ ഉണ്ടാകാറില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.പ്രസംഗത്തിൽ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനാണ് മന്ത്രി വീണാ ജോർജ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയത്.ചികിത്സാരംഗത്ത് വയനാട് ജില്ലയിലെ സ്വയംപര്യാപ്തമാക്കാനുള്ള നടപടിയാണ് […]
Read More

മോട്ടോര്‍ സൈക്കിള്‍ ആംബുലൻസുമായി ബഹ്റൈൻ

ഗതാഗതക്കുരുക്കുകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും അടിയന്തര സാഹചര്യത്തില്‍ വേഗത്തില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ സൈക്കിള്‍ ആംബുലൻസ് അവതരിപ്പിച്ച്‌ ബഹ്റൈൻ.ദേശീയ ആംബുലൻസ് സെന്‍ററിന്‍റെ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും സന്ദർശിക്കാനെത്തിയ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സൻ മോട്ടോർ സൈക്കിള്‍ ആംബുലൻസ് നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്തു.
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ ഏറ്റവും വലിയ കലാ സാംസ്കാരിക കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. 800ഓളം പേർ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു. ട്രിവാൻഡ്രം അംഗങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള നിയമസഹായം ആവശ്യമുണ്ടെങ്കിൽ അതിനുള്ള എല്ലാ സഹായവും ചടങ്ങിൽ സംസാരിച്ച ജില്ലാ കളക്ടർ വാഗ്ദാനം ചെയ്തു. വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ, വൈസ് പ്രസിഡന്റ് മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്, ലേഡീസ് വിംഗ് […]
Read More

ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു ട്ടുഗതർ-വി.കേർ

ട്ടുഗതർ – വി.കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിലെ സഹോദൻന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി രാജ്യത്തെ ആദ്യ ജനകീയ സാഹോദര്യ ഇഫ്താർ കിറ്റ് വിതരണം ചരിത്രം കുറിച്ചു.ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ,വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ്,വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന സന്നദ്ധർ, സംഘടനകൾ, മീഡിയാവിംങ്ങ് സംഘടനാ ഭാരവാഹികൾ സ്ഥാപന ഉടമകൾ മറ്റു സദ്വേശി വിദേശികളായ വിവിധ […]
Read More

പ്രവാസി ലീഗൽ സെൽ ബിസിനസ്സ് വിങ്ങ് ഗ്ലോബൽ കോർഡിനേറ്ററായി; ആനന്ദ് രാഘവൻ

പ്രവാസി ലീഗൽ സെൽ ബിസിനസ്സ് വിങ്ങ് ഗ്ലോബൽ കോർഡിനേറ്ററായി ആനന്ദ് രാഘവൻ നിയമിതനായി.പ്രമുഖ സംരംഭകനായ ആനന്ദ് രാഘവൻ ദുബായ് കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി പ്രവർത്തിച്ചുവരുന്നത്.പ്രവാസമേഖലയിലെ സംരംഭകരെ ഏകോപിപ്പിക്കുയാണ് പ്രവാസി ലീഗൽ സെൽ ബിസിനസ്സ് വിങ്ങ് ലക്ഷ്യം വയ്ക്കുന്നത്.വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംരംഭകരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും മറ്റും ശ്രദ്ധയിൽ കൊണ്ടുവരുക അതിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബിസിനസ്സ് വിങ്ങ് ആരംഭിച്ചിട്ടുള്ളത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. […]
Read More

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി റമദാൻ കിറ്റ് വിതരണം ചെയ്തു.

