BMC News Desk

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിൽ ; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കിരീടാവകാശി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.രണ്ടാം ദിവസം ശൈഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇന്ത്യയിലെയും, യു.എ.ഇയിലെയും ബിസിനസ് പ്രമുഖരുമായി അദ്ദേഹം മുംബൈയിൽ കൂടിക്കാഴ്ച നടത്തും.
Read More

ബഹ്റൈനിൽ ഗാര്‍ഹിക വിസകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയണമെന്ന നിര്‍ദേശവുമായി എം.പി

ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ പെർമിറ്റ്,വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്ന നിർദേശവുമായി എം.പി മറിയം അല്‍ സയേദ്.നിർദേശ പ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിക്ക് ആ വീട്ടില്‍ തന്നെ തുടരാനോ മറ്റൊരു വീട്ടിലേക്ക് മാറാനോ അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത്തരക്കാർ യഥാർഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയാറാകുമ്ബോള്‍ അനധികൃതമായ ജോലിചെയ്യാനും അതുവഴി ഇവർ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും എം.പി പറയുന്നു.
Read More

കാര്‍ വാങ്ങാനൊരുങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ അധികൃതര്‍

ബഹ്റൈനിൽ പ്രവർത്തിക്കുന്ന പുതിയ തട്ടിപ്പു സംഘത്തെക്കുറിച്ച്‌ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷൻ ഡയറക്ടറേറ്റ്.രാജ്യത്ത് കാർ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.പ്രമുഖരെന്നും സമൂഹത്തില്‍ സ്വാധീനമുള്ളവരെന്നും സ്വയം പരിചയപ്പെടുത്തുന്ന ഇവർ മികച്ച ഡീലുകള്‍ ഓഫർ ചെയ്തും, മറ്റു വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് കബളിപ്പിക്കുന്നത്. ഇവർ വാഗ്ദാനം നല്‍കുന്ന ഓഫറുകള്‍ പൂർണമായും വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തി നിങ്ങളെ സമീപിക്കുന്ന വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ട കമ്ബനികള്‍ അറിയിച്ചിട്ടുണ്ട്.ഇത്തരം തട്ടിപ്പില്‍നിന്ന് ജനങ്ങള്‍ ജാഗ്രതരാവണമെന്നും കൂടുതല്‍ തട്ടിപ്പുകളില്‍ നിന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താൻ മുന്നറിയിപ്പ് […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മലയാളം പാഠശാലയുടെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കേരള ഗവൺമെന്റിന്റെ അംഗീകാരമുള്ള മലയാളം മിഷൻ പാഠ്യ പദ്ധതി അനുസരിച്ച് ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.00 മണി മുതൽ 8.30 വരെ സൊസൈറ്റി അങ്കണത്തിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യായന വർഷത്തെ അഡ്മിഷൻ തുടരുന്നു. മലയാളം പാഠശാലയുടെ പുതിയ ക്ലാസുകളിലേക്ക് അഡ്മിഷൻ വേണ്ട കുട്ടികൾ പാഠശാല പ്രിൻസിപ്പൽ സതീഷ് കുമാർ (6639 3930) വൈസ് പ്രിൻസിപ്പൽ രജീഷ് പട്ടാഴി (3415 […]
Read More

കൊയിലാണ്ടിക്കൂട്ടം അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ അത്യാവശ്യമായി രക്തം ആവശ്യമുള്ളതിനാൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏപ്രിൽ 11 വെള്ളിയാഴ്ച കാലത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയക്കായാണ് രക്തം ആവശ്യമുള്ളത്.രക്തം നല്കാൻ സന്നദ്ധരായവർ അന്നേ ദിവസം 7:30 നും 11:30 നും അവാലി ബ്ലഡ് ബാങ്കിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ്. പി.കെ യെ 39725510 എന്ന നമ്പറിൽ […]
Read More

എസ്. എൻ. സി. എസ് എഡ്യുക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു

എസ്. എൻ. സി. എസ് എഡ്യുക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ,പത്താം ക്ലാസും,പ്ലസ് ടുവും കഴിഞ്ഞ വിദ്യാർത്ഥികൾക്കും,അവരുടെ രക്ഷിതാക്കൾക്കും വേണ്ടി,വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകൾക്ക് വേണ്ടിയുള്ള എൻട്രൻസ് എക്സാം,തുടർ കോഴ്സുകൾ ഉള്ള കോളേജുകൾ, വിദേശ പഠന സാധ്യതകളെ പ്പറ്റി ശില്പശാല സംഘടിപ്പിച്ചു. ഏപ്രിൽ 4 ന് (വെള്ളിയാഴ്ച) വൈകിട്ട് 07:30 പിഎം എസ്. എൻ. സി. എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് ബഹ്‌റൈനിലെ അറിയപ്പെടുന്ന കരിയർ കൗൺസിലറായ ജോസി തോമസ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. അനുപമ […]
Read More

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ നിയമിതനായി.കഴിഞ്ഞ നാല്പതുവർഷത്തിലേറെയായി ഒമാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജേഷ് കുമാർ ഒമാനിലെ സാമൂഹീക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്‌.ഒമാനിൽ പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഈ നിയമനം സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ […]
Read More

കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് 2025 നു മെയ്‌ 9 ആം തീയതി തുടക്കം കുറിക്കും.സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് ,ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് ചെയർമാൻ റോയ് ജോസഫ് ,വൈസ് ചെയർമാൻമാരായ അബ്ദുൾ റഷീദ് ( പാൻ ഏഷ്യ), റോയ് സി ആന്റണി ,കോർഡിനേറ്റർ റെയ്സൺ മാത്യു,കമ്മിറ്റി അംഗങ്ങളായ ജോബി ജോർജ്ജ്,സിജിഫിലിപ്പ്, അനൂപ് ,ജയ കുമാർ, വിനോദ് ഡാനിയൽ എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന, ഇന്റർനാഷണൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, […]
Read More

ജനസേവനം മുഖമുദ്രയാക്കിയ ജനപ്രതിനിധിക്ക് സ്വീകരണം നൽകി.

ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്‌ ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. ഫാത്തിമക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി.സിഞ്ചിലെ പ്രവാസി സെൻ്ററിൽ നടത്തിയ സ്വീകരണ പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ എം. കെ ഫാത്തിമയെ പൊന്നാടയണിയിച്ച് ആദരിച്ചു. രണ്ട് ടേമുകളിലായി 10 വർഷത്തോളമായി ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിക്കുന്ന എം കെ. ഫാത്തിമ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചാണ് വിജയിച്ചത്. ജനസേവനം മുഖമുദ്രയാക്കിയ ഫാത്തിമ പഞ്ചായത്ത് ഭരണ സമിതിയുടെയും പൊതുജന പങ്കാളിത്തത്തോടെയും കൂടുതൽ വികസന […]
Read More

വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍

വിമാന സർവീസ് നടത്താൻ ലൈസൻസ് നേടി റിയാദ് എയർ. ഈ വർഷം അവസാന പാദത്തിൽ റിയാദ് എയർ സർവീസുകൾ ആരംഭിക്കും..സർവീസുകൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.വാണിജ്യാടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കാനാണ് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത്.ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിയാദ് എയറിനു ലൈസൻസ് അനുവദിച്ചിരിക്കയാണ്. അധികൃതർ ആവശ്യപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷം ഈ വർഷം നാലാം പാദത്തിൽ സേവനം ആരംഭിക്കാൻ റിയാദ് എയർ ലൈസൻസ് […]
Read More