BMC News Desk

”യൂത്ത് കപ്പ് സീസൺ 2” ഫുട്‌ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ് (YIFC ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന യൂത്ത് കപ്പ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ YIFC പ്രസിഡന്റ് സവാദ് തലപ്പച്ചേരി KFA പ്രസിഡന്റ് അർഷാദ് പാലക്കണ്ടിക്ക് നൽകി പ്രകാശനം ചെയ്തു.KFA ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ റാഫി, മഞ്ജേഷ്, ശബരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വരുന്ന ഏപ്രിലിൽ ഒരു മാസത്തോളം അരങ്ങേറുന്ന വമ്പിച്ച ടൂർണമെന്റിൽ 32 ടീമുകൾ മാറ്റുരക്കും, 350 ഓളം കളിക്കാർ ഭാഗമാവുന്ന ടൂർണമെന്റിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി KFA പ്രസിഡന്റ് അർഷാദ് അറിയിച്ചു […]
Read More

പ്രവാസികൾക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിനു ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചത്. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താൻ ലീഗൽ സർവീസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ആനുകൂല്യം വിദേശത്തുള്ള ഇൻഡ്യാക്കാർക്കും ഉറപ്പുവരുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അടുത്തിടെ വധശിക്ഷക്ക് വിധേയയാതിനുശേഷം ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം ഡൽഹി ഹൈക്കോടതി മുഖേന ഇക്കാര്യം […]
Read More

ബിഎംബിഎഫ് ഒരേ സമയം രണ്ട് തൊഴിലാളി ക്യാമ്പുകളിൽ ഇഫ്താർ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു

മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് തുടക്കം കുറിച്ച ബി എം ബി എഫ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ വിതരണം ഇത്തവണ തൂബ്ലിയി രണ്ട് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തുടങ്ങിയ വർഷം തന്നെ നടത്തിവരുന്ന പരിശുദ്ധ റമളാനിലെ കർമ കാരുണ്യ പ്രവർത്തനം ഏറെ ജനകീയമായി. ബഹ്റൈനിലെ വിവിധ തൊഴിലാളി വാസസ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസാനീയമാണ്.തൂബ്ലിയിലെ അൽ […]
Read More

ബഹ്‌റൈൻ പ്രതിഭ വനിതാ ദിനത്തോടനുബന്ധിച്ച് വാക്കരങ്ങ് – സെമിനാർ സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘വാക്കരങ്ങ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.പ്രതിഭ റിഫ മേഖല കമ്മിറ്റി നടത്തി വരുന്ന അരങ്ങ് 2k25 എന്ന കലാ കായിക വിജ്ഞാന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത് .“സ്ത്രീ സ്വാതന്ത്ര്യവും മാധ്യമ സ്വാധീനവും” എന്ന വിഷയത്തിൽ മുതിർന്ന പത്ര പ്രവർത്തകയും വാർത്താ അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി.“പ്രവാസവും മാനസിക സമ്മർദ്ദവും”എന്ന വിഷയം കൈകാര്യം ചെയ്തത് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്മെന്റ് […]
Read More

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു

ഒയാസിസ് മാളുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 8 ന് അൽ-ജുഫൈറിലെ ഒയാസിസ് മാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചുകൊണ്ട് ആണ് അൽ ഹിലാൽ ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആരോഗ്യം, ക്ഷേമം, ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള tips , വിജ്ഞാനപ്രദമായ സെഷനുകൾ, ആകർഷകമായ വിവിധതരം ആക്ടിവിറ്റികൾ , ആരോഗ്യ ബോധവത്കരണ കരണം എന്നിങ്ങനെ വിവിധ പരിപാടികളും, ആകർഷകമായ സമ്മാനങ്ങൾ എന്നിവയും വനിതാ ദിനത്തിന്റ ഭാഗമായി പങ്കെടുത്തവർക്ക് ഒരുക്കീയിരുന്നു . 150-ലധികം […]
Read More

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ ജേതാക്കളായത്.
Read More

കിണർ വൃത്തിയാക്കാനിറങ്ങി;എരുമേലിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More

ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു;രമേശ്‌ ചെന്നിത്തല

കേരളത്തിലെ ഇടതുസർക്കാർ ലഹരി മാഫിയക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും ലഹരി മനുഷ്യനെ ഭ്രാന്തനാക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.ഈ സാംസ്‌കാരിക അധഃപഥാനത്തിന് കേരള സർക്കാർ കൂട്ട് നിൽക്കുകയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.കെഎംസിസി ബഹ്‌റൈൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതെരിരേ മുഖ്യമന്ത്രി ഒരു ചെറു വിരൽ പോലും അനക്കുന്നില്ലെന്നും കേരളത്തിലെ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]
Read More

സാംസ ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി

സൽമാനിയ കലവറ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ വിരുന്ന് വിവിധ സാമൂഹ്യസന്നദ്ധ സംഘടനകളിലെ ഭാരവാഹികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ട്രഷറർ റിയാസ് കല്ലമ്പലത്തിന്റെ ബാങ്ക് വിളിയോടെ ആരംഭിച്ച ഇഫ്താർ വിരുന്നിനുശേഷം ആറുമണിയോടെ പ്രഭാഷണ പരിപാടികൾ ആരംഭിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി അനിൽ കുമാർ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ബാബു മാഹി അധ്യക്ഷ പ്രസംഗം നടത്തു കയും ചെയ്തു.ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ ഫാക്കൽട്ടിയും പ്രമുഖ പ്രഭാഷകനുമായ യൂനുസ് സലീം റമദാൻ സന്ദേശം നൽകി.റമദാൻ അനുഷ്ഠാനത്തിന് രണ്ടു […]
Read More

എംഐഎം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

എംഐഎം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.സാമൂഹ്യ സാമുദായിക രംഗങ്ങളിൽ 25 വർഷങ്ങളിൽ അധികമായി പ്രവർത്തന നിരതനായിരിക്കുന്ന പി ഇമ്പിച്ചി മമ്മു വെള്ളിയൂർ മുഖ്യാതിഥിയായി. കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവരും ഇഫ്താർ മീറ്റിൽ അതിഥികളായി പങ്കെടുത്തു.കപ്പാളം റസ്റ്റോറന്റിൽ സജ്ജീകരിച്ച ഇഫ്താർ മീറ്റിൽ എസിഎ.ബക്കർ അതിഥികളെ പരിചയപ്പെടുത്തി.സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.അസീസ് മൂലാട്, നവാസ് ഇ.സി, കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ എന്നിവർ അതിഥികൾക്ക് മൊമെന്റോ നല്കി.സെൻട്രൽ […]
Read More