ബുധനാഴ്ച ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി യുടെ സാന്നിധ്യത്തിൽ നിർധനരായവർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു, ആതുരസേവനരംഗത്തു എസ് എൻ സി എസ് നടത്തി വരുന്ന പ്രവർത്തനങ്ങളെ എം പി പ്രശംസിക്കുകയും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു, ചടങ്ങിന് ചെയർമാൻ കൃഷ്ണകുമാർ. ഡി, സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ നേതൃത്വം നൽകി.
Read More

മനാമ സൂഖിലെ തൊഴിലാളികൾക്കായി ഐ.സി.എഫ്. സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

ഐ.സി.എഫ് വർഷം തോറും സംഘടിപിച്ച് വരുന്ന പ്രതിദിന സമൂഹ നോമ്പ് തുറ മനാമ സൂഖിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമാകുന്നു. മനാമ സുന്നി സെന്ററിൽ നടന്നു വരുന്ന നോമ്പ് തുറയിൽ 250 ലധികം ആളുകളാണ് ദിവസേനെ സംബന്ധിക്കുന്നത്.സ്വാഗത സംഘം ചെയർമാൻ അഷ്റഫ് രാമത്ത്,കൺവീനർ അബ്ദുൽ സലാം പെരുവയൽ,ഫിനാൻസ് ഷെഫീഖ് പൂക്കയിൽ,അംഗങ്ങളായ ബഷീർ ഷോര്‍ണ്ണൂർ,മുഹമ്മദ് അലി മാട്ടൂൽ,അസീസ് മുസ്ലിയാർ, ഹംസ ബാക്കിമാർ,ഫായിസ്, മുഹ്സിൻ,ഇർഷാദ്,ആസിഫ്, ഖമറുദ്ധീൻ, ഹംസ, കുഞ്ഞുമുഹമ്മദ്, സയീദ് യു കെ., ജാബിർ, എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പ് തുറ ഒരുക്കുന്നത്. […]
Read More

സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.സമസ്ത ബഹ്‌റൈൻ ജന:സെക്രട്ടറി എസ് എം അബ്ദുൽവാഹിദ്, എസ്കെഎസ്എസ്എഫ് ബഹ്‌റൈൻ സെക്രട്ടറി നവാസ് കുണ്ടറ,സമസ്ത ഉമ്മുൽ ഹസം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.പരിപാടിക്ക് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ,സമദ് മൗലവി,ഹമീദ് കൊടശ്ശേരി,ഫസ്‌ലു കാനോത്ത്,ഫൈസൽ തിരുവള്ളൂർ,അഷ്‌റഫ്‌ പടപ്പേങ്ങട്,ഫിറോസ് കണ്ണൂർ,ഷർമിദ് കണ്ണൂർ,ഗഫൂർ കാഞ്ഞങ്ങാട് നേതൃത്വം നൽകി.
Read More

ചിത്രകാരി ജീന നിയാസിന് ബഹ്റൈൻ രാജകുടുംബത്തിന്റെ അംഗീകാരം

ബഹ്‌റൈൻ 50-ാമത് ദേശീയ ദിനം ആചരിക്കുന്ന വേളയിലായിരുന്നു ജീന,ഏകദേശം എഴുപതിനായിരത്തോളം മുത്തുകൾ ഒട്ടിച്ചു ചേർത്ത്,6 അടി പൊക്കവും,5 അടി വീതിയുമുള്ള ക്യാൻവാസ് ബോർഡിൽ 71 മണിക്കൂർ ചിലവഴിച്ച് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ചിത്രം പൂർത്തിയാക്കിയത്.ചിത്രം കൊട്ടാരത്തിലെത്തിയതോടെ ജീനയെത്തേടി അവിടെ നിന്ന് ധാരാളം പ്രശംസകളും അംഗീകാരവും എത്തിയിരിക്കുകയാണ്. അന്നം തരുന്ന നാടിനോടുള്ള സ്നേഹവും പ്രവാസികൾക്ക് ഏറ്റവും  സമാധാനപരവും, സന്തോഷകരവുമായി ജീവിക്കാൻ കഴിയുന്ന ബഹ്‌റൈൻ എന്ന മനോഹര രാജ്യത്തെ ഭരണാധികാരിയോടുള്ള തൻ്റെ ആദരവും,നന്ദിയും […]
Read More