BMC News Desk

ഒഐസിസി ഇഫ്താർ വിരുന്ന് വെള്ളിയാഴ്ച (07.03.2025) രമേശ്‌ ചെന്നിത്തല മുഖ്യാതിഥി

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോട് അനുബന്ധിച്ചു ഒഐസിസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ക്രമീകരണമാണ് ഒഐസിസി നടത്തിയിട്ടിട്ടുള്ളത്. വെള്ളിയാഴ്ച (07.03.2025) ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ്‌ വർക്കിങ് കമ്മറ്റി അംഗവും ആയ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക-മത സംഘടനകളുടെ നേതാക്കളും, വിവിധ തുറകളിൽ ഉള്ള ആളുകളും പങ്കെടുക്കുമെന്ന് […]
Read More

ആശാ വർക്കർമാരെടെ വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടത്തും’: ഷാഫി പറമ്പിൽ

ആശാ വർക്കർമാരെ മനസാക്ഷിയുള്ള മുഴുവൻ പേരും ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ഈ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. ആശാ വർക്കർ മാരെ പിരിച്ചു വിടും എന്ന് ഭീഷണിപ്പെടുത്തുന്നവരെ ജനങ്ങൾ പിരിച്ചുവിടും.ആശാ വർക്കർമാർ ലക്ഷങ്ങളൊന്നും ചോദിച്ചില്ല. കഞ്ഞി കുടിച്ച് പോകാനുള്ള തുക മാത്രമാണ് ചോദിച്ചത്. വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ് അനാരോഗ്യ മന്ത്രിയല്ല എന്നോർമിപ്പിക്കുന്നുവെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.അതേസമയം ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ […]
Read More

ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകും

താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. പൂർവവിദ്യാർത്ഥികൾ ഇന്ന് ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച് നൽകാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്.
Read More

ചോദ്യപേപ്പർ ചോർത്തൽ;ഉറവിടം കണ്ടെത്തി അന്വേഷണ സംഘം

ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ഉറവിടം കണ്ടെത്തി.മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ എം എസ് സൊല്യൂഷന്‍സ് സ്ഥാപനത്തിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ വാട്സാപ്പ് വഴി അയച്ചു നല്കുകയായിരുന്നു.പ്യൂൺ അബ്ദുള്‍ നാസർ അറസ്റ്റിലായതോടെയാണ് വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇരുവരുടെയും ഫോണുകൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർമാറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇതേ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദ്.പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ […]
Read More

ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെ ഏകദിനത്തിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഓസീസ് നായകൻ സ്‌റ്റീവൻ സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ (96 പന്തിൽ 73) സ്മിത്തായിരുന്നു.2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വർഷങ്ങളിലെ ടീമിൽ അം​ഗമായിരുന്നു.2027 […]
Read More

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം; കുറ്റപത്രം ഈ മാസം അവസാനം കോടതിയില്‍ സമര്‍പ്പിക്കും

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം.എന്നാൽ യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റപത്രം ഈ മാസം അവസാനം കോടതിയില്‍ സമര്‍പ്പിക്കും എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത് നാലര മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസിന്റെ അന്വേഷണത്തില്‍ അപാകതക ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇതോടെയാണ് കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.എഡിഎമ്മിന്റെ മരണത്തില്‍ കൊലപാതക സൂചനകള്‍ […]
Read More

ടെലിവിഷനിലേക്ക് ‘മാര്‍ക്കോ’ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ […]
Read More

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് […]
Read More

അറബ് മേഖലയിലെ സമ്പന്നമായ മൂന്നാമത്തെ രാജ്യം എന്ന നേട്ടം സ്വന്തമാക്കി ബഹ്‌റൈൻ’

അറബ് മേഖലയിലെ ഏറ്റവും സമ്പന്നമായ മൂന്നാമത്തെ രാജ്യം എന്ന നേട്ടം സ്വന്തമാക്കി ബഹ്‌റൈൻ’ ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യയിലെ സാമ്പത്തിക, സാമൂഹിക കമ്മീഷൻ (ESCWA) നടത്തിയ പുതിയ പഠനത്തിലാണ് റാങ്കിംഗ്. ബഹ്‌റൈൻ മൂന്നാമത്തെ സമ്പന്ന അറബ് രാജ്യമായും പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ 26-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ‘Real sizes of Arab economies between 2017 and 2023 എന്ന ശീർഷകത്തിലുള്ള റിപ്പോർട്ട്, ആഗോള തലത്തിലും അറബ് മേഖലയിലും ഉള്ള രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നിലയെ തുറന്നുകാട്ടുന്നു .
Read More

ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ്റി;തുക ഭവനരഹിതര്‍ക്ക് വീടുവച്ച് നല്‍കും

ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു. കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റേതാണ് മാതൃകാ തീരുമാനം.ആനകളെ ഇനി മുതല്‍ ഉത്സവത്തിന് ഉപയോഗിക്കേണ്ടതില്ലെന്നാണ് ദേവസ്വത്തിന്റെ തീരുമാനം.കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍.തങ്കരഥമുള്ള കേരളത്തിലെ ഏകക്ഷേത്രം ശ്രീകുമാരമംഗലം അതിനാല്‍ ക്ഷേത്ര ചടങ്ങിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിന് ആന അവിഭാജ്യ ഘടകമല്ലെന്നാണ് […]
Read More