ബഹ്‌റൈൻ തൃശൂർ കുടുംബം (ബിടികെ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തൃശൂർക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങളും,കുടുംബാംഗങ്ങൾക്കും പുറമേ,ബഹ്‌റൈനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബി ടി കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു.ഉസ്താദ് മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. കെ. സി. എ. പ്രസിഡണ്ട് ജെയിംസ് ജോൺ, ബഹ്‌റൈൻ കെ എം. സി. […]









