BMC News Desk

ദേവ്ജി -ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി -ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം UNEECO CEO ജയശങ്കർ നിർവഹിച്ചു.സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,കലോത്സവo Ex-Officio നൗഷാദ്, ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവരോടൊപ്പം മറ്റു ഭരണസമിതി അംഗങ്ങളും,ജോയിന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ,സോണി എന്നിവരും സന്നിഹിതരായിരുന്നു.നൂറോളം സമാജം അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്.ഈ കലാമാമാങ്കത്തിൽ […]
Read More

മലയാളികളുടെ പ്രിയ മേഖലകൾ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിലേക്ക്; കടുത്ത നടപടിക്ക് ഒരുങ്ങി ബഹ്‌റൈൻ

ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ് ഗൈഡുകൾ, പ്രോട്ടോക്കോൾ, ഹോസ്പിറ്റാലിറ്റി എന്നിവയാണ് സ്വദേശിവൽക്കരണം പൂർണ്ണമായി നടപ്പിലാക്കാൻ നിർദ്ദേശിച്ച തൊഴിൽ മേഖലകൾ. സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ നിർദ്ദേശം മന്ത്രിസഭയുടെ അവലോകനത്തിനും പരിഗണനയ്ക്കുമായി സമർപ്പിച്ചു.ഓരോ തൊഴിലിനും വിശദമായ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യം അൽ ഒലൈവി […]
Read More

കെസിഎ ടീം വിജയികളായി

ഇന്ത്യൻ ക്ലബ്ബ് നടത്തിയ വോളിബോൾ ടൂർണ്ണമെന്റിൽ എംആർഎ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കെസിഎ ടീം വിജയികളായി.കെസിഎ യിൽ വച്ച് നടന്ന ട്രോഫി ഹാൻഡിങ് ഓവർ ചടങ്ങിൽ വിജയികളുടെ ട്രോഫി കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ ഏറ്റുവാങ്ങി. കെസിഎ വോളിബോൾ ടീം അംഗങ്ങളായ റെയിസൺ മാത്യു,റോയ് ജോസഫ്,റോയ് സി ആന്റണി,ജയകുമാർ, അനൂപ്, ഫ്രാങ്കോ,ജോബി ജോർജ്,വിനോദ് ഡാനിയൽ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി,സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്,ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവർ സംബന്ധിച്ചു.
Read More

ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വര്‍ക്കേഴ്‌സ്

ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഓണറേറിയം വര്‍ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. […]
Read More

ചരിത്ര നിമിഷത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു

അന്താരാഷ്‌ട്ര ബഹിരാകാശനിലയില്‍ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്ബത് മാസത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി.എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതാ വില്യംസും ബുച്ചുവിൽമോറുംഅന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നത് ഒമ്ബത് മാസക്കാലം.സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം മെക്സിക്കോ ഉള്‍ക്കടലില്‍ വിജയകരമായി ലാൻഡ് ചെയ്തതോടെ സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർ ഭൂമി തൊട്ടു. ഇന്ന് പുലർച്ചെ 3.30-ന് ആണ് പേടകം ഉള്‍ക്കടലിലിറങ്ങിയത് .കടലിലേക്ക് പതിച്ചതും സ്പേസ് റിക്കവറി കപ്പല്‍ […]
Read More

സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വംശജയായ സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. മോദിയുടെ വാക്കുകള്‍. വെല്‍ക്കം ബാക്ക് ക്രൂ-9!!! ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു. ധീരതയുടേയും സ്ഥൈര്യത്തിന്റെയും പരീക്ഷണമായിരുന്നു നിങ്ങള്‍ നേരിട്ടത്. സ്ഥിരോത്സാഹത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് സുനിതയും ക്രൂ-9 സംഘവും ഒരിക്കല്‍ കൂടി തെളിയിച്ചു. അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ദശലക്ഷക്കണക്കിന് മനുഷ്യർക്ക് എന്നെന്നും പ്രചോദനമാകും എന്നും അദ്ദേഹം അറിയിച്ചു.എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് […]
Read More

മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം;മാതൃകയെന്ന് കെ ടി ജലീൽ

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മോഹൻലാലിൻറെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി.ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്നും കെ ടി ജലീൽ […]
Read More

മൈ-ഗവ് ആപ് വഴി ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങൾ ലഭ്യമാക്കി തുടങ്ങി

ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നീ സേവനങ്ങള്‍ മൈ ഗവ് ആപ്പ് വഴി ലഭ്യമാക്കി തുടങ്ങിയെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു .ഐ.ഡി കാർഡുകള്‍ നല്‍കല്‍, പുതുക്കല്‍, നഷ്ടപ്പെട്ടതും കേടായതുമായ ഐഡികള്‍ക്ക് പകരമുള്ള കാർഡുകള്‍ നല്‍കല്‍, ഐ.ഡി കാർഡ് അപേക്ഷ നില ട്രാക്ക് ചെയ്യല്‍, ജനന സർട്ടിഫിക്കറ്റുകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം,18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഐഡി കാർഡുകളും ഗാർഹിക തൊഴിലാളികള്‍ക്കുള്ള ഐ.ഡി കാർഡുകളും കാണാനും ആപ്പില്‍ സൗകര്യമുണ്ട്.ബഹ്റൈനില്‍ സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങള്‍ […]
Read More

റെസിഡൻഷ്യല്‍ ഏരിയകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള നിർദേശവുമായി മുനിസിപ്പല്‍ കൗണ്‍സിലർമാർ

ബഹ്റൈനിലെ റെസിഡൻഷ്യല്‍ ഏരിയകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന നിർദേശവുമായി മുനിസിപ്പല്‍ കൗണ്‍സിലർമാർ.വെളിച്ചത്തിന്‍റെ അപര്യാപ്തത അപകട സാധ്യതയുണ്ടാക്കുമെന്നും കാല്‍നടക്കാരുടെ ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കിയുമാണ് കൗണ്‍സിലർമാർ നിർദേശം പുറപ്പെടുവിച്ചത്.ഈസ്റ്റ് ഹിദ്ദില്‍ കഴിഞ്ഞ ദിവസം മലയാളി വിദ്യാർഥി സൈക്കിൾ ഇടിച്ച് മരിച്ചതിനെ തുടർന്നാണ് ഈ നിർദ്ദേശം.അടിയന്തര നിർദേശം കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയും മുനിസിപ്പാലിറ്റി കാര്യ,കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിനും വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാനും, തൊഴില്‍ മന്ത്രി ഇബ്രാഹിം അല്‍ ഹവാജിനും അവലോകനത്തിനായി അയക്കാൻ റഫർ ചെയ്യുകയും […]
Read More

ബഹ്റൈനില്‍ ബഹിരാകാശ ഏജൻസി സ്ഥാപിക്കുംമെന്ന് ബഹ്റൈൻ രാജാവ്

ബഹ്റൈനില്‍ ബഹിരാകാശ ഏജൻസി സ്ഥാപിക്കുമെന്ന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫ.ഇനി നാഷനല്‍ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ബഹ്റൈൻ സ്പേസ് ഏജൻസി എന്ന പേരിലാവും അറിയപ്പെടുക. സുപ്രീം ഡിഫൻസ് കൗണ്‍സിലിന് കീഴിലും കൗണ്‍സില്‍ സെക്രട്ടറി ജനറലിന്‍റെ മേല്‍നോട്ടത്തിലുമായിരിക്കും ഏജൻസി പ്രവർത്തിക്കുക.ബഹ്റൈൻ സ്പേസ് ഏജൻസി വരുന്നതോടെ ഘടനാപരമായും പ്രവർത്തനങ്ങളിലും എൻ.എസ്.എസ്.എയില്‍നിന്ന് കൂടുതല്‍ മാറ്റങ്ങള്‍ നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുടെ നിർദേശത്തെത്തുടർന്നും […]
Read More